വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: കുട്ടികള്‍ക്കു പോലും ഇതറിയാം, ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് അറിയില്ല! വന്‍ വിമര്‍ശനം

ഡാനിഷ് കനേരിയയാണ് ഇക്കാര്യം പറഞ്ഞത്

ബംഗ്ലാദേശുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനേറ്റ അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ ബാറ്റിങ് നിരയെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ പാക് സ്പിന്നര്‍ ഡാനിഷ് കനേരിയ. ഒരു ഘട്ടത്തില്‍ വിജയിക്കുമെന്നു തോന്നിപ്പിച്ച മല്‍സരം ഇന്ത്യ ഒരു വിക്കറ്റിനു കൈവിടുകയായിരുന്നു. അവസാന വിക്കറ്റെടുക്കുന്നതില്‍ ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായ പിഴവാണ് പരാജയകാരണം. അവസാന വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ടുമായി ബംഗ്ലാദേശ് ഇന്ത്യയെ സ്തബ്ധരാക്കുകയായിരുന്നു.

Also Read: IND vs BAN: 'റിഷഭിനെ ഡ്രസിങ് റൂമില്‍ കണ്ടില്ല', എന്താണ് സംഭവിച്ചത്? വെളിപ്പെടുത്തി രാഹുല്‍Also Read: IND vs BAN: 'റിഷഭിനെ ഡ്രസിങ് റൂമില്‍ കണ്ടില്ല', എന്താണ് സംഭവിച്ചത്? വെളിപ്പെടുത്തി രാഹുല്‍

ബാറ്റിങ് നിര ഫ്‌ളോപ്പ്

ബാറ്റിങ് നിര ഫ്‌ളോപ്പ്

ഇന്ത്യന്‍ ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയ മല്‍സരം കൂടിയായിരുന്നു. 50 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യക്കായില്ല. 41.2 ഓവറില്‍ വെറും 186 റണ്‍സില്‍ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു. കെഎല്‍ രാഹുലിന്റെ (73) ഫിഫ്റ്റിയാണ് ഇന്ത്യന്‍ ടീമിന്റെ മാനംകാത്തത്. ഇന്ത്യയെ തകര്‍ത്തത് അഞ്ചു വിക്കറ്റുകള്‍ പിഴുത സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ഷാക്വിബുല്‍ ഹസനായിരുന്നു.

ഇന്ത്യന്‍ താരങ്ങള്‍ക്കു അറിയില്ലേ?

ഇന്ത്യന്‍ താരങ്ങള്‍ക്കു അറിയില്ലേ?

ഷാക്വിബുല്‍ ഹസന്‍ ഈ മല്‍സരത്തില്‍ വളരെ മികച്ച ബൗളിങായിരുന്നു കാഴ്ചവച്ചത്. പക്ഷെ ഐപിഎല്ലില്‍ ഒരുപാട് വര്‍ഷങ്ങളായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. എന്നിട്ടും എങ്ങനെയായിരിക്കും ഷാക്വിബിന്റെ ബൗളിങെന്നു എന്തുകൊണ്ടാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു അറിയാതെ പോയത്? പിച്ച് ചെയ്ത ശേഷം എല്ലായ്‌പ്പോഴും അകത്തേക്കു വരുന്നതാണ് ഷാക്വിബിന്റെ ബോള്‍. അതില്‍ ഒരു മാറ്റവും വന്നിട്ടില്ല. കുട്ടികള്‍ക്കു പോലും ഇക്കാര്യമറിയാം. പക്ഷെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു മാത്രം അറിയില്ലെന്നും ഡാനിഷ് കനേരിയ തുറന്നടിച്ചു.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

രോഹിത്തും കോലിയും ഒരേ ഓവറില്‍ പുറത്ത്

രോഹിത്തും കോലിയും ഒരേ ഓവറില്‍ പുറത്ത്

ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ഒരേ ഓവറിലാണ് ഷാക്വിബുല്‍ ഹസന്‍ പുറത്താക്കിയത്. ഈ പ്രഹരത്തില്‍ നിന്നും ഇന്ത്യക്കു പിന്നീട് കരകയറാനുമായില്ല. രോഹിത്തിന് 27 റണ്‍സെടുത്ത് ക്ലീന്‍ ബൗള്‍ഡായപ്പോള്‍ ഒമ്പതു റണ്‍സെടുത്ത കോലിയെ ക്യാപ്റ്റന്‍ ലിറ്റണ്‍ ദാസ് കിടിലന്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. ഇവരെക്കൂടാതെ വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍ എന്നിവരായിരുന്നു ഷാക്വിബിന്റെ മറ്റു ഇരകള്‍. 10 ഓവറില്‍ 36 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് അദ്ദേഹം അഞ്ചു പേരെ മടക്കിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് തകരുന്നു

ഇന്ത്യന്‍ ക്രിക്കറ്റ് തകരുന്നു

സമ്പത്തിന്റെ കാര്യത്തില്‍ ലോകത്തിലെ തന്നെ സൂപ്പര്‍ പവറുകളാണെങ്കിലും ക്രിക്കറ്റില്‍ ഇന്ത്യ താഴേക്കാണ് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നു ഡാനിഷ് കനേരിയ മുന്നറിയിപ്പ് നല്‍കി.
പണവും, പവറും ഇന്ത്യക്കു ഉണ്ടെന്നതില്‍ ഒരു സംശയവുമില്ല. പക്ഷെ അവരുടെ ക്രിക്കറ്റ് തളര്‍ച്ചയിലാണ്. അതു വളരെ വ്യക്തവുമാണ്. ഓസ്‌ട്രേലിയയിലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശുമായുള്ള മാച്ചില്‍ ലിറ്റണ്‍ ദാസിന്റെ ഭീഷണിയെ മഴയെത്തിയതു കൊണ്ടു മാത്രമാണ് ഇന്ത്യ അതിജീവിച്ചത്. എന്നാല്‍ ഇത്തവണ ബംഗ്ലാദേശ് ഇതിനു പകരം ചോദിച്ചിരിക്കുകയാണെന്നും കനേരിയ ചൂണ്ടിക്കാട്ടി.

Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്

ബാറ്റിങ് ദയനീയം

ബാറ്റിങ് ദയനീയം

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനത്തെക്കുറിച്ച് ദയനീയമെന്നു മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂ. 50 ഓവര്‍ പോലും ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു ക്രീസില്‍ നില്‍ക്കാനായില്ലെന്നത് പരിതാപകരമാണ്. ഒരു ഭാഗത്ത് ഇന്ത്യന്‍ ക്രിക്കറ്റ് വലിയ ലെവലിലേക്കു ഉയര്‍ന്നുവെന്നു നമ്മള്‍ പറയുന്ന വേളയിലാണ് ഇങ്ങനെയൊരു ദുരന്തം നേരിട്ടിരിക്കുന്നത്. ഇന്ത്യന്‍ ബാറ്റിങ് നിര ബംഗ്ലാ ബൗളിങിനു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നുവെന്നും ഡാനിഷ് കനേരിയ വിമര്‍ശിച്ചു.
കെഎല്‍ രാഹുലിന്റെ (73) ഫിഫ്റ്റി മാറ്റി നിര്‍ത്തിയാല്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും നേടാനാവാതെയാണ് ക്രീസ് വിട്ടത്. 20 പ്ലസ് നേടിയത് രോഹിത് ശര്‍മയും (27) ശ്രേയസ് അയ്യരും (24) മാത്രമാണ്.

Story first published: Monday, December 5, 2022, 14:53 [IST]
Other articles published on Dec 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X