Ind vs Aus Test: ഇന്ത്യയുടെ മൂന്നാം പേസറാവാന്‍ കൂടുതല്‍ യോഗ്യനാര്? പരിശോധിക്കാം
അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഈ മാസം 17ന് ആരംഭിക്കുകയാണ്. ഇഷാന്ത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ മൂന്നാം പേസറായി ആരാവും എത്തുക എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തമായിട്ടില്ല. ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, നവദീപ് സൈനി എന്നിവരില്‍ നിന്ന് ഒരാള്‍ക്കാവും അവസരം ലഭിക്കുക. ഇതില്‍ത്തന്നെ പരിചയസമ്പന്നനായ താരമെന്ന നിലയില്‍ ഉമേഷ് യാദവിനാകും മുഖ്യ പരിഗണന ലഭിക്കുക. സന്നാഹ മത്സരത്തില്‍ യുവ പേസര്‍മാരെല്ലാം തിളങ്ങിയിരുന്നു. അതിനാല്‍ത്തന്നെ മൂന്നാം പേസറാവാന്‍ ആരാകും കൂടുതല്‍ യോഗ്യന്‍? കണക്കുകള്‍ പരിശോധിക്കാം.

നവദീപ് സൈനി
ഇന്ത്യയുടെ മൂന്നാം പേസറായി പരിഗണിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള താരമാണ് നവദീപ് സൈനി. വേഗത്തെ പിന്തുണയ്ക്കുന്ന ഓസീസ് മൈതാനത്ത് സൈനി തിളങ്ങാന്‍ കെല്‍പ്പുള്ളവനാണ്. തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിയാന്‍ മികവ് സൈനിക്കുണ്ട്. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിലാണ് സൈനിക്ക് അവസരമുള്ളത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മികച്ച പ്രകടനം സൈനിക്ക് അവകാശപ്പെടാം. 46 മത്സരത്തില്‍ നിന്ന് 128 വിക്കറ്റാണ് സൈനി വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് പ്രകടനം നാല് തവണ നടത്തിയിട്ടുള്ള സൈനി 32 റണ്‍സ് വിട്ടുകൊടുത്ത ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

മുഹമ്മദ് സിറാജ്
ഇന്ത്യക്കുവേണ്ടി പരിമിത ഓവര്‍ കളിച്ചിട്ടുള്ള സിറാജ് കന്നി ടെസ്റ്റ് പരമ്പര കളിക്കുമോയെന്ന് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത കുറവാണ്. എക്കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്കൊപ്പം സിറാജ് തിളങ്ങിയിരുന്നു. വിരാട് കോലിയുടെ ഇഷ്ട ബൗളര്‍മാരിലൊരാളാണ് സിറാജ്. ഓസീസിലെ വേഗ മൈതാനത്തില്‍ വളരെ വേഗം പന്തെറിയാന്‍ സാധിക്കുന്ന ഒരാളല്ല സിറാജ്. എങ്കിലും മികച്ച ലൈനും ലെങ്തും അദ്ദേഹത്തിനുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ മികച്ച പ്രകടനം സിറാജിന് അവകാശപ്പെടാം. 38 മത്സരത്തില്‍ നിന്ന് 152 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്. 59 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് പ്രകടനം നാല് തവണയും 10 വിക്കറ്റ് പ്രകടനം രണ്ട് തവണയും സിറാജ് നടത്തിയിട്ടുണ്ട്.

ഉമേഷ് യാദവ്
പരിചയസമ്പന്നനായ ഉമേഷ് യാദവ് തന്നെയാവും മൂന്നാം പേസറായി ഇറങ്ങുക എന്നതാണ് നിലവിലെ റിപ്പോര്‍ട്ട്. 145ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയാനുള്ള മികവ് ഉമേഷ് യാദവിനുണ്ട്. സ്വിങ് ബോളുകള്‍ എറിയാന്‍ മികവുള്ള ഉമേഷ് ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള ബൗളറാണ്. ബൂംറയ്ക്കും ഷമിക്കുമൊപ്പം എന്തുകൊണ്ടും ടീമിലെത്താന്‍ യോഗ്യന്‍ ഉമേഷാണ്. സന്നാഹ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്ത്യക്കുവേണ്ടി 46 ടെസ്റ്റില്‍ നിന്ന് 144 വിക്കറ്റാണ് ഉമേഷ് വീഴ്ത്തിയത്. 88 റണ്‍സ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. അഞ്ച് വിക്കറ്റ് പ്രകടനം അഞ്ച് തവണയും 10 വിക്കറ്റ് പ്രകടനം മൂന്ന് തവണയും അദ്ദേഹം നടത്തിയിട്ടുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications