Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യ ഇത്തരമൊരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചില്ല- ഉസ്മാന്‍ ഖവാജ

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര വളരെ ആവേശകരമായാണ് പുരോഗമിക്കുന്നത്. ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയ 8 വിക്കറ്റിന് ജയിച്ചപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 8 വിക്കറ്റിന് ജയിച്ചാണ് ഇന്ത്യ കരുത്ത് കാട്ടിയത്. ബോക്‌സിങ് ഡേ ടെസ്റ്റിലാണ് ഓസീസിനെ തോല്‍പ്പിച്ചതെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇന്ത്യയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്ന ജയമാണിത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിന് ഓള്‍ഔട്ടായതില്‍ നിന്നാണ് ഇന്ത്യ മെല്‍ബണില്‍ ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റത്. ഇപ്പോഴിതാ ഇന്ത്യ ഇത്തരമൊരു തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് ബാറ്റ്്‌സ്മാന്‍ ഉസ്മാന്‍ ഖവാജ.

'ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ഇത്തരത്തിലൊരു തിരിച്ചുവരവ് നടത്തുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വളരെ മനോഹരമായി പന്തെറിഞ്ഞു. സത്യത്തില്‍ പിങ്ക്‌ബോള്‍ ടെസ്റ്റിലാണ് ഇന്ത്യക്ക് വിജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നതെന്നാണ് ഞാന്‍ കരുതിയത്. എന്നാല്‍ അത് അവര്‍ക്ക് അനുകൂലമായില്ല. വളരെ മനോഹരമായാണ് പരമ്പര മുന്നോട്ട് പോകുന്നത്. മനോഹരമായി ഇനിയുള്ള മത്സരങ്ങളും പോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ അവസരത്തില്‍ പരമ്പര ആര് സ്വന്തമാക്കുമെന്ന് പറയാന്‍ സാധിക്കാത്ത അവസ്ഥയാണ്'-ഉസ്മാന്‍ ഖവാജ പറഞ്ഞു.

usmankhawaja

രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ബൗളര്‍മാരുടെ മികവാണ് എടുത്ത് പറയേണ്ടത്. ആര്‍ അശ്വിന്റെ സ്പിന്‍ മികവ് ഓസീസിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നു. സ്റ്റീവ് സ്മിത്ത്,മാര്‍നസ് ലാബുഷാനെ എന്നിവരെ രണ്ട് തവണ വീതമാണ് അശ്വിന്‍ പുറത്താക്കിയത്. ജസ്പ്രീത് ബൂംറയും മികച്ച ഫോമിലാണ്. മെല്‍ബണില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജ് അഞ്ച് വിക്കറ്റാണ് രണ്ട് ഇന്നിങ്‌സില്‍ നിന്ന് വീഴ്ത്തിയത്. ഓസീസ് ബാറ്റിങ് നിരയില്‍ നിന്ന് ശക്തമായ ചെറുത്ത് നില്‍പ്പ് ഉണ്ടായില്ല എന്നതാണ് വസ്തുത.

ഇന്ത്യക്കുവേണ്ടി അജിന്‍ക്യ രഹാനെ ബാറ്റിങ്ങില്‍ തിളങ്ങി. കോലിയുടെ അഭാവത്തില്‍ ഇന്ത്യയുടെ നായകനായ രഹാനെ സെഞ്ച്വറി നേടിയപ്പോള്‍ അരങ്ങേറ്റ താരം ശുബ്മാന്‍ ഗില്ലും ശോഭിച്ചു. രവീന്ദ്ര ജഡേജ ഓള്‍റൗണ്ട് പ്രകടനമാണ് പുറത്തെടുക്കുന്നത്. മായങ്ക് അഗര്‍വാള്‍,ചേതേശ്വര്‍ പുജാര,ഹനുമ വിഹാരി എന്നിവര്‍ക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല.

'ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരേ ആധിപത്യം സ്ഥാപിക്കേണ്ടതുണ്ട്. മനോഹരമായാണ് ഇന്ത്യന്‍ താരങ്ങള്‍ പന്തെറിയുന്നത്. നമ്മുടെ ബൗളര്‍മാരും നന്നായി പന്തെറിയുന്നുണ്ട്. സിഡ്‌നി മികച്ച മൈതാനമാണ്. ബൗളര്‍മാര്‍ക്ക് ശോഭിക്കാനാവും'-ഖവാജ കൂട്ടിച്ചേര്‍ത്തു. സിഡ്‌നിയില്‍ ഇന്ത്യക്ക് മികച്ച റെക്കോഡില്ല. ഓസ്‌ട്രേലിയയുടെ ഭാഗ്യ മൈതാനത്തില്‍ ജയമോ സമനിലയോ ഇന്ത്യക്ക് വളരെ നിര്‍ണ്ണായകമാണ്.

Story first published: Saturday, January 2, 2021, 9:51 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+