വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: റിഷഭ് പന്തിനെ അഞ്ചാമനാക്കി ഇറക്കിയത് കോലി പറഞ്ഞിട്ട്- വിക്രം റാത്തൂര്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരം റിഷഭ് പന്തായിരുന്നു. ഓസ്‌ട്രേലിയയുടെ തട്ടകത്തില്‍ അവരുടെ കരുത്തുറ്റ പേസ് നിരയെ അനായാസമായി നേരിട്ട റിഷഭ് പന്ത് ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യയെ പരമ്പര നേടാന്‍ സഹായിച്ച ഗാബയിലെ വിജയത്തില്‍ നിര്‍ണ്ണായകമായത് റിഷഭിന്റെ ബാറ്റിങ്ങാണ്. രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 89 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ചത് റിഷഭിന്റെ ബാറ്റിങ് മികവാണ്.

സാധാരണ ആറാമനായി എത്തുന്ന റിഷഭ് അഞ്ചാമനായി എത്തിയാണ് ഗാബയില്‍ തകര്‍ത്തടിച്ചത്. ഇപ്പോഴിതാ നിര്‍ണ്ണായക സമയത്ത് റിഷഭിന് ബാറ്റിങ് പ്രൊമോഷന്‍ നല്‍കിയത് എന്തിനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തൂര്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് റിഷഭിനെ അഞ്ചാമനാക്കി ഇറക്കാന്‍ ആവിശ്യപ്പെട്ടതെന്നാണ് അദ്ദേഹം വെളിപ്പെടുത്തി. നാട്ടിലേക്ക് മടങ്ങിയ ശേഷവും ഇന്ത്യന്‍ ടീമിനാവശ്യമായ നിര്‍ദേശങ്ങളുമായി കോലി സജീവമായിരുന്നു. ആര്‍ അശ്വിനുമായി യു ട്യൂബ് ചാനലില്‍ നടത്തിയ സംസാരത്തിലാണ് റാത്തൂറിന്റെ തുറന്നുപറച്ചില്‍.

rishabpanttest

'റിഷഭിനെ നേരെത്ത ഇറക്കാനുള്ള തീരുമാനം എന്റെയായിരുന്നില്ല. അതിന്റെ ക്രഡിറ്റ് ഞാന്‍ അര്‍ഹിക്കുന്നതല്ല. സത്യസന്ധമായി പറഞ്ഞാല്‍ വിരാട് കോലിയാണ് ഇത്തരമൊരു നിര്‍ദേശം വെച്ചത്. പന്തിനെ നേരത്തെ ഇറക്കിയാല്‍ ലെഫ്റ്റ്-റൈറ്റ് ബാറ്റിങ് കൂട്ടുകെട്ട് നിലനിര്‍ത്താനാവും. അതൊരു നല്ല ആശയമായി തോന്നിയതിനാലാണ് റിഷഭിനെ നേരത്തെ ഇറക്കിയത്'-റാത്തൂര്‍ പറഞ്ഞു.

ചേതേശ്വര്‍ പുജാര ക്രീസില്‍ ഉണ്ടായിരുന്നതിനാല്‍ റിഷഭിന് കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിക്കാനും സാധിച്ചു. ആറാമതായി മായങ്ക് അഗര്‍വാള്‍ എത്തിയപ്പോഴും ലെഫ്റ്റ്-റൈറ്റ് കൂട്ടുകെട്ട് നിലനിര്‍ത്താനായി. റിഷഭും വാഷിങ്ടണ്‍ സുന്ദറും അതിവേഗം ബാറ്റ് വീശിയതാണ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്.

റിഷഭിനെ നാലാം നമ്പറില്‍ ഇറക്കുന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നെന്ന് റാത്തൂര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയാണുണ്ടായത്. രഹാനെയുമായി സംസാരിച്ചതിന് ശേഷം അഞ്ചാം നമ്പറില്‍ റിഷഭിനെ ഇറക്കാമെന്ന അന്തിമ തീരുമാനത്തിലേക്ക് എത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിദേശ മൈതാനത്തെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി മാറാന്‍ റിഷഭിന് സാധിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ കീപ്പറാണ് അദ്ദേഹം. ഇംഗ്ലണ്ട് പരമ്പരയിലും വിക്കറ്റ് കീപ്പറായി റിഷഭ് തന്നെ ഇറങ്ങിയേക്കും.

Story first published: Tuesday, January 26, 2021, 11:18 [IST]
Other articles published on Jan 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X