Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'നിയമം പാലിക്കാന്‍ പറ്റില്ലെങ്കില്‍ വരേണ്ട'- ക്യൂന്‍സ്‌ലാന്‍സ് മന്ത്രിയെ ട്രോളി വസിം ജാഫര്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ ഒന്നിന് പിറകെ ഒന്നായി വിവാദം ഉടലെടുക്കുകയാണ്. ഇന്ത്യന്‍ താരങ്ങളുടെ കോവിഡ് ചട്ട ലംഘനം ഒരു വശത്ത് വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കെ മറ്റൊരു വശത്ത് നാലാം ടെസ്റ്റിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. ബ്രിസ്ബണിലാണ് നാലാം ടെസ്റ്റ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇന്ത്യക്ക് ബ്രിസ്ബണില്‍ കളിക്കണമെങ്കില്‍ 14 ദിവസത്തെ ക്വാറന്റെയ്ന്‍ നോക്കണമെന്നാണ് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാരിന്റെ നിലപാട്. അത് സാധിക്കില്ലെന്ന് ഇന്ത്യന്‍ താരങ്ങള്‍ വ്യക്തമാക്കിയതോടെ നിയമം പാലിക്കാന്‍ കഴിയില്ലെങ്കില്‍ ഇങ്ങോട്ട് വരരുതെന്ന് ക്യൂന്‍സ്‌ലാന്‍ഡിലെ ഹെല്‍ത്ത് ഷാഡോ മിനിസ്റ്റര്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇതിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.

wasimjaffer

ഇംഗ്ലണ്ട് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ ചിരിച്ചുകൊണ്ട് ബാഗും തൂക്കി മടങ്ങുന്ന ചിത്രമാണ് വസിം ജാഫര്‍ മന്ത്രിയെ ട്രോളാന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യ തിരിച്ചുപോരാന്‍ തയ്യാറാണെന്നും ബാഗിനുള്ളില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയാണെന്നുമാണ് വസിം കുറിച്ചത്. നിലവില്‍ രണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ 1-1 എന്ന നിലയിലാണ്. നിലവിലെ ചാമ്പ്യന്മാര്‍ ഇന്ത്യയായതിനാല്‍ത്തന്നെ കിരീടം ഇന്ത്യ നിലനിര്‍ത്തും. ഇതാണ് വസിം തന്റെ ട്വീറ്റിലൂടെ പങ്കുവെച്ചത്.

കോവിഡ് ചട്ടം വന്നതിന് ശേഷം ആദ്യമായി ഇത് ലംഘിച്ച ക്രിക്കറ്റ് താരമാണ് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിനിടെയാണ് അദ്ദേഹം ചട്ടലംഘനം നടത്തിയത്. രണ്ടാം ടെസ്റ്റിനായി പോകുന്നതിനിടെ തന്റെ വളര്‍ത്തുനായയെ കാണാന്‍ ആര്‍ച്ചര്‍ പോയിരുന്നു. ഇതോടെയാണ് അദ്ദേഹം ചട്ട ലംഘനം നടത്തിയെന്ന് വ്യക്തമായതും രണ്ടാം മത്സരത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതും. പിന്നീട് രണ്ട് തവണ കോവിഡ് പരിശോധന നടത്തി നെഗറ്റീവായ ശേഷമാണ് ആര്‍ച്ചറെ ടീമില്‍ തിരിച്ചെടുത്തത്.

ഓസ്‌ട്രേലിയയിലെത്തിയ ശേഷം 14 ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യന്‍ ടീം പരിശീലനം ആരംഭിച്ചത്. ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് വെവ്വേറെ വേദിയായിരുന്നെങ്കിലും ക്വാറന്റെയ്ന്‍ നോക്കാന്‍ നിര്‍ദേശിച്ചിരുന്നില്ല. എന്നാല്‍ ബ്രിസ്ബണില്‍ മാത്രം വിട്ടുവീഴ്ചയ്ക്ക് ക്യൂന്‍സ്‌ലാന്‍ഡ് സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഇനിയും 14 ദിവസം ക്വാറന്റെയ്ന്‍ നോക്കിയാല്‍ താരങ്ങള്‍ക്ക് മാനസികമായും ശാരീരികമായും വലിയ തിരിച്ചടിയാവും. എന്നാല്‍ ക്വാറന്റെയ്ന്‍ നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ നാലാം ടെസ്റ്റിന്റെ വേദി മാറ്റാനുള്ള സാധ്യതയാണുള്ളത്.

Story first published: Sunday, January 3, 2021, 20:08 [IST]
Other articles published on Jan 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+