വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS T20: കളം നിറഞ്ഞ് കോലിയും സൂര്യയും, കംഗാരുക്കളെ തകര്‍ത്ത് പരമ്പര ഇന്ത്യക്ക്

സന്ദര്‍ശകര്‍ നിസാരരല്ല. നിലവിലെ ലോക ജേതാക്കളായ ഓസ്‌ട്രേലിയയെ ഇന്ത്യ ഭയക്കണം

1

ഹൈദരാബാദ്: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്. നിര്‍ണ്ണായകമായ മൂന്നാം മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 1 പന്തും 6 വിക്കറ്റും ബാക്കി നിര്‍ത്തി വിജയത്തിലെത്തി. ഇതോടെ മൂന്ന് മത്സര പരമ്പര 2-1ന് ഇന്ത്യക്ക് സ്വന്തം. സൂര്യകുമാര്‍ യാദവിന്റെയും (69) വിരാട് കോലിയുടെയും (63) ഫിഫ്റ്റിയാണ് ഇന്ത്യക്ക് കരുത്തായത്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയക്ക് ടിം ഡേവിഡിന്റെയും (54) കാമറൂണ്‍ ഗ്രീനിന്റെയും (52) ഫിഫ്റ്റിയാണ് കരുത്തായത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഓസ്‌ട്രേലിയയുടെ തുടക്കം ഗംഭീരമായിരുന്നു. കാമറൂണ്‍ ഗ്രീന്‍ ഒരു വശത്ത് തല്ലിത്തകര്‍ത്തതോടെ പവര്‍പ്ലേയില്‍ റണ്ണൊഴുകി. നായകന്‍ ആരോണ്‍ ഫിഞ്ചിനെ (6 പന്തില്‍ 7) അക്ഷര്‍ പട്ടേല്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈയിലെത്തിക്കുമ്പോള്‍ ഓസീസ് സ്‌കോര്‍ബോര്‍ഡ് 3.3 ഓവറില്‍ 44 എന്ന മികച്ച നിലയില്‍. ആദ്യ ഓവറില്‍ നന്നായി തല്ലുവാങ്ങിയ ഭുവനേശ്വര്‍ കുമാര്‍ രണ്ടാം ഓവറില്‍ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.

1

തല്ലിത്തകര്‍ത്ത ഗ്രീനിനെ ഭുവി രാഹുലിന്റെ കൈയിലെത്തിച്ചു. 21 പന്തില്‍ 7 ഫോറും 3 സിക്‌സുമടക്കം 52 റണ്‍സാണ് ഗ്രീന്‍ നേടിയത്. 19 പന്തില്‍ ഫിഫ്റ്റി നേടിയ താരം ഇന്ത്യക്കെതിരേ വേഗ ടി20 ഫിഫ്റ്റി നേടുന്ന താരമെന്ന റെക്കോഡും സ്വന്തമാക്കി. ഗ്ലെന്‍ മാക്‌സ് വെല്‍ റണ്ണൗട്ടായി. 11 പന്തില്‍ 6 റണ്‍സെടുത്ത മാക്‌സ് വെല്‍ അക്ഷര്‍ പട്ടേലിന്റെ ത്രോയിലാണ് മടങ്ങിയത്.

അതിവേഗം റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ട സ്റ്റീവ് സ്മിത്തിനെ (10 പന്തില്‍ 9) യുസ് വേന്ദ്ര ചഹാലിന്റെ പന്തില്‍ ദിനേഷ് കാര്‍ത്തിക് സ്റ്റംപ് ചെയ്ത് പുറത്താക്കി. നിലയുറപ്പിച്ച് വരികയായിരുന്ന ജോഷ് ഇന്‍ഗിലിസിനെ (22 പന്തില്‍ 24) അക്ഷര്‍ രോഹിത്തിന്റെ കൈകളിലെത്തിച്ചു. ഇതേ ഓവറില്‍ അപകടകാരിയായ മാത്യു വേഡിനെ (3 പന്തില്‍ 1) റിട്ടേണ്‍ ക്യാച്ചിലൂടെ അക്ഷര്‍ മടക്കിയത് നിര്‍ണ്ണായകമായി.

1

എന്നാല്‍ ടിം ഡേവിഡും ഡാനിയല്‍ സാംസും ചേര്‍ന്ന് ഓസീസ് ഇന്നിങ്‌സിനെ മുന്നോട്ട് കൊണ്ടുപോയി. ഡെത്ത് ഓവറുകളില്‍ ജസ്പ്രീത് ബുംറയടക്കം തല്ലുകൊള്ളികളായി മാറി. മോശം ഫീല്‍ഡിങ്ങും ഓസീസിനെ തുണച്ചതോടെ സന്ദര്‍ശര്‍കര്‍ മികച്ച സ്‌കോറിലേക്കെത്തി. 27 പന്തില്‍ 2 ഫോറും 4 സിക്‌സുമടക്കം 54 റണ്‍സ് നേടിയ ഡേവിഡിനെ ഹര്‍ഷല്‍ പുറത്താക്കുമ്പോള്‍ 185 എന്ന മികച്ച സ്‌കോറിലേക്ക് കംഗാരുക്കള്‍ എത്തിയിരുന്നു.

