വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കോലിയും ധവാനും ഓപ്പണിങ്ങില്‍, രോഹിത് എവിടെ? ഇന്ത്യക്ക് ആശങ്ക

എട്ട് വര്‍ഷത്തിന് ശേഷമാണ് വിരാട് കോലി ഏകദിനത്തില്‍ ഇന്ത്യയുടെ ഓപ്പണറായി എത്തുന്നത്

1

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് 11 രോഹിത് ശര്‍മയുണ്ടായിരുന്നു. നായകനായി ഉണ്ടായിരുന്ന രോഹിത് ഇന്ത്യ പന്തെറിയാന്‍ തുടങ്ങുമ്പോഴും ക്രീസിലുണ്ടായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 എന്ന മാന്യമായ ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. എന്നാല്‍ മറുപടിക്കിറങ്ങിയ ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പണര്‍ ചെയ്തത് ശിഖര്‍ ധവാനും വിരാട് കോലിയും ചേര്‍ന്നായിരുന്നു.

എട്ട് വര്‍ഷത്തിന് ശേഷമാണ് വിരാട് കോലി ഏകദിനത്തില്‍ ഇന്ത്യയുടെ ഓപ്പണറായി എത്തുന്നത്. രോഹിത് ശര്‍മ ഓപ്പണിങ്ങിലിറങ്ങാത്തത് ആരാധകരെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. വെടിക്കെട്ട് ഓപ്പണറായ രോഹിത് എന്തുകൊണ്ടാണ് ബാറ്റിങ്ങിനിറങ്ങാത്തതെന്ന ചോദ്യം ഇതിനോടകം പല ആരാധകരും സാമൂഹ്യ മാധ്യമങ്ങളിലൂടെ ചോദിക്കുന്നുണ്ട്. എന്തുകൊണ്ടാണ് രോഹിത് ഓപ്പണിങ്ങിലിറങ്ങാതിരുന്നതെന്ന് അറിയാം.

Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്

പരിക്കാണ് കാരണം

പരിക്കാണ് കാരണം

ഇന്ത്യയുടെ സ്റ്റാര്‍ താരം ഓപ്പണിങ്ങിലിറങ്ങാത്തതിന് കാരണം പരിക്കാണ്. ബംഗ്ലാദേശിന്റെ ബാറ്റിങ് ആരംഭിച്ച് രണ്ടാം ഓവറിലാണ് രോഹിത്തിന് പരിക്കേറ്റത്. മുഹമ്മദ് സിറാജ് എറിഞ്ഞ ഓവറില്‍ അനാമുല്‍ ഹഖിന്റെ ക്യാച്ചെടുക്കാനുള്ള രോഹിത്തിന്റെ ശ്രമത്തിനിടെയാണ് പരിക്കേറ്റത്. വിരലിന് പരിക്കേറ്റ രോഹിത് വൈകാതെ കളം വിടുകയും ചെയ്തു. രോഹിത്തിന് പകരം രജത് പാട്ടീധാറിനെ ഫീല്‍ഡിങ്ങിനിറക്കിയിരുന്നു. രോഹിത്തിന്റെ കൈക്കുഴക്കും വിരലിനും പരിക്കുള്ളതിനാലാണ് അദ്ദേഹത്തെ ഓപ്പണിങ്ങിലിറക്കാതിരുന്നത്. രോഹിത്തിനെ ഓപ്പണറാക്കുകയും പരിക്ക് ഗുരുതരമാവുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ഇന്ത്യക്കത് വലിയ തിരിച്ചടിയാവുമെന്നതിനാലാണ് ടീം സാഹസത്തിന് മുതിരാതെ ഇരുന്നത്.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്

