വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ലോകകപ്പിന് സമയമുണ്ട്, ഇപ്പോള്‍ അത് മനസിലില്ലെന്ന് രോഹിത്, വിമര്‍ശിച്ച് ഫാന്‍സ്

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കമാവുകയാണ്. ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര തോറ്റ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ ജയിക്കേണ്ടത് അത്യാവശ്യമാണ്. ന്യൂസീലന്‍ഡിനെതിരേ പരമ്പര തോറ്റ ഇന്ത്യക്ക് ബംഗ്ലാദേശിനെതിരേ പരമ്പര നേടേണ്ടത് അഭിമാന പ്രശ്‌നമാണ്. ബംഗ്ലാദേശ് പരമ്പരയില്‍ ഇന്ത്യ കളിപ്പിക്കാതിരുന്ന സൂപ്പര്‍ താരങ്ങളെ ഇന്ത്യ ബംഗ്ലാദേശ് പരമ്പരയിലേക്ക് പരിഗണിച്ചിട്ടുണ്ട്.

വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നുവീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

നായകസ്ഥാനത്ത് രോഹിത് ശര്‍മ തിരിച്ചെത്തിയപ്പോള്‍ വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരും ടീമിലേക്ക് തിരിച്ചെത്തി. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ടുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യ. ഐസിസി കിരീടങ്ങളില്‍ പിന്നോട്ട് പോകുന്ന ഇന്ത്യക്ക് വരാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ശക്തമായ തിരിച്ചുവരവ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയാം. എന്നാല്‍ ഇപ്പോള്‍ ലോകകപ്പിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്നാണ് നായകന്‍ രോഹിത് ശര്‍മ പറയുന്നത്.

ലോകകപ്പിന് ഇനിയും സമയമുണ്ട്

ലോകകപ്പിന് ഇനിയും സമയമുണ്ട്

എല്ലാ സമയത്തും ഒരു മത്സരം കളിക്കുമ്പോള്‍ ഭാവിയിലേക്കുള്ള ഏതെങ്കിലുമൊരു കാര്യത്തിന്റെ മുന്നൊരുക്കമായിരിക്കുമത്. ഏകദിന ലോകകപ്പിന് ഇനിയും 8-9 മാസം സമയമുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല. എന്നാല്‍ ടീമെന്ന നിലയില്‍ ചെയ്യേണ്ടതിനെക്കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കേണ്ടതാണ്. എങ്ങനെ മെച്ചപ്പെടണം എന്നതിനെക്കുറിച്ച് അറിയണം. എന്നാല്‍ ലോകകപ്പിന് മുമ്പ് ഒരുപാട് കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് തലപുകയ്ക്കാതിരിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ടീം കോമ്പിനേഷന്‍ അങ്ങനെയാവണം. ആ താരത്തെ കളിപ്പിക്കണം, ഈ താരത്തെ കളിപ്പിക്കരുത് എന്നിങ്ങനെയുള്ള വലിയ ആലോചനകള്‍ ഇപ്പോഴെ നടത്തുന്നതില്‍ കാര്യമില്ല-രോഹിത് പറഞ്ഞു.

നല്ല ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു

നല്ല ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നു

എന്താണ് ചെയ്യേണ്ടതെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ലോകകപ്പിലേക്കെത്തുമ്പോള്‍ ഇതിനെക്കുറിച്ച് ഇതിനെക്കുറിച്ച് കാര്യമായി ചിന്തിച്ചാല്‍ മതി. നല്ല ക്രിക്കറ്റ് കളിക്കുക മാത്രമാണ് ചെയ്യേണ്ടത്. ലോകകപ്പിന് മുമ്പുവരെ നല്ല ക്രിക്കറ്റ് കളിക്കാനാണ് പദ്ധതി. അതിന് ശേഷമാണ് മറ്റുള്ള കാര്യങ്ങള്‍. ഒരുപാട് നേരത്തെ പദ്ധതികള്‍ മെനയുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല- രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മയെ സംബന്ധിച്ച് നിര്‍ണ്ണായകമാവുന്ന ലോകകപ്പാണിത്. 2022ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കപ്പിലേക്കെത്താന്‍ സാധിക്കാത്തതിനാല്‍ നായകനായ രോഹിത്തിന് വലിയ വിമര്‍ശനം നേരിടേണ്ടി വന്നു.

FIFA World Cup 2022: വണ്ടര്‍ മെസി, മറഡോണയെ മറികടന്നു, നേടിയെടുത്ത റെക്കോഡുകളിതാ

 ടീമില്‍ ആശയക്കുഴപ്പങ്ങളേറെ

ടീമില്‍ ആശയക്കുഴപ്പങ്ങളേറെ

ഇന്ത്യന്‍ ടീമിന്റെ പ്ലേയിങ് 11 സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പങ്ങളേറെ. പലരുടേയും ബാറ്റിങ് പൊസിഷന്‍ സംബന്ധിച്ച് ഇപ്പോഴും വ്യക്തയില്ല. കെ എല്‍ രാഹുല്‍ എവിടെ കളിക്കണം? സഞ്ജു സാംസണിന് അവസരമുണ്ടോ? ഓപ്പണിങ്ങില്‍ ആരൊക്കെ? തുടങ്ങി പല ചോദ്യങ്ങള്‍ക്കും ഇന്ത്യക്ക് ഉത്തരം കണ്ടെത്തേണ്ടതായുണ്ട്. ഇന്ത്യക്ക് കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ആവിശ്യമാണെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുക. ഇന്ത്യക്ക് കൂടുതല്‍ ഓള്‍റൗണ്ടര്‍മാരെ ആവിശ്യമാണെങ്കിലും വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകുന്നില്ല.

രോഹിത്തിനെതിരേ ആരാധകര്‍

രോഹിത്തിനെതിരേ ആരാധകര്‍

ലോകകപ്പിന് സമയമുണ്ടെന്നും ഇപ്പോള്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നുമുള്ള രോഹിത് ശര്‍മ പറഞ്ഞതിന് പിന്നാലെ വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ഇന്ത്യന്‍ ടീമിന് ലോകകപ്പ് നേടാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോഴെങ്കിലും കൃത്യമായ പദ്ധതികളോടെ മുന്നോട്ട് പോകാനാവണം. ഇന്ത്യ കളിപ്പിക്കേണ്ട പ്ലേയിങ് 11 മനസിലാക്കി അവര്‍ക്ക് കൂടുതല്‍ അവസരം നല്‍കുകയാണ് വേണ്ടതെന്നതാണ് ആരാധകര്‍ പറയുന്നത്. രോഹിത് അവസാന സമയത്തേക്ക് കാര്യങ്ങള്‍ വെച്ചാല്‍ ഇന്ത്യക്ക് നിരാശയോടെ തന്നെ മടങ്ങേണ്ടി വരുമെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ രോഹിത് ശര്‍മയെ ഇന്ത്യ ടി20 നായകസ്ഥാനത്ത് നിന്ന് മാറ്റാനുള്ള തയ്യാറെടുപ്പിലാണ്. ഹര്‍ദിക് പാണ്ഡ്യയുടെ കീഴിലാവും ഇന്ത്യ അടുത്ത ടി20 ലോകകപ്പ് കളിക്കുകയെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.

Story first published: Sunday, December 4, 2022, 12:09 [IST]
Other articles published on Dec 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X