Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇവരാണ്

മെല്‍ബണ്‍: മെല്‍ബണ്‍ മൈതാനം വിദേശ ടീമുകളുടെ പേടി സ്വപ്‌നമാണ്. ആതിഥേയരായ ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള മൈതാനമാണ് മെല്‍ബണിലേത്. ബോക്‌സിങ് ഡേ ടെസ്റ്റ് ഓസ്‌ട്രേലിയ മെല്‍ബണില്‍ തീരുമാനിച്ചത് തന്നെ ഈ വിജയ ചരിത്രത്തിന്റെ പിന്‍ബലത്തിലാണ്. ഇന്ത്യ 13 മത്സരങ്ങള്‍ മെല്‍ബണില്‍ കളിച്ചപ്പോള്‍ ജയിച്ചത് വെറും രണ്ട് മത്സരത്തിലാണ്. എട്ട് മത്സരത്തിലും പരാജയമായിരുന്നു ഫലം. മൂന്ന് സമനിലയും സ്വന്തമാക്കി. ദുര്‍ഘടമായ മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

റിഷികേശ് കനിത്കര്‍ (1999-2000)

റിഷികേശ് കനിത്കര്‍ (1999-2000)

മുന്‍ ഇന്ത്യയുടെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍ റിഷികേശ് കനിത്കര്‍ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത് മെല്‍ബണില്‍ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെയായിരുന്നു. 1999-2000ല്‍ നടന്ന ടൂര്‍ണമെന്റിലായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. 1998 ഇന്‍ഡിപെന്‍ഡന്‍സ് കപ്പ് ഫൈനലില്‍ സക്ലെയ്ന്‍ മുഷ്താഖിനെ ബൗണ്ടറി പറത്തി ഇന്ത്യക്ക് വിജയം സമ്മാനിച്ച താരമാണ് റിഷികേശ്. അരങ്ങേറ്റ മത്സരത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സെടുത്ത അദ്ദേഹം രണ്ടാം ഇന്നിങ്‌സില്‍ 45 റണ്‍സും നേടി. ആദ്യ ഇന്നിങ്‌സില്‍ ഷെയ്ന്‍ വോണും രണ്ടാം ഇന്നിങ്‌സില്‍ ഡാമിയന്‍ ഫ്‌ളമിങ്ങുമാണ് റിഷികേശിനെ പുറത്താക്കിയത്.

കെഎല്‍ രാഹുല്‍ (2014-15)

കെഎല്‍ രാഹുല്‍ (2014-15)

ഇന്ത്യയുടെ കരുത്തുറ്റ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ കെ എല്‍ രാഹുലിന്റെ ടെസ്റ്റ് അരങ്ങേറ്റവും മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെയായിരുന്നു. ടൂര്‍ണമെന്റിലെ മൂന്നാം മത്സരമായിരുന്നു മെല്‍ബണിലേത്. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങിയ രാഹുല്‍ ആദ്യ ഇന്നിങ്‌സില്‍ 8 പന്തില്‍ 3 റണ്‍സുമായി പുറത്തായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്നാം നമ്പറിലാണ് എത്തിയത്. എന്നാല്‍ 5 പന്തില്‍ 1 റണ്‍സ് മാത്രമാണ് നേടാനായത്. നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റ് പരമ്പരയിലും രാഹുല്‍ ഭാഗമാണെങ്കിലും ആദ്യ രണ്ട് മത്സരത്തിലും അവസരം ലഭിച്ചിട്ടില്ല.

മായങ്ക് അഗര്‍വാള്‍ (2018-19)

മായങ്ക് അഗര്‍വാള്‍ (2018-19)

നിലവിലെ ഇന്ത്യയുടെ വിശ്വസ്തനായ ടെസ്റ്റ് ഓപ്പണര്‍മാരില്‍ ഒരാളായ മായങ്ക് അഗര്‍വാള്‍ 2018-19 സീസണിലെ മെല്‍ബണ്‍ ബോക്‌സിങ് ഡേ ടെസ്റ്റിലൂടെയാണ് അരങ്ങേറ്റം നടത്തിയത്. അരങ്ങേറ്റം മോശമാക്കാതെ കളിച്ച മായങ്ക് ആദ്യ ഇന്നിങ്‌സില്‍ 76 റണ്‍സുമായി തിളങ്ങി. രണ്ടാം ഇന്നിങ്‌സില്‍ 42 റണ്‍സും അദ്ദേഹം സ്വന്തമാക്കി. മത്സരത്തില്‍ ജസ്പ്രീത് ബൂംറയുടെ ബൗളിങ് മികവില്‍ ഇന്ത്യ 137 റണ്‍സിന് വിജയിക്കുകയും ചെയ്തു.

Story first published: Friday, December 25, 2020, 14:56 [IST]
Other articles published on Dec 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+