വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വരുത്തിയത് രണ്ടു പിഴവുകള്‍! രോഹിത് അവരെ വച്ച് 'പരീക്ഷണം' നടത്തി

കളിയില്‍ ഇന്ത്യ തോറ്റിരുന്നു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യിലെ പരാജയത്തിന്റെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം അജയ് ജഡേജ. മൊഹാലിയില്‍ നടന്ന കളിയില്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം 208 റണ്‍സെന്ന വലിയ സ്‌കോര്‍ നേടിയിട്ടും ഇന്ത്യക്കു വിജയിക്കാനാവാതെ പോയത് താരങ്ങളെ മാത്രമല്ല ആരാധകരെയും നിരാശരാക്കിയിരിക്കുകയാണ്. ബാറ്റിങ് നിര മികച്ച പ്രകടനം നടത്തിയിട്ടും ബൗളര്‍മാര്‍ തീര്‍ത്തും നിരാശപ്പെടുത്തിയതാണ് ഓസീസിനെ റെക്കോര്‍ഡ് റണ്‍ചസിനു സഹായിച്ചത്.

IND vs AUS: എല്‍ബിഡബ്ല്യു അബദ്ധം- അപ്പീല്‍ ചെയ്യാതെ ചഹലും ഡിക്കെയും! ചൂടായി രോഹിത്IND vs AUS: എല്‍ബിഡബ്ല്യു അബദ്ധം- അപ്പീല്‍ ചെയ്യാതെ ചഹലും ഡിക്കെയും! ചൂടായി രോഹിത്

1

കഴിഞ്ഞ ഏഷ്യാ കപ്പിലും ഇന്ത്യയുടെ ദയനീയ പ്രകടനത്തിനു കാരണം ബൗളര്‍മാരുടെ ഫ്‌ളോപ്പ് ഷോയായിരുന്നു. ഇതു തന്നെ ഓസീസിനെതിരേയും ഇന്ത്യ ആവര്‍ത്തിക്കുകയായിരുന്നു. ജസ്പ്രീത് ബുംറയൊഴികെ മറ്റു പ്രധാന ബൗളര്‍മാരെല്ലാമുണ്ടായിട്ടും ഓസീസിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇന്ത്യക്കു കഴിഞ്ഞില്ല. ഈ മല്‍സരത്തില്‍ പ്രധാനമായും രണ്ടു പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചിട്ടുണ്ടെന്നാണ് ജഡേജ പറഞ്ഞിരിക്കുന്നത്.

2

യുസ്വേന്ദ്ര ചഹല്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെ സാധാരണയായി ഉപയോഗിക്കുന്നതു പോലെയല്ല രോഹിത് ശര്‍മ ആദ്യ ടി20യില്‍ ഉപയോഗിച്ചതെവന്നാണ് അജയ് ജഡേജ ചൂണ്ടിക്കാണിക്കുന്നത്. പ്രധാനമായും രണ്ടു കാര്യങ്ങൡലാണ് പിഴവ് സംഭവിച്ചത്. ഒന്നാമത്തേത് ചഹലിന്റെ കാര്യത്തിലാണ്. കാരണം അറ്റാക്കിങ് ബൗളിങ് ഓപ്ഷനായിട്ടാണ് രോഹിത് അദ്ദേഹത്തെ ഉപയോഗിക്കാറുള്ളത്. രണ്ടാമത്തെ പിഴവ് ഹര്‍ഷല്‍ പട്ടേലിന്റെ കാര്യത്തിലാണ്. അവസാന ഓവറുകളിലാണ് അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണായകമായി മാറാറുള്ളതെന്നും ജഡജ നിരീക്ഷിച്ചു.

