Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'ഇത് മറക്കാനുള്ള ഒടിപി 49204084041', ഇന്ത്യയുടെ തകര്‍ച്ചയെ പരിഹസിച്ച് സെവാഗ്

അഡ്‌ലെയ്ഡ്: വിരാട് കോലിയും സംഘവും സ്വപ്‌നത്തില്‍ പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് രണ്ടാം ഇന്നിങ്‌സില്‍ കംഗാരുക്കള്‍ നല്‍കിയത്. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡ് നേടിയ ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇറങ്ങിയതെങ്കിലും കൂട്ടത്തകര്‍ച്ച നേരിടുകയായിരുന്നു. വെറും 36 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറിയത്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ എന്ന നാണം കെട്ട റെക്കോഡും ഇനി കോലിക്കും സംഘത്തിനുമൊപ്പമാണ്. ഇന്ത്യയുടെ മോശം പ്രകടനത്തിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിറയുകയാണ്. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗും ഇന്ത്യയുടെ മോശം പ്രകടനത്തെ പരിഹസിച്ച് രംഗത്തെത്തി.

പത്ത് റണ്‍സ് പോലും എടുക്കാതെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ | Oneindia

ട്വിറ്റര്‍ പോസ്റ്റിലൂടെയാണ് സെവാഗ് ഇന്ത്യയുടെ ബാറ്റിങ് പ്രകടനത്തെ ട്രോളിയത്. 'ഇത് മറക്കാനുള്ള ഒടിപി 49204084041'- എന്നായിരുന്നു സെവാഗിന്റെ പോസ്റ്റ്. ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍ നിരത്തിയാണ് ഒടിപി എന്ന രീതിയില്‍ സെവാഗ് ട്രോളിയത്. ഒരു ഇന്ത്യന്‍ താരത്തിന് പോലും രണ്ടക്കം കാണാനായില്ല എന്നതാണ് ശ്രദ്ധേയം. നൈറ്റ് വാച്ച്മാന്‍ ജസ്പ്രീത് ബൂംറയുടെ പുറത്താകലോടെ ആരംഭിച്ച കൂട്ടത്തകര്‍ച്ചയാണ് വലിയ നാണക്കേടിലേക്ക് ഇന്ത്യയെ തള്ളിവിട്ടത്.

sehwagandindivsaustest

ഇന്ത്യയുടെ ബാറ്റിങ് നട്ടെല്ല് ചേതേശ്വര്‍ പുജാര പൂജ്യത്തിന് മടങ്ങിയത് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി. അതാണ് കൂട്ടത്തകര്‍ച്ചക്ക് കാരണമായത്. ഉപനായകന്‍ അജിന്‍ക്യ രഹാനെയും അക്കൗണ്ട് തുറക്കും മുമ്പെ പുറത്തായി. എല്ലാ പ്രതീക്ഷകളും കോലിയിലായിരുന്നെങ്കിലു സമ്മര്‍ദ്ദത്തെ അതിജീവിക്കാനാവാതെ അദ്ദേഹവും മടങ്ങി. വെറും നാല് റണ്‍സാണ് കോലി നേടിയത്. ഹനുമ വിഹാരി (8) വൃദ്ധിമാന്‍ സാഹ (4) മധ്യനിര കൂട്ടുകെട്ടിനും ടീമിനെ രക്ഷിക്കാനായില്ല. മുഹമ്മദ് ഷമിയുടെ കൈക്ക് പന്ത് കൊണ്ടതിനാല്‍ റിട്ടേര്‍ഡ് ഹട്ടായി അദ്ദേഹത്തിന് മടങ്ങേണ്ടി വന്നു.

sehwagtweet

ജോഷ് ഹെയ്‌സല്‍ വുഡ് 8 റണ്‍സ് വിട്ടുകൊടുത്ത് 5 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ പാറ്റ് കമ്മിന്‍സ് നാല് വിക്കറ്റും സ്വന്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യന്‍ താരങ്ങളുടെ ഈ കൂട്ടത്തകര്‍ച്ച എന്നതാണ് ശ്രദ്ധേയം. ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 244 റണ്‍സ് നേടിയപ്പോള്‍ ഓസ്‌ട്രേലിയയുടെ ബാറ്റിങ് 191 റണ്‍സില്‍ അവസാനിച്ചു.

നിരവധി ട്രോളുകളാണ് ഇന്ത്യയുടെ ബാറ്റിങ്ങിനെതിരേ പ്രത്യക്ഷപ്പെടുന്നത്. ഡ്രസിങ് റൂമിലേക്ക് മടങ്ങിയെത്താന്‍ ഇന്ത്യന്‍ താരങ്ങള്‍ തമ്മില്‍ മത്സരമാണെന്ന തരത്തിലാണ് പല ട്രോളുകളും പ്രത്യക്ഷപ്പെട്ടത്. എന്തായാലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഒരിക്കലും മറക്കാന്‍ സാധിക്കാത്ത തിരിച്ചടിയാണ് ഓസീസ് പേസര്‍മാര്‍ നല്‍കിയത്.

Story first published: Saturday, December 19, 2020, 13:24 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+