പരിക്ക് ഗുരുതരമല്ലെന്ന് റിപ്പോര്‍ട്ട്

നിലവിലെ വിവരം അനുസരിച്ച് രോഹിത് ശര്‍മയുടെ പരിക്ക് ഗുരുതരമല്ല. എന്നാല്‍ താരത്തിന് അല്‍പ്പം വിശ്രമം വേണമെന്നതിനാലും കൂടുതല്‍ പരിശോധനകള്‍ വേണമെന്നതിനാലുമാണ് ഇന്ത്യ രോഹിത്തിനെ ഓപ്പണിങ്ങില്‍ ഇറക്കാതിരുന്നത്. നിലവില്‍ രോഹിത്തിനെ സ്‌കാനിങ്ങിന് വിധേയനാക്കിയിട്ടുണ്ട്. വലിയ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. എന്നാല്‍ രണ്ടാം മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ രോഹിത്തിന് സാധിക്കില്ലെന്ന് പറയാം. ഇന്ത്യയെ സംബന്ധിച്ചത് കടുത്ത തിരിച്ചടിയാണ്.

രോഹിത്തിന്റെ സമീപകാല ഫോം മോശം

രോഹിത്തിന്റെ സമീപകാല ഫോം മോശം

രോഹിത് ശര്‍മയുടെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. ഗംഭീര റെക്കോഡുകള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് രോഹിത്തെങ്കിലും ഈ അടുത്തൊന്നും മികവിനൊത്തുയരാന്‍ അദ്ദേഹത്തിനായിട്ടില്ല. ടി20 ഫോര്‍മാറ്റിലടക്കം മെല്ലപ്പോക്ക് നടത്തുന്ന രോഹിത്തിനെ സമ്മര്‍ദ്ദവും ബാധിച്ചിട്ടുണ്ട്. ഇന്ത്യ രോഹിത്തിനെ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. രോഹിത് ടി20 ലോകകപ്പിന് ശേഷം വിശ്രമത്തിലായിരുന്നു. ന്യൂസീലന്‍ഡ് പരമ്പര കളിക്കാതിരുന്ന രോഹിത് ബംഗ്ലാദേശിനെതിരായ മത്സരത്തിലൂടെയാണ് തിരിച്ചെത്തിയതിന് പിന്നാലെ പരിക്കേല്‍ക്കുകയായിരുന്നു.

കോലി-ധവാന്‍ കൂട്ടുകെട്ട് ഫ്‌ളോപ്പ്

കോലി-ധവാന്‍ കൂട്ടുകെട്ട് ഫ്‌ളോപ്പ്

ഓപ്പണിങ്ങിലെ വിരാട് കോലി-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് ഫ്‌ളോപ്പായി. 13 റണ്‍സിനിടെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി. വിരാട് കോലി 6 പന്തില്‍ 5 റണ്‍സെടുത്തപ്പോള്‍ ശിഖര്‍ ധവാന്‍ 10 പന്തില്‍ 8 റണ്‍സുമായി പുറത്തായി. കോലി എട്ട് വര്‍ഷത്തിന് ശേഷം ഏകദിനത്തില്‍ ഓപ്പണറായപ്പോള്‍ പ്രതീക്ഷകളുണ്ടായിരുന്നുവെങ്കിലും നിരാശപ്പെടുത്തി. ടി20 ലോകകപ്പിന് ശേഷം ഇൗ പരമ്പരയിലൂടെയാണ് വിരാട് കോലി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയത്. ആദ്യ മത്സരത്തിലും തിളങ്ങാന്‍ കോലിക്കായിരുന്നില്ല.

Also Read: നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല

രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യക്ക് ബംഗ്ലാദേശില്‍ കാര്യങ്ങള്‍ എളുപ്പമല്ല. ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റിന് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയിക്കാനാവാത്ത പക്ഷം പരമ്പര നഷ്ടമാവും. ന്യൂസീലന്‍ഡിനോട് പരമ്പര തോറ്റ ഇന്ത്യക്ക് ബംഗ്ലാദേശിനോടും തോല്‍ക്കേണ്ടി വന്നാല്‍ അത് വലിയ നാണക്കേടായി മാറും. ഏഴ് വര്‍ഷത്തിന് ശേഷം ബംഗ്ലാദേശില്‍ പരമ്പര കളിക്കുന്ന ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പ്.

Story first published: Wednesday, December 7, 2022, 17:22 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X