IND vs AUS: 'പ്രതീക്ഷിച്ചതിലും നന്നായി അവന്‍ പന്തെറിഞ്ഞു'- നടരാജനെ പുകഴ്ത്തി സഹീര്‍ ഖാന്‍
ഗബ്ബ: ഓസ്‌ട്രേലിയന്‍ പരമ്പരയിലെ ഏറ്റവും ഭാഗ്യം തുണച്ച ഇന്ത്യന്‍ താരം ആരാണെന്ന ചോദ്യത്തിന് ടി നടരാജന്‍ എന്ന് തന്നെയാണ് ഉത്തരം. നെറ്റ്‌സ് ബൗളറായി ഇന്ത്യന്‍ ടീമിനൊപ്പമെത്തി മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിക്കുകയെന്നത് ചെറിയ കാര്യമല്ല. അതും ഓസ്‌ട്രേലിയക്കെതിരേ അവരുടെ തട്ടകത്തില്‍.
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ബൗളര്‍മാരെ പരിക്ക് വലിഞ്ഞ് മുറുക്കിയതോടെയാണ് നാലാം ടെസ്റ്റില്‍ ടി നടരാജന് ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചത്. ഇപ്പോഴിതാ നടരാജനില്‍ നിന്ന് പ്രതീക്ഷിച്ചതിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അവനായെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ സഹീര്‍ ഖാന്‍.

'ടെസ്റ്റില്‍ മികച്ച അരങ്ങേറ്റ ദിനമായിരുന്നു നടരാജന്റേത്. ആദ്യ ദിനം തന്നെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്താനായി. അവന്‍ പന്തെറിഞ്ഞ രീതി നോക്കുക. അധികമായൊന്നും അവന്‍ ചെയ്യാന്‍ ശ്രമിച്ചില്ല. അവന്റെ ശക്തി തിരിച്ചറിഞ്ഞ് അവന്‍ പന്തെറിഞ്ഞു. നമ്മള്‍ ഏത് ഫോര്‍മാറ്റിലേക്ക് പോയാലും നമ്മുടെ ശക്തിയില്‍ ഉറച്ച് നിന്നാല്‍ വിജയം ലഭിക്കുമെന്നതിന്റെ മാതൃകയാണവന്‍'-സോണി സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ സഹീര്‍ ഖാന്‍ പറഞ്ഞു.
നടരാജന്‍ അവന്റെ ബൗളിങ്ങില്‍ വിശ്വാസം അര്‍പ്പിക്കുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ കൂട്ട പരിക്കിനെത്തുടര്‍ന്നാണ് അവന് കളിക്കാന്‍ അവസരം ലഭിക്കുന്നത്. എന്താണോ അവനില്‍ നിന്ന് പ്രതീക്ഷിച്ചത് അതിലും നന്നായി ചെയ്യാന്‍ അവന് സാധിച്ചുവെന്നും സഹീര്‍ പറഞ്ഞു. യോര്‍ക്കറുകളിലൂടെ ബാറ്റ്‌സ്മാനെ വിറപ്പിക്കുന്ന നടരാജന്‍ മികച്ച ഷോട്ട് ബോളുകളിലൂടെയും സ്വിങ്ങുകളിലൂടെയും കളം കീഴടക്കുന്നതാണ് ഗബ്ബയില്‍ കണ്ടത്.
ഒന്നാം ഇന്നിങ്‌സില്‍ 24.2 ഓവറില്‍ മൂന്ന് മെയ്ഡനടക്കം 78 റണ്‍സ് വിട്ടുകൊടുത്താണ് നടരാജന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഗബ്ബപോലൊരു പേസ് മൈതാനത്ത് ശക്തരായ ഓസീസ് ബാറ്റിങ് നിരയ്‌ക്കെതിരേ മികച്ച തുടക്കം തന്നെയാണ് നടരാജന് നടത്താനായത്. മാത്യു വേഡ്,മാര്‍നസ് ലാബുഷെയ്ന്‍,ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ വിക്കറ്റാണ് നടരാജന്‍ വീഴ്ത്തിയത്.
ഗബ്ബയില്‍ പരിക്കില്‍ വലഞ്ഞാണ് ഇന്ത്യ ഇറങ്ങിയത്. സീനിയര്‍ പേസര്‍മാരായി ഒരാള്‍ പോലും ഇന്ത്യന്‍ നിരയിലില്ലായിരുന്നു. മുഹമ്മദ് ഷമി,ഉമേഷ് യാദവ്,ജസ്പ്രീത് ബൂംറ,രവീന്ദ്ര ജഡേജ,ആര്‍ അശ്വിന്‍ എന്നിവരാണ് ബൗളിങ് നിരയില്‍ പരിക്കിന്റെ പിടിയിലായത്. ഗബ്ബയില്‍ ആദ്യ ദിനം പരിക്കേറ്റ് നവദീപ് സൈനിയും കളം വിട്ടിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications