വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രോഹിത്തിന് ടെസ്റ്റ് പരമ്പര നഷ്ടമായേക്കും! പകരമാര്? ഈ മൂന്ന് പേരിലൊരാള്‍

രണ്ടാം മത്സരത്തിനിടെ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റിരുന്നു. സ്ലിപ്പില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ രോഹിത്തിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു

1

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പര ആവേശകരമായി പുരോഗമിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് ബംഗ്ലാദേശ് ഏകദിന പരമ്പര ഉറപ്പിച്ച് കഴിഞ്ഞു. ഏഴ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ബംഗ്ലാദേശിലേക്കെത്തിയ ഇന്ത്യക്ക് നാണക്കേടോടെ തലകുനിക്കേണ്ടി വന്നു. മൂന്നാം മത്സരത്തിലെങ്കിലും ആശ്വാസ ജയം നേടാന്‍ ഇന്ത്യക്കാവുമോയെന്നാണ് കണ്ടറിയേണ്ടത്. പരിക്കും മോശം ഫോമും ഇന്ത്യയെ വീണ്ടും വീണ്ടും തളര്‍ത്തുകയാണ്.

രണ്ടാം മത്സരത്തിനിടെ നായകന്‍ രോഹിത് ശര്‍മക്ക് പരിക്കേറ്റിരുന്നു. സ്ലിപ്പില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ രോഹിത്തിന്റെ കൈവിരലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്‍ രോഹിത്തുണ്ടാവില്ലെന്നുറപ്പായിരിക്കുകയാണ്. രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാവും ഇന്ത്യയെ നയിക്കുക. രോഹിത്തിന് ടെസ്റ്റ് പരമ്പരയും നഷ്ടമാവാനാണ് സാധ്യത. അങ്ങനെയെങ്കില്‍ രോഹിത്തിന് പകരം ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാംAlso Read: IND vs BAN: മൂന്ന് പേരുടെ 'വില' ഇന്ത്യയറിഞ്ഞു! ശരിക്കും മിസ് ചെയ്തു, ആരൊക്കെയെന്നറിയാം

അഭിമന്യു ഈശ്വരന്‍

അഭിമന്യു ഈശ്വരന്‍

ഇന്ത്യ ടെസ്റ്റില്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കാത്ത താരമാണ് അഭിമന്യു ഈശ്വരന്‍. ഗംഭീര റെക്കോഡാണ് ആഭ്യന്തര ക്രിക്കറ്റില്‍ താരത്തിന്റെ പേരിലുള്ളത്. 77 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 44.41 ശരാശരിയില്‍ 5419 റണ്‍സാണ് ഈശ്വരന്‍ നേടിയത്. 27കാരനായ താരം 78 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 46.24 ശരാശരിയില്‍ 3376 റണ്‍സും നേടിയിട്ടുണ്ട്. ബംഗ്ലാദേശില്‍ ഇന്ത്യ എ ടീമിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഈശ്വരന്‍ കാഴ്ചവെക്കുന്നത്. ആദ്യ ടെസ്റ്റില്‍ 141 റണ്‍സ് നേടിയ താരം രണ്ടാം മത്സരത്തിലും സെഞ്ച്വറി സ്വന്തമാക്കി. ഓപ്പണറെന്ന നിലയില്‍ തിളങ്ങുന്ന താരമാണ് ഈശ്വരന്‍. അതുകൊണ്ട് തന്നെ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യക്ക് യുവതാരത്തെ പരിഗണിക്കാവുന്നതാണ്.