ഡാനിയല്‍ സാംസ് (20 പന്തില്‍ 28) പുറത്താവാതെ നിന്നു. 1 ഫോറും 2 സിക്‌സും അദ്ദേഹം നേടി. പാറ്റ് കമ്മിന്‍സ് അവസാന പന്ത് ഡോട്ട്‌ബോളാക്കി. ബുംറ നാല് ഓവറില്‍ ഒരു വിക്കറ്റ് പോലും നേടാതെ 50 റണ്‍സ് വഴങ്ങിയപ്പോള്‍ ഭുവനേശ്വര്‍ 3 ഓവറില്‍ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്ത്തി. ഡെത്ത് ഓവറിലെ ബൗളിങ് ഇന്ത്യക്ക് വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

1

മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ആദ്യ ഓവറില്‍ കെ എല്‍ രാഹുലിനെ (4 പന്തില്‍ 1) നഷ്ടമായി. അധികം വൈകാതെ നായകന്‍ രോഹിത് ശര്‍മയും (14 പന്തില്‍ 17) മടങ്ങിയതോടെ 3.4 ഓവറില്‍ 2 വിക്കറ്റിന് 30 എന്ന നിലയിലേക്ക് ഇന്ത്യ പരുങ്ങി. എന്നാല്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് കൂട്ടുകെട്ട് ഇന്ത്യക്ക് ഉയിര്‍ത്തെഴുന്നേല്‍പ്പ് നല്‍കി.

വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച സൂര്യ 36 പന്തില്‍ 5 വീതം സിക്‌സും ഫോറും പറത്തി 69 റണ്‍സുമായി പുറത്താവുമ്പോള്‍ ഇന്ത്യ 14 ഓവറില്‍ മൂന്ന് വിക്കറ്റിന് 134. ജോഷ് ഹെയ്‌സല്‍വുഡിനെ വലിയ ഷോട്ടിന് ശ്രമിച്ചാണ് സൂര്യയുടെ മടക്കം. മൂന്നാം വിക്കറ്റില്‍ 104 റണ്‍സ് കൂട്ടുകെട്ടാണ് സൂര്യയും കോലിയും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

സൂര്യ പുറത്തായ ശേഷം ഹര്‍ദിക് പാണ്ഡ്യയോടൊപ്പവും കോലി മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 11 റണ്‍സ്. ഡാനിയല്‍ സാംസിന്റെ ആദ്യ പന്ത് തന്നെ കോലി സിക്‌സര്‍ പറത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ പുറത്തായി. 48 പന്തില്‍ 3 ഫോറും 4 സിക്‌സുമടക്കം 63 റണ്‍സാണ് കോലിയുടെ സമ്പാദ്യം. അവസാന ഓവറില്‍ മത്സരഫലം മാറിമറിയുമെന്ന് കരുതിയെങ്കിലും അഞ്ചാം പന്ത് ബൗണ്ടറി കടത്തി ഹര്‍ദിക് ഇന്ത്യക്ക് വിജയമൊരുക്കുകയായിരുന്നു. 16 പന്തില്‍ 2 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 25 റണ്‍സുമായി ഹര്‍ദിക്കും 1 റണ്‍സുമായി ദിനേഷ് കാര്‍ത്തികും പുറത്താവാതെ നിന്നു.

1

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണുള്ളത്. ഭുവനേശ്വര്‍ കുമാര്‍ പ്ലേയിങ് 11 തിരിച്ചെത്തിയപ്പോള്‍ റിഷഭ് പന്തിന് സ്ഥാനം നഷ്ടമായി. ആദ്യ മത്സരത്തില്‍ നാല് വിക്കറ്റിന് സന്ദര്‍ശകരായ ഓസ്ട്രേലിയ ജയിച്ചപ്പോള്‍ മഴ കളിച്ച രണ്ടാം മത്സരത്തില്‍ 6 വിക്കറ്റിന്റെ ജയം ഇന്ത്യക്കൊപ്പമായിരുന്നു. അതോടെ മൂന്നാം മത്സരം നിര്‍ണ്ണായകമായി മാറുകയായിരുന്നു.

പ്ലേയിങ് 11: ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍, യുസ് വേന്ദ്ര ചഹാല്‍.

ഓസ്‌ട്രേലിയ-ആരോണ്‍ ഫിഞ്ച് (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, സ്റ്റീവ് സ്മിത്ത്, ഗ്ലെന്‍ മാക്‌സ് വെല്‍, ജോഷ് ഇംഗ്ലിസ്, ടിം ഡേവിഡ്, മാത്യു വേഡ്, ഡാനിയല്‍ സാംസ്, പാറ്റ് കമ്മിന്‍സ്, ആദം സാംബ, ജോഷ് ഹെയ്‌സല്‍വുഡ്

Story first published: Sunday, September 25, 2022, 22:46 [IST]
Other articles published on Sep 25, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X