Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യന്‍ ടീം നിസാരരല്ല, പ്രതിഭാശാലികള്‍ നിരവധി, ആശങ്ക പങ്കുവെച്ച് ടിം പെയ്ന്‍

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ മെല്‍ബണില്‍ ആരംഭിക്കുകയാണ്. ആദ്യ മത്സരം തോറ്റതിനാല്‍ത്തന്നെ ഇന്ത്യക്ക് രണ്ടാം മത്സരം നിര്‍ണ്ണായകമാണ്. എന്നാല്‍ ആതിഥേയരെ വീഴ്ത്തുക ഇന്ത്യക്ക് എളുപ്പമാവില്ല. വിരാട് കോലിയും മുഹമ്മദ് ഷമിയും ടീമില്‍ ഇല്ലാത്തിനാല്‍ ഇന്ത്യക്ക് ആശങ്കകളേറെയാണ്. രണ്ടാം മത്സരത്തില്‍ ആധിപത്യം ഓസ്‌ട്രേലിയക്കാണെങ്കിലും ഇന്ത്യയെ നിസാരരായി കാണുന്നില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഓസീസ് നായകന്‍ ടിം പെയ്ന്‍.

'ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഞങ്ങള്‍ ശ്രദ്ധകൊടുക്കാറില്ല. ക്രിക്കറ്റില്‍ വളരെ അഭിമാനം കൊള്ളുന്ന രാജ്യമാണ് ഇന്ത്യ. അപകടകാരികളായ നിരവധി താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രതിഭാശാലികളുടെ നിരയാണ് ഇന്ത്യയുടേത്. മത്സരത്തിനായി മികച്ച മുന്നൊരുക്കമാണ് നടത്തിയിരിക്കുന്നത്. ചില താരങ്ങള്‍ ഇന്ത്യന്‍ ടീമിലേക്ക് വരുന്നുണ്ടെന്ന് അറിയാം. കെ എല്‍ രാഹുല്‍,റിഷഭ് പന്ത് എന്നിവര്‍ മത്സരഗതിയെ നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ളവരാണ്. ഒരു ഇഞ്ച് അവര്‍ക്ക് വിട്ടുകൊടുത്താല്‍ അവര്‍ മൈലുകള്‍ കീഴടക്കും'-ടിം പെയ്ന്‍ പറഞ്ഞു.

timpaine

രണ്ടാം ടെസ്റ്റില്‍ അജിന്‍ക്യ രഹാനെയാവും ഇന്ത്യയെ നയിക്കുക. മെല്‍ബണില്‍ കോലിയുടെ അഭാവം ഇന്ത്യയെ ബാധിക്കുമെന്ന കാര്യം ഉറപ്പാണ്. മെല്‍ബണില്‍ കൂടുതല്‍ റണ്‍സുള്ള നിലവിലെ ഇന്ത്യന്‍ താരം കോലിയാണ്. തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായാണ് കോലി നാട്ടിലേക്ക് മടങ്ങിയത്. കോലിയുടെ അഭാവത്തില്‍ നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെ ഇറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രഹാനെക്ക് നായകനെന്ന സമ്മര്‍ദ്ദത്തിനിടെ തിളങ്ങാനാവുമോയെന്ന് കണ്ടറിയണം.

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് ഉറപ്പാണ്. കെഎല്‍ രാഹുല്‍ ഓപ്പണറായി എത്താന്‍ സാധ്യത ഏറെയാണ്. ഒന്നാം ടെസ്റ്റില്‍ നിറം മങ്ങിയ പൃത്ഥ്വി ഷായ്ക്ക് ടീമിലെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നാണ് വിവരം. പകരം രാഹുല്‍ ഓപ്പണറായി എത്തിയേക്കും. മായങ്ക് അഗര്‍വാളും രാഹുലും തമ്മില്‍ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണുള്ളത്. ഐപിഎല്ലില്‍ ഇരുവരും തിളങ്ങിയിരുന്നു. മായങ്കിനൊപ്പം ശുബ്മാന്‍ ഗില്‍ ഓപ്പണറായി എത്തി രാഹുല്‍ മധ്യനിരയില്‍ കളിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആദ്യ ടെസ്റ്റില്‍ തിളങ്ങാതിരുന്ന വൃദ്ധിമാന്‍ സാഹക്ക് പകരം റിഷഭ് പന്ത് രണ്ടാം ടെസ്റ്റില്‍ കളിച്ചേക്കും. 2019ല്‍ ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍ റിഷഭായിരുന്നു. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

Story first published: Friday, December 25, 2020, 11:34 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+