Also Read: IND vs BAN: ഇന്ത്യക്ക് പിഴച്ചതെവിടെ? ആദ്യ മത്സരത്തിലെ അതേ കാരണം! ചൂണ്ടിക്കാട്ടി രോഹിത്

ഹനുമ വിഹാരി

ഹനുമ വിഹാരി

ഇന്ത്യയുടെ സൂപ്പര്‍ ടെസ്റ്റ് താരമാണ് ഹനുമ വിഹാരി. വിദേശ പിച്ചുകളില്‍ അപാരമായ പ്രകടനം കാഴ്ചവെക്കാന്‍ വിഹാരിക്ക് കഴിവുണ്ട്. 105 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 8110 റണ്‍സാണ് വിഹാരിയുടെ പേരിലുള്ളത്. 55.17 ശരാശരിയിലാണ് അദ്ദേഹത്തിന്റെ പ്രകടനം. 29കാരനായ താരം 42.46 ശരാശരിയില്‍ 3397 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ നേടിയിട്ടുണ്ട്. ഇതിനോടകം ഇന്ത്യക്കായി കളിക്കാന്‍ വിഹാരിക്ക് സാധിച്ചിട്ടുണ്ട്.

16 മത്സരത്തില്‍ നിന്ന് 33.56 ശരാശരിയില്‍ 839 റണ്‍സാണ് വിഹാരിയുടെ പേരിലുള്ളത്. മധ്യനിരയിലാണ് താരം ഇന്ത്യക്കായി കൂടുതല്‍ കളിച്ചത്. ഓപ്പണറെന്ന നിലയില്‍ കളിപ്പിക്കാന്‍ സാധ്യതയില്ലെങ്കിലും മൂന്നാം നമ്പറിലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന താരമാണ് വിഹാരി. കൗണ്ടി ക്രിക്കറ്റില്‍ 1094 റണ്‍സുമായി താരം തിളങ്ങിയിരുന്നു. 109.40 ശരാശരിയിലായിരുന്നു വിഹാരി മിന്നിച്ചത്. ബംഗ്ലാദേശില്‍ ഇന്ത്യ വിഹാരിയെ തഴഞ്ഞത് നേരത്തെ തന്നെ വിമര്‍ശനം നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ രോഹിത്തിന് പകരക്കാരനായി വിഹാരിയെ ഇന്ത്യ പരിഗണിച്ചേക്കും.

Also Read: IND vs BAN: രാഹുലിന് 10 തല, പക്ഷെ മണ്ടത്തരത്തില്‍! ക്യാപ്റ്റന്‍സിക്ക് പൊങ്കാലയിട്ട് ആരാധകര്‍

മായങ്ക് അഗര്‍വാള്‍

മായങ്ക് അഗര്‍വാള്‍

ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡുള്ള മായങ്ക് അഗര്‍വാളിനെയും ഇന്ത്യക്ക് ടീമിലേക്ക് പരിഗണിക്കാവുന്നതാണ്. 31കാരനായ മായങ്കിനെ ഇന്ത്യ ഇപ്പോള്‍ കാര്യമായി അവസരം നല്‍കുന്നില്ല. 81 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 43.36 ശരാശരിയില്‍ 5854 റണ്‍സാണ് മായങ്ക് നേടിയത്. ലിസ്റ്റ് എ ക്രിക്കറ്റില്‍ 98 മത്സരത്തില്‍ നിന്ന് 45.70 ശരാശരിയില്‍ 4296 റണ്‍സും മായങ്കിന്റെ പേരിലുണ്ട്. ഇന്ത്യക്കായി 21 ടെസ്റ്റ് കളിച്ച് 1488 റണ്‍സാണ് മായങ്ക് നേടിയത്. 41.33 എന്ന മികച്ച ശരാശരിയും അദ്ദേഹത്തിനുണ്ട്. രോഹിത്തിന്റെ അഭാവത്തില്‍ മായങ്കിന് ഇന്ത്യ അവസരം നല്‍കാന്‍ സാധ്യതകളേറെയാണ്. എന്നാല്‍ സമീപകാലത്തെ മോശം ഫോം പരിഗണിക്കുമ്പോള്‍ മായങ്കിനെ പരിഗണിക്കുന്നതില്‍ രണ്ട് വട്ടം ടീം മാനേജ്‌മെന്റ് ചിന്തിക്കുമെന്നുറപ്പ്.

Story first published: Thursday, December 8, 2022, 12:31 [IST]
Other articles published on Dec 8, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X