വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: ഇന്ത്യയും ഓസ്‌ട്രേലിയയും പോരിനിറങ്ങുന്നു, മത്സരങ്ങള്‍ എവിടെ കാണാം?

9 മാസങ്ങള്‍ക്ക് ശേഷം രാജ്യാന്തര പര്യടനത്തിന് ഇറങ്ങുകയാണ് ടീം ഇന്ത്യ. വെള്ളിയാഴ്ച്ച ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന പരമ്പരയ്ക്ക് തുടക്കമാവും. സിഡ്‌നിയിലാണ് ആദ്യ ഏകദിനം. മൂന്നുവീതം ഏകദിന, ട്വന്റി-20 മത്സരങ്ങളും നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ കളിക്കും. നവംബര്‍ 27, 29, ഡിസംബര്‍ 2 തീയതികളിലാണ് ഏകദിന പരമ്പര. തുടര്‍ന്ന്. ഡിസംബര്‍ 4, 6, 8 തീയതികളില്‍ ട്വന്റി-20 മത്സരങ്ങളും അരങ്ങേറും. ഡിസംബര്‍ 17 മുതല്‍ 21 വരെയാണ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. അഡ്‌ലെയ്ഡ് ഓവല്‍ സ്‌റ്റേഡിയത്തില്‍ പകലും രാത്രിയുമായി ആദ്യ ടെസ്റ്റ് നടക്കും.

India Vs Australia 2020 : Where To Watch Around The World, Timings And Squads
Ind vs Aus: When and Where To Watch Indias Australian Tour

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് രണ്ടാമത്തെ ബോക്‌സിങ് ഡേ ടെസ്റ്റ്. ഡിസംബര്‍ 26 മുതല്‍ 30 വരെ ബോക്‌സിങ് ഡേ ടെസ്റ്റ് നീളും. ജനുവരി 7 മുതല്‍ 11 വരെയാണ് സിഡ്‌നിയിലെ മൂന്നാമത്തെ ടെസ്റ്റ്. ഗാബയില്‍ ജനുവരി 15 മുതല്‍ 19 വരെ നാലാം ടെസ്റ്റും നടക്കുന്നതോടെ രണ്ടു മാസം നീളുന്ന ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് തിരശ്ശീല വീഴും. ഈ അവസരത്തില്‍ ഓസ്‌ട്രേലിയ - ഇന്ത്യ ഏകദിന, ട്വന്റി-20, ടെസ്റ്റ് പരമ്പരകള്‍ എവിടെ നിന്ന് കാണാമെന്ന് ചുവടെ അറിയാം.

നിലവില്‍ സോണി പിക്‌ചേഴ്‌സ് സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ സംപ്രേക്ഷണ കരാര്‍. അതുകൊണ്ട് ഓസ്‌ട്രേലിയയില്‍ നടക്കുന്ന രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവും തത്സമയ സ്ട്രീമിങ്ങും 'സോണി ലിവി'ലൂടെ (Sony LIV) ആരാധകരിലെത്തും. ഇന്ത്യയിലെ കാഴ്ച്ചക്കാര്‍ക്കും 'സോണി ലിവ്' ആപ്പ് വഴിയോ 'സോണിലിവ് ഡോട്ട് കോം' വെബ്‌സൈറ്റ് വഴിയോ മത്സരങ്ങള്‍ കാണാം.

ടിവി ചാനലുകള്‍

മൂന്നു സ്‌പോര്‍ട്‌സ് ചാനലുകളാണ് ഓസ്‌ട്രേലിയ - ഇന്ത്യ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. സോണി സിക്‌സ്, സോണി ടെന്‍ വണ്‍, സോണി ടെന്‍ 3 ചാനലുകളില്‍ പര്യടനത്തിലെ മുഴുവന്‍ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും. ഇതേസമയം, മത്സരങ്ങള്‍ സൗജന്യമായി കാണാനും ആരാധകര്‍ക്ക് അവസരമുണ്ട്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലെ ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ ദേശീയ സ്‌പോര്‍ട്‌സ് ചാനലായ ഡിഡി സ്‌പോര്‍ട്‌സും തത്സമയം കാഴ്ച്ചക്കാരിലെത്തിക്കും. എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡ്, ജിയോ വരിക്കാര്‍ക്കും സൗജന്യമായി ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനം കാണാം. എയല്‍ടെല്‍ സ്ട്രീം, ജിയോ ടിവി പ്ലാറ്റ്‌ഫോമുകളില്‍ മത്സരങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടും.

Story first published: Thursday, November 26, 2020, 13:02 [IST]
Other articles published on Nov 26, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X