IND vs AUS: 'അവന്‍ അടുത്ത ആരെങ്കിലുമല്ല, ആദ്യത്തെ ശുബ്മാന്‍ ഗില്ലാണ്'- വസിം ജാഫര്‍
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള മെല്‍ബണില്‍ എട്ട് വിക്കറ്റിനായിരുന്നു സന്ദര്‍ശകരായ ഇന്ത്യയുടെ ജയം. ജയത്തോടെ നാല് മത്സര പരമ്പരയില്‍ 1-1 ഒപ്പമെത്താന്‍ ഇന്ത്യക്ക് സാധിച്ചു. അരങ്ങേറ്റ താരങ്ങളായ ശുബ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും തിളങ്ങിയ മത്സരം കൂടിയായിരുന്നു ഇത്. ബാറ്റിങ്ങില്‍ ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം ശ്രദ്ധേയമായി. ഇപ്പോഴിതാ ഗില്ലിന്റെ ബാറ്റിങ്ങിനെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍.
ശുബ്മാന്‍ ഗില്ലിനെ മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യരുതെന്നും ശുബ്മാനെ ഫ്രീയായി കളിക്കാന്‍ അനുവദിക്കണമെന്നുമാണ് വസിം ജാഫര്‍ പറഞ്ഞത്. 'ശുബ്മാന്‍ സവിശേഷനായ താരമാണ്. ദയവായി അവനെ ക്രിക്കറ്റ് ആസ്വദിക്കാനും കരിയറില്‍ വളരാനും അനുവദിക്കൂ. ആരെങ്കിലുമൊക്കെയായി താരതമ്യം ചെയ്ത് അവനെ സമ്മര്‍ദ്ദത്തിലാക്കരുത്. അവന്‍ അടുത്ത മറ്റാരെങ്കിലുമല്ല ആദ്യത്തെ ശുബ്മാന്‍ ഗില്ലാണ്. അമിത പ്രതീക്ഷ നല്‍കിയും സമ്മര്‍ദ്ദം നല്‍കിയും നിരവധി പ്രതിഭകളെ നമുക്ക് നഷ്ടമായിട്ടുണ്ട്'-വസിം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചു.

പൃത്ഥ്വി ഷായ്ക്ക് പകരക്കാരനായാണ് ഗില്‍ രണ്ടാം ടെസ്റ്റില്‍ ഓപ്പണറായെത്തിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്,ജോഷ് ഹെയ്‌സല്‍വുഡ്,പാറ്റ് കമ്മിന്‍സ് തുടങ്ങിയ ഓസീസ് പേസ് നിരയെ അനായാസമായി നേരിടാന്‍ ഗില്ലിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. ആദ്യ ഇന്നിങ്‌സില്‍ 65 പന്തില്‍ എട്ട് ഫോറുള്‍പ്പെടെ 45 റണ്‍സ് നേടിയ ഗില്‍ രണ്ടാം ഇന്നിങ്‌സില്‍ 36 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്നു. ഏഴ് ബൗണ്ടറിയാണ് രണ്ടാം ഇന്നിങ്‌സില്‍ യുവതാരം നേടിയത്. ഓസീസിലെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ഇത്രയും മനോഹരമായ പ്രകടനം എന്നതാണ് ശ്രദ്ധേയമായ കാര്യം.
മെല്‍ബണിലെ പ്രകടനം അടുത്ത മത്സരങ്ങളിലും ഗില്ലിന് ടീമില്‍ സ്ഥാനം നല്‍കുമെന്നുറപ്പാണ്. മൂന്നാം ടെസ്റ്റില്‍ രോഹിത് ശര്‍മ എത്തിയാല്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടമാവും. സിഡ്‌നിയിലെ മത്സരം ഇരു ടീമിനും വളരെ നിര്‍ണ്ണായകമായതിനാല്‍ മികച്ച പോരാട്ടം തന്നെ പ്രതീക്ഷിക്കാം. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ ഗില്‍ വൈകാതെ തന്നെ പരിമിത ഓവര്‍ ടീമിലും സ്ഥിര സാന്നിധ്യമാവാന്‍ സാധ്യതയുണ്ട്. ഇതിനോടകം പരിമിത ഓവറില്‍ അരങ്ങേറ്റം നടത്താന്‍ ഗില്ലിന് സാധിച്ചിട്ടുണ്ടെങ്കിലും തിളങ്ങാന്‍ സാധിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications