For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിഡ്‌നി ടെസ്റ്റിലെ വീര പ്രകടനം; രാഹുല്‍ ദ്രാവിഡ് അയച്ച സന്ദേശമെന്ത്? പങ്കുവെച്ച് ഹനുമ വിഹാരി

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ സമനില പിടിക്കാന്‍ സാധിച്ചതാണ് ടെസ്റ്റ് പരമ്പരയില്‍ വഴിത്തിരിവായത്. സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ ആറാം വിക്കറ്റില്‍ ഹനുമ വിഹാരിയും ആര്‍ അശ്വിനും ചേര്‍ന്ന് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഇന്ത്യക്ക് വിജയത്തോളം പോന്ന സമനില സമ്മാനിച്ചത്. പരിക്കേറ്റ ശേഷവും നാല് മണിക്കൂറോളം ക്രീസില്‍ തുടര്‍ന്ന വിഹാരി ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. ഇപ്പോഴിതാ സിഡ്‌നിയിലെ പ്രകടനത്തിന് ശേഷം രാഹുല്‍ ദ്രാവിഡ് തനിക്ക് അയച്ച സന്ദേശത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഹനുമ വിഹാരി.

'വളരെ നന്നായി ചെയ്തു.മഹത്തായ ഒരു ജോലിയാണ് നീ ചെയ്തത്' എന്നാണ് ദ്രാവിഡ് സന്ദേശം അയച്ചതെന്നാണ് വിഹാരി പറഞ്ഞത്. ഇന്ത്യ എ ടീമിലൂടെ ടെസ്റ്റ് ടീമിലേക്ക് വളര്‍ന്ന വിഹാരിയുടെ കരിയറില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയാണ് രാഹുല്‍ ദ്രാവിഡ്. 'ഇന്ത്യ എ ടീമില്‍ ഉള്‍പ്പെട്ടപ്പോള്‍ സിറാജ്,സൈനി,ഗില്‍,മായങ്ക് തുടങ്ങി നിരവധി താരങ്ങള്‍ ഒപ്പമുണ്ടായിരുന്നു. എ ടീമിനുവേണ്ടി ഒരുപാട് തവണ ഒപ്പം കളിച്ചിട്ടുണ്ട്. രാഹുല്‍ ദ്രാവിഡ് പരിശീലകനായിരിക്കെ മൂന്ന് നാല് വര്‍ഷം എ ടീമിനുവേണ്ടി കളിച്ചു.

dravidandhanumavihari

യുവതാരങ്ങളെന്ന നിലയില്‍ നിന്നുള്ള ഞങ്ങളുടെ വളര്‍ച്ചയില്‍ രാഹുല്‍ ദ്രാവിഡിന്റെ പങ്ക് വലുതാണ്. ഞങ്ങളുടെ ക്രിക്കറ്റിനെ പ്രകടിപ്പിക്കാന്‍ പഠിപ്പിച്ചത് അദ്ദേഹമാണ്. അദ്ദേഹത്തിന് കീഴില്‍ കളിക്കുമ്പോള്‍ ഒരു പരിശീലകനെന്നതിനേക്കാളുപരി മെന്ററായാണ് അനുഭവപ്പെടാറ്. ഞങ്ങള്‍ക്ക് എപ്പോള്‍ ആവിശ്യം വരുമ്പോഴും അദ്ദേഹം അവിടെയുണ്ടാകും.

അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുമ്പ് ഞാന്‍ ഫോണ്‍ വിളിച്ചിരുന്നു. സാര്‍ അരങ്ങേറ്റാന്‍ പോവുകയാണ്. രഞ്ജി ട്രോഫിയിലും ഇന്ത്യ എ ടീമിലും മികച്ച പ്രകടനം നീ കാഴ്ചവെച്ചു അതിനാല്‍ കളിക്കാനായി തയ്യാറാവുക ദ്രാവിഡ് അന്ന് പഞ്ഞത്. ആ ധൈര്യമാണ് എനിക്ക് കരുത്തായത്'-വിഹാരി പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരേ ഇത്തവണ ആദ്യ രണ്ട് ടെസ്റ്റിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ വിഹാരിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ സിഡ്‌നിയില്‍ ഇതിന്റെയെല്ലാം ക്ഷീണം മാറ്റാന്‍ വിഹാരിക്കായി.

അശ്വിനും വിഹാരിയും ചേര്‍ന്ന് 258 പന്തുകളാണ് സിഡ്‌നിയില്‍ രണ്ടാം ഇന്നിങ്‌സില്‍ നേരിട്ടത്. ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യക്ക് ആവേശ സമനില സമ്മാനിച്ചത്. 128 പന്തുകള്‍ നേരിട്ട് 39 റണ്‍സാണ് അശ്വിന്‍ നേടിയത്. 161 പന്തുകളാണ് വിഹാരി നേരിട്ടത്. തുടയ്ക്ക് പരിക്കേറ്റ് ഓടാന്‍ സാധിക്കാത്ത അവസ്ഥയിലും ഇന്ത്യക്കുവേണ്ടി വിഹാരി പൊരുതി നിന്നു. പരിക്കേറ്റതോടെ ഗാബയില്‍ നടന്ന നിര്‍ണ്ണായക മത്സരത്തില്‍ ഇരുവര്‍ക്കും കളിക്കാന്‍ സാധിച്ചിരുന്നില്ല.

Story first published: Friday, January 22, 2021, 13:44 [IST]
Other articles published on Jan 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+