IND vs AUS: 32 ബോളില്‍ ഫിഫ്റ്റി, ഒപ്പം വമ്പന്‍ നേട്ടവും! രാഹുലിനെതിരേ ഇനിയാരും വാളോങ്ങേണ്ട

3

ഈ മല്‍സരത്തില്‍ ഹര്‍ഷല്‍ പട്ടേലിനു തന്റെ ആദ്യത്തെ രണ്ടോവറുകള്‍ തുടക്കത്തില്‍ തന്നെ എറിയേണ്ടതായി വന്നു. അതിനു അദ്ദേഹം നിര്‍ബന്ധിതനായി തീരുകയായിരുന്നു. യുസ്വന്ദ്രേ ചഹലിനെയും സ്ഥിരം ഉപയോഗിച്ചതില്‍ നിന്നും വ്യത്യസ്തമായിട്ടാണ് രോഹിത് ശര്‍മ ഈ കളിയില്‍ ഉപയോഗിച്ചതെന്നും അജയ് ജഡേജ വിലയിരുത്തി.
ചഹലും ഹര്‍ഷലും ബൗളിങില്‍ ഫ്‌ളോപ്പായി മാറിയിരുന്നു. ഹര്‍ഷല്‍ നാലോവറില്‍ വിട്ടുകൊടുത്തത് 49 റണ്‍സായിരുന്നു. വിക്കറ്റൊന്നും ലഭിച്ചില്ല. ചഹലാവട്ടെ 3.2 ഓവറില്‍ 42 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് വീഴ്ത്തിയത്. 20ാം ഓവര്‍ ചഹലിനായിരുന്നു രോഹിത് നല്‍കിയത്.

4

യുസ്വേന്ദ്ര ചഹല്‍ പവര്‍പ്ലേയില്‍ തന്നെ ആദ്യ ഓവര്‍ ബൗള്‍ ചെയ്തിരുന്നു. ഈ ഓവറില്‍ അദ്ദേഹത്തിനു വിക്കറ്റും ലഭിക്കേണ്ടതായിരുന്നു. സ്വീപ്പ് ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ കാമറോണ്‍ ഗ്രീനിന്റെ പാഡില്‍ ബോള്‍ പതിച്ചിരുന്നു. പക്ഷെ അതു ലെഗ് സ്റ്റംപിനു പുറത്തായിരിക്കുമെന്നു കരുതി ചഹലോ, വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികോ വിക്കറ്റിനായി അപ്പീല്‍ ചെയ്തില്ല.

5

പക്ഷെ ഓവറിനു ശേഷം റീപ്ലേ കാണിച്ചതോടെയാണ് എത്ര വലിയ പിഴവാണ് ഇന്ത്യയുടെ ഭാഗത്തു നിന്നുണ്ടായതെന്നു വ്യക്തമായത്.
ഹര്‍ഷല്‍ പട്ടേല്‍ ആറാമത്തെ ഓവറിലാണ് ആഈ മല്‍സരത്തില്‍ ബള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ രണ്ടു ബൗണ്ടറികളടക്കം 11 റണ്‍സ് അദ്ദേഹം വഴങ്ങുകയും ചെയ്തിരുന്നു.

സ്റ്റേഡിയത്തില്‍ പ്രതിഷേധിക്കരുത്, കളി കാണാന്‍ ഞാനുമുണ്ടാവും, ആരാധകരോട് സഞ്ജു

6

ഹര്‍ഷല്‍ പട്ടേല്‍ തുടര്‍ന്നും തീര്‍ച്ചയായും പ്ലെയിങ് ഇലവനിലുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് ഇവരില്‍ ആരെ കളിപ്പിക്കുമെന്നതിലാണ് തീരുമാനമെടുക്കേണ്ടത്. മറ്റൊരു കോള്‍ ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത് ഇവരില്‍ ആരെന്ന കാര്യത്തിലാണ്. ഈയൊരു ഘട്ടത്തില്‍ ടീമില്‍ ആരൊക്കെയെന്ന കാര്യത്തില്‍ നമുക്ക് ഒരു ഉറപ്പുമില്ല.

7

ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ഒരുപാട് ഓപ്ഷനുകളുണ്ടെന്നതാണ് ഇതിന്റെ കാരണമെന്നും അജയ് ജഡേജ വിശദീകരിച്ചു.
ഓസ്‌ട്രേലിയയുമായുള്ള ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം വെള്ളിയാഴ്ച നാഗ്പൂരിലാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു ഈ കളിയില്‍ ജയിച്ചേ തീരൂ.

Story first published: Wednesday, September 21, 2022, 18:28 [IST]
Other articles published on Sep 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X