Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യന്‍ ടീമില്‍ മാറ്റം വേണോ? സന്ദേശത്തില്‍ കൗതുകം ഒളിപ്പിച്ച് വസിം ജാഫര്‍ പറയുന്നു

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. അഡ്‌ലെയ്ഡില്‍ നാണം കെട്ട തോല്‍വിക്ക് പുതുവര്‍ഷ ദിനത്തില്‍ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ വക നല്‍കാമെന്ന കണക്കുകൂട്ടിലിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റില്‍ കൈയിലെത്തിയ കളിയാണ് ഇന്ത്യ കളഞ്ഞുകുളിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇതോടെ ഓസീസ് അനായാസമായി വിജയവും സ്വന്തമാക്കി. ഇന്ത്യയുടെ പ്ലേയിങ് ഇലവനെതിരേ നേരത്തെ തന്നെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇപ്പോഴിതാ രണ്ടാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ ആരെയൊക്കെയാണ് ഉള്‍പ്പെടുത്തേണ്ടതെന്നത് സംബന്ധിച്ച് അജിന്‍ക്യ രഹാനെയെ ടാഗ് ചെയ്ത് സന്ദേശം അയച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. അരെയൊക്കെ വേണമെന്നുള്ള കാര്യം ഒറ്റനോട്ടത്തില്‍ മനസിലാവാത്ത രീതിയിലാണ് വസിം ജാഫര്‍ സന്ദേശം അയച്ചിരിക്കുന്നത്. അദ്ദേഹം വരിവരിയായി അയച്ച വാക്കിന്റെ ആദ്യ അക്ഷരങ്ങള്‍ നോക്കുമ്പോഴാണ് ആ പേരുകള്‍ മനസിലാകുന്നത്. ഗില്‍ ആന്റ് രാഹുല്‍ എന്നാണ് വസിം ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

wasimjaffer

അവസാന 12 ഇന്നിങ്‌സില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തായ പൃത്ഥ്വി ഷാ രണ്ടാം ടെസ്റ്റ് കളിക്കില്ലെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. പകരം കെ എല്‍ രാഹുലോ ശുബ്മാന്‍ ഗില്ലോ ഓപ്പണറായെത്തും. വിരാട് കോലിയുടെ അഭാവം ഇന്ത്യന്‍ ടീമിന് വലിയ തിരിച്ചടിയാണ്. അതിനാല്‍ത്തന്നെ രാഹുല്‍ കളിക്കുമെന്ന കാര്യം ഉറപ്പാണ്. പരിചയസമ്പന്നനായ രാഹുല്‍ സമീപകാലത്തായി മികച്ച ഫോമിലാണ്. എന്നിട്ടും ഒന്നാം ടെസ്റ്റ് കളിപ്പിക്കാത്തതിനെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ശുബ്മാന്‍ ഗില്‍ ഹനുമ വിഹാരിക്ക് പകരം കളിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ വിഹാരിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ സന്നാഹ മത്സരത്തില്‍ അദ്ദേഹം സെഞ്ച്വറി നേടിയിരുന്നു. പാര്‍ട് ടൈം ബൗളറായും ഉപയോഗിക്കാന്‍ കഴിയുന്ന താരമായതിനാല്‍ വിഹാരിയെ നിലനിര്‍ത്താനുള്ള സാധ്യതയാണ് കൂടുതല്‍. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാവും ടീമിനെ നയിക്കുക. ആദ്യം ടെസ്റ്റില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രഹാനെ രണ്ടാം ടെസ്റ്റില്‍ അത്ഭുതം കാട്ടുമെന്ന് പ്രതീക്ഷിക്കാം.

ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിക്ക് പരമ്പര നഷ്ടമാവും. പകരം നവദീപ് സൈനിയാണ് പ്ലേയിങ് ഇലവനില്‍ ഇടം പിടിക്കാന്‍ സാധ്യത. ഇഷാന്ത് ശര്‍മയുടെ അഭാവം ടീമിലുണ്ടായിരുന്നു. അതിനിടെ ഷമിക്കുകൂടി പരിക്കേറ്റത് വലിയ തലവേദനയാവും. പേസ് ആക്രമണത്തിന്റെ മൂര്‍ച്ച കുറഞ്ഞത് കരുത്തുറ്റ ആതിഥേയ ബാറ്റിങ് നിര മുതലാക്കാന്‍ സാധ്യത ഏറെയാണ

Story first published: Monday, December 21, 2020, 20:16 [IST]
Other articles published on Dec 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+