Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഏഴാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട്, ചരിത്ര റെക്കോഡുമായി ശര്‍ദുലും വാഷിങ്ടണും

ബ്രിസ്ബണ്‍: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നിര ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയത്. ഓസ്‌ട്രേലിയയുടെ 369 എന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് മറുപടിക്കിറങ്ങിയ ഇന്ത്യ 336 റണ്‍സാണ് സ്വന്തമാക്കിയത്. 33 റണ്‍സ് മാത്രമാണ് ഇന്ത്യ ലീഡ് വഴങ്ങിയത്. പ്രമുഖ ബാറ്റ്‌സ്മാന്‍മാര്‍ തിളങ്ങാതിരുന്നപ്പോള്‍ ഏഴാം വിക്കറ്റിലെ ശര്‍ദുല്‍ ഠാക്കൂര്‍ (67) വാഷിങ്ടണ്‍ സുന്ദര്‍ (62) കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്. ഇരുവരും ചേര്‍ന്ന് 123 റണ്‍സാണ് ഇന്ത്യക്ക് സമ്മാനിച്ചത്. ഇതോടെ ബ്രിസ്ബണില്‍ ചരിത്ര റെക്കോഡും സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും.

ഇന്ത്യ

ബ്രിസ്ബണിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടാണിത്. 123 റണ്‍സാണ് ഇരുവരും സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. 1991ല്‍ കപില്‍ ദേവും മനോജ് പ്രഭാകറും ചേര്‍ന്ന് നേടിയ 58 റണ്‍സിന്റെ കൂട്ടുകെട്ടാണ് വാഷിങ്ടണും ശര്‍ദുലും ചേര്‍ന്ന് തകര്‍ത്തത്. 2014ല്‍ എംഎസ് ധോണിയും ആര്‍ അശ്വിനും ചേര്‍ന്ന് 57 റണ്‍സും 1991ല്‍ മനോജ് പ്രഭാകറും രവി ശാസ്ത്രിയും ചേര്‍ന്ന് 49 റണ്‍സും 1968ല്‍ എംഎല്‍ ജെയ്‌സിംഹയും ബാപു നഡ്കര്‍ണിയും ചേര്‍ന്ന് 44 റണ്‍സും ഏഴാം വിക്കറ്റ് കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്.

ഇന്ത്യ

പരിക്കിനെത്തുടര്‍ന്ന് ഇന്ത്യയുടെ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും പുറത്തായപ്പോള്‍ ഇന്ത്യ മധ്യനിര ബാറ്റിങ്ങില്‍ ആശങ്കപ്പെട്ടിരുന്നെങ്കിലും ഇരുവരുടെയും വിടവ് നികത്തുന്ന പ്രകടനം കാഴ്ചവെക്കാന്‍ ശര്‍ദുല്‍ ഠാക്കൂറിനും വാഷിങ്ടണിനും സാധിച്ചു. വാഷിങ്ടണ്‍ 144 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും പറത്തിയപ്പോള്‍ ശര്‍ദുല്‍ 115 പന്തില്‍ 9 ഫോറും രണ്ട് സിക്‌സുമാണ് നേടിയത്. മിച്ചല്‍ സ്റ്റാര്‍ക്ക്,പാറ്റ് കമ്മിന്‍സ്,ജോഷ് ഹെയ്‌സല്‍വുഡ് തുടങ്ങിയ ശക്തമായ ഓസീസ് പേസ് നിരയെ അതിജീവിച്ചാണ് ഈ പ്രകടനമെന്നതാണ് ശ്രദ്ധേയം.

ഇന്ത്യ

അരങ്ങേറ്റ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയതോടെ മറ്റൊരു റെക്കോഡ് വാഷിങ്ടണ്‍ സുന്ദര്‍ സ്വന്തമാക്കി. അരങ്ങേറ്റ ഇന്നിങ്‌സില്‍ മൂന്നിലധികം വിക്കറ്റും അര്‍ധ സെഞ്ച്വറിയും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ഈ തമിഴ്‌നാട് ഓള്‍റൗണ്ടര്‍. 1947-48ല്‍ അന്നു ദത്തു ഫഡ്കറാണ് നേരത്തെ ഈ റെക്കോഡ് സ്വന്തമാക്കിയത്. കൂടാതെ വിദേശത്ത് അരങ്ങേറ്റ ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോര്‍ കൂടിയാണ് വാഷിങ്ടണിന്റേത്. 1982ന് ശേഷം ആദ്യമായാണ് ഒരു ഇന്നിങ്‌സില്‍ ഇന്ത്യയുടെ ഏഴ്,എട്ട് നമ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തുന്നത്.

ഇന്ത്യ

നിലവില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും പരമ്പരയില്‍ 1-1 എന്ന നിലയിലാണ്. ഗബ്ബയില്‍ ജയിക്കുന്ന ടീമാവും പരമ്പര സ്വന്തമാക്കുക. മത്സരം സമനിലയിലായാലും ഇന്ത്യക്കത് അഭിമാന നേട്ടമാണ്. നിലവിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ജേതാക്കള്‍ ഇന്ത്യയാണ്. വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്.

Story first published: Sunday, January 17, 2021, 13:26 [IST]
Other articles published on Jan 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+