Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Ind vs Aus Test: സാഹയോ പന്തോ,ആര് കളിക്കണം? അസ്ഹറുദ്ദീനും ചാപ്പലും പറയുന്നു

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര 17ന് ആരംഭിക്കുകയാണ്. നാല് മത്സര പരമ്പരയിലെ ആദ്യ മത്സരം ഡേ നൈറ്റാണ്. അഡ്‌ലെയ്ഡില്‍ പ്ലേയിങ് ഇലവനില്‍ ഇന്ത്യന്‍ നിരയില്‍ ആരൊക്കെയന്നത് സംബന്ധിച്ചുള്ള ആശയക്കുഴപ്പം അവസാനിക്കുന്നില്ല. ഇതുവരെ അഡ്‌ലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റ് തോല്‍ക്കാത്ത ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യ ഇറക്കേണ്ടതുണ്ട്. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയോ റിഷഭ് പന്തോ,ആരെ കളിപ്പിക്കുമെന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ചോദ്യമാണ്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുഹമ്മദ് അസ്ഹറുദ്ദീനും ഇയാന്‍ ചാപ്പലും.

ഇന്ത്യയുടെ പദ്ധതിക്കനുസരിച്ചാവും ആര് വിക്കറ്റ് കീപ്പറാവുക എന്ന കാര്യം തീരുമാനിക്കുകയെന്നാണ് ഇയാന്‍ ചാപ്പല്‍ പറഞ്ഞത്. 'ഇന്ത്യ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കാന്‍ തീരുമാനിച്ചാല്‍ റിഷഭ് പന്തിനെ കളിപ്പിക്കുന്നതാവും നന്നാവുക. റിഷഭാണ് ഇരുവരിലും അല്‍പ്പം കൂടി മികച്ച ബാറ്റ്‌സ്മാന്‍. വിക്കറ്റ് കീപ്പിങ് പരിശോധിക്കുകയാണെങ്കില്‍ അവസാന സീസണിലെ ഓസ്‌ട്രേലിയയിലെ റിഷഭിന്റെ പ്രകടനം മികച്ചതായിരുന്നു. മികച്ച വിക്കറ്റ് കീപ്പറെ ഇന്ത്യ പരിഗണിക്കാന്‍ ആഗ്രഹിച്ചാല്‍ സാഹയാവും ഇറങ്ങുക'-ചാപ്പല്‍ പറഞ്ഞു.

wriddhimansaha-rishabhpant

ടെസ്റ്റില്‍ വിക്കറ്റ് കീപ്പറുടെ പ്രകടനം നിര്‍ണ്ണായകമാണ്. ഒരവസരം പാഴാക്കിയാല്‍ പോലും അതിന് വലിയ വില നല്‍കേണ്ടി വരും. എന്നാല്‍ 2019 ല്‍ ഓസ്‌ട്രേലിയയില്‍ കൂടുതല്‍ പുറത്താക്കലുമായി റെക്കോഡ് പ്രകടനം കാഴ്ചവെക്കാന്‍ റിഷഭിന് സാധിച്ചിരുന്നു. കൂടാതെ ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭാണ്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി റിഷഭ് തിളങ്ങിയിരുന്നു. ഓസ്‌ട്രേലിയയില്‍ ഇന്ത്യക്ക് മികച്ച ബാറ്റിങ് ആവിശ്യമാണ്. അതിനാല്‍ത്തന്നെ സാധ്യത കൂടുതല്‍ റിഷഭിനാണ്.

ഇയാന്‍ ചാപ്പലിന്റെ അതേ നിലപാടാണ് മുന്‍ ഇന്ത്യന്‍ നായകന്‍ അസ്ഹറുദ്ദീനും ഉള്ളത്. 'അഞ്ചാം നമ്പറിലോ ആറാം നമ്പറിലോ ആക്രമിച്ച് കളിക്കുന്ന താരത്തെയാണ് തേടുന്നതെങ്കില്‍ തീര്‍ച്ചയായും റിഷഭ് പന്തിനാണ് അവസരം. ഇന്ത്യ ആറ് ബാറ്റ്‌സ്മാന്‍മാരെ പരിഗണിച്ചാല്‍ സാഹയാവും കീപ്പറാവുക. ഇതില്‍ ഏതാണ് വേണ്ടതെന്ന് അവര്‍ തീരുമാനിക്കട്ടെ'-അസ്ഹറുദ്ദീന്‍ പറഞ്ഞു.

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ നാല് ബൗളര്‍മാരെ പരിഗണിക്കാനാണ് സാധ്യത. ബൂംറയ്ക്കും ഷമിക്കുമൊപ്പം മൂന്നാം പേസറായി ഉമേഷ് യാദവ് എത്താനാണ് സാധ്യത. സ്പിന്നര്‍മാരില്‍ ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ് ഇവരില്‍ ഒരാള്‍ക്കാവും അവസരം. അഡ്‌ലെയ്ഡ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ പിച്ചാണ്. അതിനാല്‍ത്തന്നെ ഇന്ത്യ റിഷഭിന് തന്നെ അവസരം നല്‍കിയേക്കും.

Story first published: Tuesday, December 15, 2020, 20:27 [IST]
Other articles published on Dec 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+