വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: രാഹുല്‍ ഇന്ത്യയെ തോല്‍പ്പിച്ചു! മെഹ്ദി ഹീറോ, ബംഗ്ലാദേശിന് ത്രില്ലിങ് ജയം

ഒരു വിക്കറ്റിനാണ് ബംഗ്ലാദേശിന്റെ വിജയം

ധാക്ക: ജയിച്ച കളി എങ്ങനെ തോല്‍ക്കാമെന്നു ടീം ഇന്ത്യ കാണിച്ചുതന്നു. വിക്കറ്റ് കീപ്പറുടെ റോള്‍ വഹിച്ച കെഎല്‍ രാഹുല്‍ കൈവിട്ട നിര്‍ണായക ക്യാച്ച് കാരണം ഇന്ത്യ മല്‍സരവും തോറ്റു. ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ ഒരു വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യക്കു നേരിട്ടത്. അനായാസം ജയിക്കാമായിരുന്ന കളി രാഹുലിന്റെ ഒരു വലിയ പിഴവ് കാരണമാണ് ഇന്ത്യക്കു നഷ്ടമായത്.

Also Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നുAlso Read: വീരുവും സച്ചിനും ചേര്‍ന്ന് തല്ലിപ്പറത്തി, അന്ന് രാത്രി ഉറങ്ങാനായില്ല! സ്മിത്ത് പറയുന്നു

187 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് രോഹിത് ശര്‍മയും സംഘവും ബംഗ്ലാദേശിനു നല്‍കിയത്. അവര്‍ ഒമ്പതു വിക്കറ്റിനു 136 റണ്‍സെന്ന നിലയില്‍ പരാജയത്തിന്റെ വക്കിലുമായിരുന്നു. എന്നാല്‍ അപരാജിതമായ പത്താം വിക്കറ്റില്‍ മെഹ്ദി ഹസന്‍ (38*), മുസ്തഫിസുര്‍ റഹ്മാന്‍ (10*) സഖ്യം 41 ബോളില്‍ നേടിയ 51 റണ്‍സ് ബംഗ്ലാ കടുവകള്‍ക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. ശര്‍ദ്ദുല്‍ ടാക്കൂര്‍ എറിഞ്ഞ 43ാം ഓവറിലായിരുന്നു മെഹ്ദി ഹസന്റെ ക്യാച്ച് രാഹുല്‍ താഴെയിട്ടത്. താരം അപ്പോള്‍ 15 റണ്‍സ് മാത്രമേ നേടിയിരുന്നു. ബംഗ്ലാദേശ് ഒമ്പതിനു 155 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഇത്.

മെഹ്ദി ഹീറോ

മെഹ്ദി ഹീറോ

മെഹ്ദി ഹസന്‍ മിറാസിന്റെ ഗംഭീര ഇന്നിങ്‌സാണ് ഇന്ത്യയുടെ കൈവെള്ളയില്‍ നിന്നും മല്‍സരം തട്ടിയെടുത്തത്. അവസാന വിക്കറ്റിലും യാതൊരു കൂസലുമില്ലാതെയാണ താരം ഇന്ത്യന്‍ ബൗളിങ് ആക്രമണത്തെ നേരിട്ടത്. ഒപ്പം ഫീല്‍ഡിങില്‍ ഇന്ത്യ വരുത്തിയ ഗുരുതരാമായ പിഴവുകളും മെഹ്ദിയെ സഹായിച്ചു. 39 ബോളുകള്‍ നേരിട്ട താരം നാലു ബൗണ്ടറികളും രണ്ടു സിക്‌സുമടക്കമാണ് 38ലെത്തിയത്.
മെഹ്ദിയെക്കൂടാതെ 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസും 29 റണ്‍സെടുത്ത ഷാക്വിബുല്‍ ഹസനും ബംഗ്ലാ നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 63 ബോളില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് ദാസിന്റെ ഇന്നിങ്‌സ്. ഷാക്വിബ് 38 ബോളില്‍ മൂന്നു ബൗണ്ടറികളുമടിച്ചു.മറ്റാരും തന്നെ 20 റണ്‍സ് പോലുമെത്താതെ പുറത്തായി.

ബൗളര്‍മാരുടെ പ്രകടനം

ബൗളര്‍മാരുടെ പ്രകടനം

ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തിലേക്കു വന്നാല്‍ ആറു ബൗളര്‍മാരെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഈ മല്‍സരത്തില്‍ പരീക്ഷിച്ചത്. ഇവരില്‍ ഏറ്റവും ശ്രദ്ധേയമായ ബൗളിങ് കാഴ്ചവച്ചത് മുഹമ്മദ് സിറാജായിരുന്നു. മൂന്നു വിക്കറ്റുകളുമായി അദ്ദേഹം ഇന്ത്യന്‍ ബൗളിങിനു ചുക്കാന്‍ പിടിച്ചു. അരങ്ങേറ്റ മല്‍സരം കളിച്ച ഫാസ്റ്റ് ബൗളര്‍ കുല്‍ദീപ് സെന്‍ രണ്ടു വിക്കറ്റുകളോടെ വരവറിയിച്ചപ്പോള്‍ വാഷിങ്ടണ്‍ സുന്ദറിനു രണ്ടു വിക്കറ്റും ലഭിച്ചു.

Also Read: IPL 2023: ഐപിഎല്ലിലെ പരിശീലകര്‍, പക്ഷെ ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ട്! അഞ്ച് പേര്‍

രക്ഷകനായി രാഹുല്‍

രക്ഷകനായി രാഹുല്‍

നേരത്തേ ബംഗ്ലാദേശ് ബൗളിങ് ആക്രമണത്തിനു മുന്നില്‍ തകര്‍ന്ന ഇന്ത്യ 41.2 ഓവറില്‍ 186 റണ്‍സിനു ഓള്‍ ഔട്ടാവുകയായിരുന്നു.
അഞ്ചാമനായി ഇറങ്ങിയ കെഎല്‍ രാഹുലിന്റെ (73) ഫിഫ്റ്റിയാണ് ഇന്ത്യയെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 70 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു ബൗണ്ടറിയും നാലു സിക്‌സറുമടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (23), വാഷിങ്ടണ്‍ സുന്ദര്‍ (19) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍. ശിഖര്‍ ധവാന്‍ (7), വിരാട് കോലി (9), ഷഹബാസ് അഹമ്മദ് (0), ഷര്‍ദ്ദുല്‍ ടാക്കൂര്‍ (2), ദീപക് ചാഹര്‍ (0), മുഹമ്മദ് സിറാജ് (9), കുല്‍ദീപ് സെന്‍ (2*) എന്നിവരെല്ലാം വന്നതും പോയും പെട്ടെന്നായിരുന്നു. ഇന്ത്യക്കു കൃത്യമായ ഇടവേളകൡ വിക്കറ്റ് നഷ്ടമായിക്കൊണ്ടിരുന്നു. ടീം സ്‌കോര്‍ 23ലാണ് ധവാന്‍ മടങ്ങിയത്. പിന്നീട് വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ടിരുന്ന ബംഗ്ലാ ബൗളര്‍മാര്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു.

ഷാക്വിബ് മാജിക്ക്

ഷാക്വിബ് മാജിക്ക്

മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാക്വിബുല്‍ ഹസന്റെ മാജിക്കല്‍ ബൗളിങാണ് ഇന്ത്യയുടെ കഥ കഴിച്ചത്. 10 ഓവറുകളില്‍ രണ്ടു മെയ്ഡനുകളടക്കം 36 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം രണ്ടു വിക്കറ്റുകളെടുത്തു. നാലു വിക്കറ്റുകളുമായി എബാദത്ത് ഹുസൈന്‍ മികച്ച പിന്തുണയേകുകയും ചെയ്തു. മെഹ്ദി ഹസന്‍ മിറാസിനു ഒരു വിക്കറ്റ് ലഭിച്ചു. നേരത്തേ ടോസ് ലഭിച്ച ബംഗ്ലാദേശ് നായകന്‍ ലിറ്റണ്‍ ദാസ് ഇന്ത്യയെ ബാറ്റിങിനു അയക്കുകയായിരുന്നു. പേസര്‍ കുല്‍ദീപ് സെന്‍ ഈ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറി.

Also Read: IND vs BAN: ലോകകപ്പിന് സമയമുണ്ട്, ഇപ്പോള്‍ അത് മനസിലില്ലെന്ന് രോഹിത്, വിമര്‍ശിച്ച് ഫാന്‍സ്

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് സെന്‍.

ബംഗ്ലാദേശ്- ലിറ്റന്‍ ദാസ് (ക്യാപ്റ്റന്‍), അനാമുല്‍ ഹഖ്, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖര്‍ റഹിം (വിക്കറ്റ് കീപ്പര്‍), മഹമ്മൂദുല്ല, ആഫിഫ് ഹൊസൈന്‍, മെഹ്ദി ഹസന്‍ മിറാസ്, ഹസന്‍ മഹമ്മൂദ്, മുസ്തഫിസുര്‍ റഹ്മാന്‍, ഇബാദത്ത് ഹൊസൈന്‍.

Story first published: Sunday, December 4, 2022, 9:50 [IST]
Other articles published on Dec 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X