For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: വെടിക്കെട്ട് ബാറ്റിങ്ങുമായി റിഷഭ് പന്ത്, ഓസീസ് മണ്ണില്‍ റെക്കോഡുകളും നിരവധി

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരാ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നടത്തിയത്. 118 പന്തുകള്‍ നേരിട്ട് 12 ഫോറും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 97 റണ്‍സാണ് റിഷഭ് നേടിയത്. മൂന്ന് റണ്‍സകലെ സെഞ്ച്വറി നഷ്ടമായെങ്കിലും ഓസ്‌ട്രേലിയയെ വിറപ്പിക്കാന്‍ പന്തിനായി. ഓസീസിന്റെ 407 റണ്‍സ് ഇന്ത്യ പിന്തുടരവെയാണ് റിഷഭിന്റെ തകര്‍പ്പന്‍ ബാറ്റിങ്. കടന്നാക്രമിച്ച് കളിച്ച റിഷഭ് നിരവധി റെക്കോഡുകളും ഓസ്‌ട്രേലിയയില്‍ കുറിച്ചു.

Rishabh Pant Creates Another BIG All-time Record | Oneindia Malayalam

വിദേശ മൈതാനത്ത് ഇന്ത്യയുടെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ താനാണെന്ന് തെളിയിക്കുന്ന ബാറ്റിങ് പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്. ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 500 റണ്‍സ് നേടുന്ന ആദ്യത്തെ വിദേശ വിക്കറ്റ് കീപ്പറെന്ന റെക്കോഡ് പന്ത് സ്വന്തം പേരിലാക്കി. 2018-19ലെ പരമ്പരയില്‍ ഒരു സെഞ്ച്വറിയടക്കം ഇന്ത്യയുടെ ഉയര്‍ന്ന രണ്ടാമത്തെ ടോപ് സ്‌കോററാവാന്‍ പന്തിന് സാധിച്ചിരുന്നു. സിഡ്‌നിയിലെ ആദ്യ ഇന്നിങ്‌സില്‍ 36 റണ്‍സും പന്ത് നേടിയിരുന്നു. ഇതിന് പിന്നാലെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയും നേടിയതോടെയാണ് ഇത്തരമൊരു നേട്ടം പന്തിനെ തേടിയെത്തിയത്.

ഓസ്‌ട്രേലിയയില്‍ ടെസ്റ്റില്‍ 500 റണ്‍സ് നേടുന്ന ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പര്‍ കൂടിയാണ് പന്ത്. എം എസ് ധോണിക്ക് പോലും സാധിക്കാത്ത നേട്ടമാണ് ഇടം കൈയന്‍ യുവതാരം സ്വന്തം പേരിലാക്കിയത്. സ്പിന്നര്‍ നതാന്‍ ലിയോണെ കടന്നാക്രമിക്കുന്ന ബാറ്റിങ്ങാണ് പന്ത് സിഡ്‌നിയില്‍ പുറത്തെടുത്തത്. എന്നാല്‍ ലിയോണിന് തന്നെയാണ് പന്ത് വിക്കറ്റ് സമ്മാനിച്ചത്.

rishabhpant

ഓസ്‌ട്രേലിയക്കെതിരേ നാലാം ഇന്നിങ്‌സില്‍ 90 റണ്‍സിലധികം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിക്കറ്റ് കീപ്പറാണ് പന്ത്. നേരത്തെ ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയതോടെ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് പന്ത്. വിക്കറ്റ് കീപ്പറെന്ന നിലയില്‍ പന്തിന്റെ പ്രകടനം മോശമാണെങ്കിലും ബാറ്റിങ്ങില്‍ പന്ത് നിലവിലെ ഇന്ത്യയുടെ ഏറ്റവും മികച്ച താരമാണ്. പരിമിത ഓവര്‍ ടീമില്‍ നിലവില്‍ പന്ത് ടീമിന് പുറത്താണ്. എന്നാല്‍ ഓസ്‌ട്രേലിയയിലെ ഈ പ്രകടനത്തോടെ പന്ത് വീണ്ടും ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലേക്കെത്തുമെന്ന് ഉറപ്പാണ്.

സിഡ്‌നിയില്‍ വിജയത്തിനായി ഇന്ത്യ പൊരുതുകയാണ്. ഓസ്‌ട്രേലിയയുടെ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 280 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 127 റണ്‍സാണ് വേണ്ടത്. ഹനുമ വിഹാരിക്കൊപ്പം (4) ആര്‍ അശ്വിനാണ് (7) ക്രീസില്‍. പരിക്കേറ്റ രവീന്ദ്ര ജഡേജ ടീമിന് പുറത്തായത് ഇന്ത്യക്ക് കടുത്ത തിരിച്ചടിയായി.

Story first published: Monday, January 11, 2021, 11:47 [IST]
Other articles published on Jan 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+