IND vs AUS: 'സിഡ്‌നിയില്‍ രോഹിത് ശര്‍മ കസറും'- ഉപനായകനെ പുകഴ്ത്തി വിവിഎസ് ലക്ഷ്മണ്‍
സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഏഴിന് സിഡ്‌നിയില്‍ നടക്കാനിരിക്കെ ഇന്ത്യന്‍ ടീം വളരെ പ്രതീക്ഷയിലാണ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റിലെ വിജയം സിഡ്‌നിയിലും ആവര്‍ത്തിക്കാമെന്നാണ് രഹാനെ നയിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷ. പരിക്കിന്റെ തിരിച്ചടികള്‍ ഏറെയാണെങ്കിലും പ്ലേയിങ് ഇലവനിലേക്ക് രോഹിത് ശര്‍മ മടങ്ങിവരുന്നത് ഇന്ത്യയെ സംബന്ധിച്ച് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. ടീമിന്റെ ഉപനായകന്‍ കൂടിയായ രോഹിത് സിഡ്‌നിയില്‍ തിളങ്ങുമെന്ന പ്രതീക്ഷ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍.
'തീര്‍ച്ചയായും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളെയാണ് ആദ്യ മത്സരങ്ങളില്‍ ഇന്ത്യക്ക് നഷ്ടമായത്. മായങ്ക് അഗര്‍വാളിന്റെ പകരക്കാരനായി രോഹിത് ശര്‍മ എത്താനാണ് സാധ്യത കൂടുതല്‍. കാരണം ദക്ഷിണാഫ്രിക്കന്‍ പരമ്പര മുതല്‍ ഇന്ത്യയുടെ സ്ഥിര ഓപ്പണര്‍മാരില്‍ ഒരാള്‍ രോഹിത് ശര്‍മയാണ്. ഓപ്പണറെന്ന നിലയില്‍ മികച്ച റെക്കോഡാണ് അവനുള്ളത്. ഇത് അവനൊരു നല്ല തലവേദനയാവുമാണ്'-ലക്ഷ്മണ്‍ പറഞ്ഞു.

ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട് നിലവാരം പുലര്‍ത്തിയില്ല. ഒന്നാം ടെസ്റ്റില്‍ മായങ്ക് അഗര്‍വാള്‍-പൃത്ഥ്വി ഷാ കൂട്ടുകെട്ട് തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ മായങ്ക് നിരാശപ്പെടുത്തിയപ്പോള്‍ അരങ്ങേറ്റ താരം ശുബ്മാന്‍ ഗില്‍ തിളങ്ങി. ആത്മവിശ്വാസത്തോടെ കളിക്കുന്ന ഗില്ലിനെ മൂന്നാം മത്സരത്തിലും ഇന്ത്യ നിലനിര്‍ത്തുമെന്നുറപ്പാണ്. മോശം ഫോമിലുള്ള മായങ്കിന് സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍.
'വിരാട് കോലിയുടെ അഭാവം ഉള്ളപ്പോള്‍ രോഹിത് ശര്‍മ തിരിച്ചെത്തിയാല്‍ ഇന്ത്യക്കത് വലിയ കരുത്ത് പകരും. ഇന്ത്യന്‍ ഡ്രസിങ് റൂമിനുള്ളില്‍ പരിചയസമ്പത്തുള്ള താരങ്ങള്‍ വേണം. സിഡ്‌നിയില്‍ ജയിച്ച് പരമ്പര 2-1 എന്ന നിലയിലാക്കാനുള്ള മികച്ച അവസരമാണിത്. ഓസ്‌ട്രേലിയന്‍ വിക്കറ്റിന് വളരെ അനുയോജ്യമായ ബാറ്റിങ് ശൈലിയാണ് രോഹിത് ശര്‍മയുടേത്. ന്യൂബോളില്‍ ശ്രദ്ധയോടെ കളിക്കാനായാല്‍ രോഹിത് ശര്‍മ വലിയ സ്‌കോര്‍ തന്നെ സ്വന്തമാക്കും'-ലക്ഷ്മണ്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം രോഹിത് കാഴ്ചവെച്ചിരുന്നെങ്കിലും ഇന്ത്യക്ക് പുറത്ത് ഇതുവരെ അദ്ദേഹം ടെസ്റ്റ് ഓപ്പണറായിട്ടില്ല. കൂടാതെ ഓസ്‌ട്രേലിയക്കെതിരേ അത്ര മികച്ച പ്രകടനമല്ല രോഹിതിനുള്ളത്. അഞ്ച് ടെസ്റ്റില്‍ നിന്ന് 31 മാത്രമാണ് ശരാശരി. കൂടാതെ പരിക്കിനെത്തുടര്‍ന്നുണ്ടായ നീണ്ട ഇടവേള അദ്ദേഹത്തെ ബാധിക്കാനും സാധ്യതയുണ്ട്. നവംബര്‍ 10ന് നടന്ന ഐപിഎല്‍ ഫൈനലിലാണ് രോഹിത് അവസാനമായി കളിച്ചത്. ഓസീസിനെതിരായ പരിമിത ഓവര്‍ പരമ്പരയിലേക്ക് രോഹിതിനെ പരിഗണിച്ചിരുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications