രണ്ട് മത്സരത്തിലും ഇന്ത്യയുടെ തോല്‍വിക്ക് വഴിവെച്ചത് മൂന്ന് കാരണങ്ങള്‍, ടീമില്‍ മാറ്റം അനിവാര്യം

സിഡ്‌നി: ഇന്ത്യക്കെതിരായ ആദ്യ രണ്ട് ഏകദിനത്തിലും ആധികാരിക ജയം സ്വന്തമാക്കിയതോടെ മൂന്ന് പരമ്പര ആതിഥേയരായ ഓസ്‌ട്രേലിയ സ്വന്തമാക്കി കഴിഞ്ഞു. മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം പിടിക്കുക മാത്രമാണ് ഇന്ത്യക്ക് മുന്നിലുള്ള ലക്ഷ്യം. എന്നാല്‍ നിലവിലെ ഓസീസ് ഫോം വിലയിരുത്തുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. സിഡ്‌നിയില്‍ നടന്ന ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനത്തെ മോശമെന്ന് പറയാനാവില്ല. എന്നാല്‍ ബൗളര്‍മാരില്‍ ഫോം ആര്‍ക്കുമില്ല. മുഹമ്മദ് ഷമി മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നില്‍ക്കുന്നത്. ആറാം ബൗളറുടെ വലിയ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാവുന്നു. അവസാന മത്സരത്തിന് മുമ്പ് ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ തോല്‍വിക്ക് കാരണമായ പ്രധാന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 ന്യൂബോളില്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തി

ന്യൂബോളില്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തി

സിഡ്‌നിയില്‍ ഇന്ത്യയുടെ പേസ് നിര തീര്‍ത്തും നിരാശപ്പെടുത്തി. പ്രധാനമായും ജസ്പ്രീത് ബൂംറ. ഐപിഎല്ലിലെ മികച്ച പ്രകടനത്തിന് ശേഷം എത്തിയ ബൂംറയിലും ഷമിയും പ്രതീക്ഷകളേറെയായിരുന്നെങ്കിലും ഇരുവരും നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. ഓസ്‌ട്രേലിയയുടെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിക്കാന്‍ വൈകുന്നുവെന്നതാണ് പ്രധാന പ്രശ്‌നം. രണ്ട് മത്സരത്തില്‍ സെഞ്ച്വറി കൂട്ടുകെട്ട് ഒന്നാം വിക്കറ്റില്‍ സൃഷ്ടിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചിരുന്നു. ഇതിനെ തകര്‍ക്കാന്‍ ബൂംറയ്‌ക്കോ ഷമിക്കോ സൈനിക്കോ സാധിച്ചിട്ടില്ല. നവദീപ് സൈനി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. മികച്ച തുടക്കം ലഭിക്കുന്നതോടെ സ്റ്റീവ് സ്മിത്തിന് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുകയും ടീമിനെ മികച്ച സ്‌കോറിലേക്ക് എത്തിക്കാനും സാധിക്കുന്നുണ്ട്.

സ്റ്റീവ് സ്മിത്തിനെ വീഴ്ത്താന്‍ പദ്ധതികളില്ല

സ്റ്റീവ് സ്മിത്തിനെ വീഴ്ത്താന്‍ പദ്ധതികളില്ല

അനായാസമായുള്ള സ്റ്റീവ് സ്മിത്തിന്റെ ബാറ്റിങ് കാണുമ്പോള്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇത്ര നിലവാരം ഇല്ലാത്തവരാണോ എന്ന് തോന്നിപ്പോകും. കാരണം രണ്ട് മത്സരത്തിലും 62 പന്തിലാണ് സ്മിത്ത് സെഞ്ച്വറി നേടിയത്. വളരെ വേഗം റണ്‍സുയര്‍ത്തുന്ന സ്മിത്ത് പേസ് നിരയേയും സ്പിന്നര്‍മാരെയും ഒരുപോലെ ശിക്ഷിക്കുന്നു. സത്യത്തില്‍ സ്മിത്തിനെ വീഴ്ത്താന്‍ ഇന്ത്യയുടെ കൈകളില്‍ തന്ത്രമില്ല. ഷോര്‍ട്ട് ബോളില്‍ സ്മിത്തിനെ തളയ്ക്കുമെന്നുള്ള വെല്ലുവിളികളൊന്നും മൈതാനത്ത് കണ്ടില്ല. സ്പിന്നര്‍മാര്‍ക്ക് താളം കണ്ടെത്താനാവാത്തതും ഇന്ത്യക്ക് കടുത്ത തിരിച്ചടിയാണ്.

ഇന്ത്യന്‍ താരങ്ങള്‍ക്ക് സെഞ്ച്വറി നേടാനാവുന്നില്ല

ഇന്ത്യന്‍ താരങ്ങള്‍ക്ക് സെഞ്ച്വറി നേടാനാവുന്നില്ല

രണ്ട് മത്സരത്തില്‍ മൂന്ന് സെഞ്ച്വറി ഓസീസ് താരങ്ങള്‍ കുറിച്ചെങ്കിലും ഇന്ത്യന്‍ നിരയില്‍ ആര്‍ക്കും സെഞ്ച്വറി നേടാനായില്ല. ആദ്യ മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യ 90 റണ്‍സിന് പുറത്തായി. രണ്ടാം മത്സരത്തില്‍ വിരാട് കോലി 89 റണ്‍സെടുത്തെങ്കിലും സെഞ്ച്വറിയിലേക്കെത്താനായില്ല. മുന്നില്‍ നിന്ന് അതിവേഗം റണ്‍സുയര്‍ത്താന്‍ ഇന്ത്യന്‍ ടീമില്‍ ആളില്ല. ഹര്‍ദിക് പാണ്ഡ്യ സ്ഥിരതയോടെ കളിക്കുന്ന താരമല്ല. മധ്യനിരയില്‍ കെ എല്‍ രാഹുലിനെ ഇറക്കുന്നത് ടീമിനെ സംബന്ധിച്ച് വലിയ ഗുണം ചെയ്യുന്നില്ല. ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തിയ രാഹുല്‍ രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും അദ്ദേഹത്തിന്റെ മികവിനൊത്ത് ഉയരാന്‍ സാധിക്കുന്നില്ല.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, November 30, 2020, 11:29 [IST]
Other articles published on Nov 30, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X