For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഇന്ത്യക്ക് തിരിച്ചടി നല്‍കി വീണ്ടും പരിക്ക്, നവദീപ് സൈനി മൈതാനം വിട്ടു

ഗബ്ബ: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് പുരോഗമിക്കവെ ഇന്ത്യക്ക് വീണ്ടും പരിക്കിന്റെ തിരിച്ചടി. പേസ് ബൗളര്‍ നവദീപ് സൈനിക്കാണ് ഇത്തവണ പരിക്കേറ്റത്. മാര്‍നസ് ലാബുഷെയ്‌നെ സ്ലിപ്പില്‍ രഹാനെയുടെ കൈയിലേക്ക് സൈനി എത്തിച്ചെങ്കിലും ക്യാച്ചെടുക്കാന്‍ രഹാനെക്കായില്ല. ഇതിന് പിന്നാലെ കാല്‍ത്തുടയ്ക്ക് വേദന അനുഭവപ്പെട്ട സൈനിയെ ഫിസിയോ വന്ന് ഫസ്റ്റ് എയ്ഡ് നല്‍കിയെങ്കിലും കൂടുതല്‍ പരിശോധനയ്ക്കായി മൈതാനത്ത് നിന്ന് കൊണ്ടുപോയി.

സൈനിയെ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് ബിസിസി ഐ അറിയിച്ചതായി എഎന്‍ ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ച് പരിക്ക് ടൂര്‍ണമെന്റിലുടെനീളം വലിയ തലവേദനയായിട്ടുണ്ട്. സീനിയര്‍ ബൗളര്‍മാരില്ലാതെ ഗബ്ബയില്‍ കളിക്കുന്ന ഇന്ത്യക്ക് സൈനിയുടെ പരിക്ക് കൂടുതല്‍ തിരിച്ചടി നല്‍കിയേക്കും. സൈനിക്ക് ഇനി പന്തെറിയാന്‍ സാധിക്കാതെ വരുമോ എന്ന ആശങ്കയാണ് ഇപ്പോഴുള്ളത്. 7.5 പന്തുകള്‍ എറിഞ്ഞ സൈനി രണ്ട് മെയ്ഡനടക്കം 21 റണ്‍സ് വഴങ്ങി. രോഹിത് ശര്‍മയാണ് സൈനി ബാക്കിയാക്കിയ ഒരു പന്ത് എറിഞ്ഞത്.

navdeepsaini

ഗബ്ബയില്‍ ഇന്ത്യ നാല് പേസര്‍മാരെയാണ് പരിഗണിച്ചത്. മുഹമ്മദ് സിറാജ്,നവദീപ് സൈനി,ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരോടൊപ്പം ഇടം കൈയന്‍ പേസര്‍ ടി നടരാജനും ഗബ്ബയില്‍ ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കി. ആര്‍ അശ്വിന്റെയും രവീന്ദ്ര ജഡേജയുടെയും അഭാവത്തില്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനാണ് ഇന്ത്യ അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.

ജസ്പ്രീത് ബൂംറ,മുഹമ്മദ് ഷമി,ഉമേഷ് യാദവ്,കെ എല്‍ രാഹുല്‍,ഹനുമ വിഹാരി,ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ എന്നിവരാണ് പരിക്കേറ്റ് ഈ പരമ്പരയിലൂടെ പുറത്തായിരിക്കുന്നത്. പരിക്കേറ്റവര്‍ക്കെല്ലാം രണ്ടാഴ്ചത്തെ വിശ്രമമെങ്കിലും വേണ്ടിവരുമെന്നാണ് വിവരം. ഫെബ്രുവരി അഞ്ചിന് ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര ആരംഭിക്കും. ഇന്ത്യയില്‍ നടക്കുന്ന ഈ മത്സരത്തിന് മുമ്പായി സൂപ്പര്‍ താരങ്ങളില്‍ ആര്‍ക്കൊക്കെ കളിക്കാന്‍ സാധിക്കുമെന്ന് കണ്ട് തന്നെ അറിയണം.

ഗബ്ബയില്‍ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും ലാബുഷെയ്‌നെ രഹാനെ വിട്ടുകളഞ്ഞത് വലിയ തിരിച്ചടിയായി. ഡേവിഡ് വാര്‍ണര്‍ (1),മാര്‍ക്കസ് ഹാരിസ് (5),സ്റ്റീവ് സ്മിത്ത് (36) എന്നിവരുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. എന്നാല്‍ ലാബുഷെയ്ന്‍ (93*) മാത്യു വേഡ് (38*) കൂട്ടുകെട്ട് ഓസീസിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയാണ്. 37 റണ്‍സില്‍ നില്‍ക്കവെയാണ് സ്ലിപ്പില്‍ രഹാനെ ലാബുഷെയ്‌നെ വിട്ടു കളഞ്ഞത്. നിലവില്‍ നാല് മത്സര പരമ്പര 1-1 എന്ന നിലയിലായതിനാല്‍ ഗബ്ബയിലെ മത്സര ഫലമാവും പരമ്പര വിജയിയെ തീരുമാനിക്കുക.

Story first published: Friday, January 15, 2021, 14:06 [IST]
Other articles published on Jan 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+