Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സെറ്റായ ശേഷം വിക്കറ്റ് നഷ്ടമായത് രോഹിതിനെ നിരാശനാക്കിയിരിക്കും- സഹീര്‍ ഖാന്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിലൂടെ ഇടവേളയ്ക്ക് ശേഷം രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. സിഡ്‌നിയില്‍ ഓപ്പണറായി ഇറങ്ങിയ രോഹിത് ശുബ്മാന്‍ ഗില്ലിനൊപ്പം ഓപ്പണിങ്ങില്‍ 70 റണ്‍സ് കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്. ഏഷ്യക്ക് പുറത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണിത്. 77 പന്തുകള്‍ നേരിട്ട് മൂന്ന്് ഫോറും 1 സിക്‌സുമടക്കം 26 റണ്‍സുമായി കളിച്ച് മുന്നേറവെ ജോഷ് ഹെയ്‌സല്‍വുഡിന്റെ റിട്ടേണ്‍ ക്യാച്ചിലൂടെ രോഹിത് പുറത്താവുകയായിരുന്നു. ഇപ്പോഴിതാ രോഹിതിന്റെ പുറത്താകലിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ ഖാന്‍ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

നിലയുറപ്പിച്ച ശേഷം പുറത്തായത് രോഹിതിനെ വളരെയധികം നിരാശനാക്കിയിരിക്കാം എന്നാണ് സഹീര്‍ അഭിപ്രായപ്പെട്ടത്. 'വളരെ സന്തോഷത്തോടെയാണ് രോഹിത് ബാറ്റ് ചെയ്തത്. വളരെ അനുഭവസമ്പത്തുള്ള താരമാണവന്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ തുടക്കക്കാരനാണ് ശുബ്മാന്‍ ഗില്‍. എന്നാല്‍ വളരെ മികച്ച വളര്‍ച്ച അവന്റെ ബാറ്റിങ്ങില്‍ പ്രകടമായിരുന്നു. അവന് തീര്‍ച്ചയായും രോഹിതിന്റെ പിന്തുണ ലഭിച്ചിരുന്നു. അതൊരു വലിയ പോസിറ്റീവാണ്'-സഹീര്‍ ഖാന്‍ പറഞ്ഞു.

zaheerkhan

'ന്യൂ ബോളില്‍ കളിക്കുന്നതിനായി വളരെയേറെ പ്രതിസന്ധി ഘട്ടങ്ങള്‍ തരണം ചെയ്തവനാണ് രോഹിത്. ഏതൊരു ബാറ്റ്‌സ്മാനായും ഇത് വളരെ വിഷമം ഉണ്ടാക്കും. രോഹിതിനെപ്പോലെയൊരു താരമായാല്‍ ഇത്തരത്തില്‍ പുറത്താകുന്നത് വളരെ നിരാശയുണ്ടാക്കും. നമ്മള്‍ ക്രീസില്‍ സെറ്റായ ശേഷം പുറത്താകുന്നത് വളരെയധികം വേദനിപ്പിക്കും. തുടക്കത്തിലേ തന്നെ പുറത്തായാല്‍ ഇത്രയധികം വിഷമം തോന്നില്ല. എന്നാല്‍ ഇത്തരമൊരു വേദിയില്‍ നിലയുറപ്പിച്ച ശേഷം പുറത്താകുന്നത് അതും റിട്ടേണ്‍ ക്യാച്ചിലൂടെ. ഒരാളും ഇങ്ങനെ പുറത്താകാന്‍ ആഗ്രഹിക്കില്ല'-സഹീര്‍ ഖാന്‍ പറഞ്ഞു.

മികച്ചൊരു പന്തിലാണ് പുറത്താകുന്നതെങ്കില്‍ നമ്മള്‍ക്ക് തീര്‍ച്ചയായും വലിയ നിരാശയുണ്ടാകില്ല. മികച്ച രീതിയിലാണ് അവന്‍ കളിച്ചിരുന്നത്. അവന്‍ മികച്ച സ്‌കോര്‍ നേടുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതിനാല്‍ത്തന്നെ പുറത്തായത് അവനെ തീര്‍ച്ചയായും നിരാശയാക്കിയിട്ടുണ്ട്'-സഹീര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. മായങ്ക് അഗര്‍വാളിന് പകരക്കാരനായാണ് രോഹിത് ഓപ്പണിങ്ങിലേക്കെത്തിയത്.

സിഡ്‌നിയില്‍ രോഹിതിന്റെ സഹ ഓപ്പണറായ ശുബ്മാന്‍ ഗില്‍ (50) അര്‍ധ സെഞ്ച്വറി നേടി. 101 പന്തില്‍ എട്ട് ഫോറുമായാണ് ഗില്‍ തിളങ്ങിയത്. സിഡ്‌നിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 338 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ മൂന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ നാല് വിക്കറ്റിന് 180 റണ്‍സെന്ന നിലയിലാണ്. ആറ് വിക്കറ്റ് ശേഷിക്കെ ഓസ്‌ട്രേലിയയെക്കാള്‍ 158 റണ്‍സിന് പിന്നിലാണ് ഇന്ത്യ.

Story first published: Saturday, January 9, 2021, 9:45 [IST]
Other articles published on Jan 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+