വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Ind vs Aus: സച്ചിന്റെയും ധോണിയുടെയും റെക്കോര്‍ഡിനരികെ കോലി, കയ്യകലത്ത് ചരിത്രം

മാര്‍ച്ചിന് ശേഷം ആദ്യമായി രാജ്യാന്തര പര്യടനത്തിന് ഇറങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിന് വെള്ളിയാഴ്ച്ച സിഡ്‌നിയില്‍ തുടക്കമാവും. ആദ്യം ഏകദിന പരമ്പരയാണ് മൂന്നില്‍. മൂന്ന് വീതം ഏകദിന, ട്വന്റി-20 പരമ്പരകള്‍ പര്യടനത്തിലുണ്ട്. തുടര്‍ന്ന് നാലു മത്സരങ്ങളടങ്ങിയ ബോര്‍ഡ് ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയും അരങ്ങേറും. ഇരുപക്ഷത്തും ഒരുക്കങ്ങള്‍ തകൃതിയായി തുടരുന്നു.

Virat Kohli Set To Break Records Of Sachin and Dhoni | Oneindia Malayalam
തയ്യാറെടുപ്പ്

കഴിഞ്ഞതവണ ഇന്ത്യ ഓസ്‌ട്രേലിയ സന്ദര്‍ശിച്ചപ്പോള്‍ ഏകദിന, ടെസ്റ്റ് പരമ്പരകള്‍ വിരാട് കോലിയും സംഘവും കൈക്കലാക്കിയിരുന്നു. ട്വന്റി-20 പരമ്പരയാകട്ടെ സമനിലയിലും പിരിഞ്ഞു. എന്തായാലും കഴിഞ്ഞതവണത്തെ തോല്‍വിക്ക് കണക്കുതീര്‍ക്കാനുറച്ചാണ് ഓസ്‌ട്രേലിയ; പര്യടനത്തെ അഭിമാനപ്രശ്‌നമായി കംഗാരുക്കള്‍ ഉറ്റുനോക്കുന്നു. മറുഭാഗത്ത് വിരാട് കോലി നയിക്കുന്ന ടീം ഇന്ത്യ ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയക്ക് മുന്നില്‍ തലയുയര്‍ത്തിപ്പിടിക്കാനാണ് തയ്യാറെടുക്കുന്നത്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയ പ്രകടനം ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്.

റെക്കോർഡ്

പറഞ്ഞുവരുമ്പോള്‍ ഓസ്‌ട്രേലിയയില്‍ പുതിയ നാഴികക്കല്ലുകള്‍ക്ക് തൊട്ടരികിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നായകനെന്ന നിലയില്‍ ഓസ്‌ട്രേലിയക്ക് എതിരെ മികച്ച 'ട്രാക്ക് റെക്കോര്‍ഡ്' കോലിക്കുണ്ട്. ഇതുവരെ 17 ഏകദിനങ്ങളില്‍ കോലി ഇന്ത്യയെ നയിച്ചിരിക്കുന്നു; ഇതില്‍ 11 തവണയും ഇന്ത്യ കംഗാരുക്കള്‍ക്കെതിരെ ജയിച്ചു. നടക്കാനിരിക്കുന്ന ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുകയാണെങ്കില്‍ മഹേന്ദ്ര സിങ് ധോണിയുടെ റെക്കോര്‍ഡിനൊപ്പം കോലിയുമെത്തും.

വിജയശതമാനം

നിലവില്‍ ധോണിക്ക് കീഴില്‍ 14 മത്സരങ്ങള്‍ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരെ ജയിച്ചിട്ടുണ്ട്. ഇതേസമയം, വിജയശതമാനം നോക്കുകയാണെങ്കില്‍ ധോണിയെക്കാളും ബഹുദൂരം മുന്നിലാണ് കോലി. 40 മത്സരങ്ങളില്‍ നിന്നാണ് ധോണി 14 ജയങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ളത്. 21 മത്സരങ്ങളില്‍ തോറ്റു. വിജയശതമാനം 40. മറുഭാഗത്ത് കോലി ക്യാപ്റ്റനായിരിക്കെ 6 മത്സരങ്ങള്‍ മാത്രമാണ് ഇന്ത്യ ഓസ്‌ട്രേലിയക്ക് മുന്നില്‍ തോറ്റത്. വിജയശതമാനം 64.70.

സച്ചിന്റെ റെക്കോർഡ്

മുഹമ്മദ് അസറുദ്ദീന്‍ (8 ജയങ്ങള്‍), കപില്‍ ദേവ് (9 ജയങ്ങള്‍), സൗരവ് ഗാംഗുലി (4 ജയങ്ങള്‍) എന്നിവരാണ് പട്ടികയില്‍ ധോണിക്കും കോലിക്കും പിന്നില്‍. പര്യടനത്തില്‍ മറ്റൊരു വലിയ റെക്കോര്‍ഡും കോലിക്ക് കയ്യകലത്തുണ്ട്. ഏകദിന പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രണ്ടു സെഞ്ച്വറി കൂടി പൂര്‍ത്തിയാക്കിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ചരിത്രം പഴങ്കഥയാവും. നിലവില്‍ ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറികള്‍ സച്ചിന്റെ പേരിലാണ്.

സെഞ്ച്വറിയിൽ മുന്നിൽ

കരിയറില്‍ 9 ഏകദിന സെഞ്ച്വറികള്‍ സച്ചിന്‍ ഓസ്‌ട്രേലിയക്കെതിരെ കുറിച്ചിട്ടുണ്ട്. 71 മത്സരങ്ങളില്‍ നിന്ന് 3,077 റണ്‍സാണ് ഓസ്‌ട്രേലിയക്കെതിരെ സച്ചിന്‍ മൊത്തം നേടിയിരിക്കുന്നതും. കോലിയാണ് സെഞ്ച്വറി പട്ടികയില്‍ രണ്ടാമന്‍. ഓസ്‌ട്രേലിയക്കെതിരെ 8 സെഞ്ച്വറികള്‍ ഇതുവരെ കോലി കണ്ടെത്തിക്കഴിഞ്ഞു. നടക്കാനിരിക്കുന്ന പരമ്പരയില്‍ രണ്ടു സെഞ്ച്വറികള്‍ കൂടി തികച്ചാല്‍ ഓസ്‌ട്രേലിയക്ക് എതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനായി കോലി അറിയപ്പെടും. നിലവില്‍ 40 മത്സരങ്ങളില്‍ നിന്നും 1,910 റണ്‍സാണ് കംഗാരുക്കള്‍ക്ക് എതിരെ താരം അടിച്ചെടുത്തിരിക്കുന്നത്. രോഹിത് ശര്‍മ (8 സെഞ്ച്വറികള്‍), റിക്കി പോണ്ടിങ് (6 സെഞ്ച്വറികള്‍) എന്നിവരും സെഞ്ച്വറി പട്ടികയില്‍ പിന്നിലുണ്ട്.

Story first published: Wednesday, November 25, 2020, 10:23 [IST]
Other articles published on Nov 25, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X