IND vs AUS: ഗബ്ബ ഇന്ത്യക്ക് 'ബാലികേറാ മല'- ചരിത്രം തിരുത്തുമോ? ബൗളര്‍മാരുടെ പ്രകടങ്ങള്‍ നോക്കാം
ബ്രിസ്ബണ്‍: ഓസ്‌ട്രേലിയയിലെ ടെസ്റ്റ് പരമ്പരയില്‍ പരിക്കിനോട് പടപൊരുതിയാണ് ഇന്ത്യ വീര പ്രകടനങ്ങള്‍ കാഴ്ചവെക്കുന്നത്. മൂന്ന് ടെസ്റ്റുകള്‍ അവസാനിക്കുമ്പോള്‍ അഭിമാനിക്കാന്‍ വക നല്‍കുന്ന നിരവധി നേട്ടങ്ങള്‍ ഇന്ത്യന്‍ സംഘം നേടിയെടുത്ത് കഴിഞ്ഞു. വിരാട് കോലിയുടെ അഭാവത്തിന് പുറമെ പരിക്കേറ്റ താരങ്ങളുടെ നീണ്ടനിരയുടെ സമ്മര്‍ദ്ദത്തിലാണ് ഇന്ത്യന്‍ സംഘം ഗബ്ബയില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഗബ്ബ ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രതീക്ഷ നല്‍കുന്ന മൈതാനമല്ല. എന്നാല്‍ ഓസ്‌ട്രേലിയയെ സംബന്ധിച്ച് ചരിത്ര റെക്കോഡുകളുള്ള മൈതാനവുമാണ്. ഇന്ത്യന്‍ താരങ്ങളുടെ ഗബ്ബ മൈതാനത്തെ മികച്ച ടെസ്റ്റ് ബൗളിങ് പ്രകടനങ്ങള്‍ ഒന്ന് പരിശോധിക്കാം.

ഇഎഎസ് പ്രസന്നയാണ് ഇന്ത്യന്‍ താരങ്ങളില്‍ ഗബ്ബയില്‍ കൂടുതല്‍ ടെസ്റ്റ് വിക്കറ്റുള്ള താരം. 1968-1977 കാലഘട്ടത്തിനിടയിലാണ് പ്രസന്നയുടെ പ്രകടനം. രണ്ട് മത്സരത്തില്‍ നിന്നായി 8 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ ഒരു ഇന്നിങ്‌സില്‍ 104 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ബാക്കി മൂന്ന് ഇന്നിങ്‌സില്‍ നിന്ന് വെറും രണ്ട് വിക്കറ്റാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ക്ക് നേടാനായത്.

മുന്‍ ഇന്ത്യന്‍ പേസര്‍ മദന്‍ ലാലാണ് ഈ പട്ടികയിലെ രണ്ടാം സ്ഥാനത്ത്. 1977ല്‍ 1 മത്സരം ഗബ്ബയില്‍ കളിച്ച മദന്‍ ലാല്‍ ആറ് വിക്കറ്റാണ് നേടിയത്. ഒരു ഇന്നിങ്‌സില്‍ 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമാണ് നേടിയത്. നിലവിലെ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ ഇഷാന്ത് ശര്‍മക്ക് ഗബ്ബയില്‍ ഭേദപ്പെട്ട റെക്കോഡുണ്ട്. 2014ല്‍ ഒരു മത്സരം കളിച്ച ഇഷാന്ത് 6 വിക്കറ്റാണ് വീഴ്ത്തിയത്. രണ്ട് ഇന്നിങ്‌സിലും അദ്ദേഹം മൂന്ന് വിക്കറ്റ് പ്രകടനം നടത്തി. എന്നാല്‍ പരിക്കേറ്റ ഇഷാന്ത് ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്നില്ല.

ആര്‍എഫ് സൂര്‍തി 1963-68 കാലഘട്ടത്തില്‍ 1 മത്സരത്തില്‍ നിന്ന് 6 വിക്കറ്റ് നേടിയിട്ടുണ്ട്. ബിഎസ് ബേദി രണ്ട് മത്സരത്തില്‍ നിന്ന് 6 വിക്കറ്റും നേടിയിട്ടുണ്ട്. ഗബ്ബയില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ സാധിച്ച നാല് ഇന്ത്യന്‍ ബൗളര്‍മാരിലൊരാണ് ബേദി. മുന്‍ പേസര്‍ സഹീര്‍ ഖാന്‍ 2003ല്‍ ഒരു മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് നേടിയിരുന്നു. 95 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സഹീര്‍ വീഴ്ത്തിയപ്പോള്‍ ഒരു ഇന്നിങ്‌സില്‍ വിക്കറ്റൊന്നും നേടാനായില്ല.

നിലവിലെ ടീമിന്റെ ഭാഗമായ ഉമേഷ് യാദവ് 2014ല്‍ 1 മത്സരത്തില്‍ നിന്ന് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയിട്ടുണ്ട്. ഒരു ഇന്നിങ്‌സില്‍ മൂന്നും രണ്ടാം ഇന്നിങ്‌സില്‍ രണ്ടും വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. എന്നാല്‍ പരിക്കേറ്റ് ഉമേഷ് ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ നിന്ന് പുറത്തായി. ആര്‍ അശ്വിന്‍ 2014ല്‍ കളിച്ച 2 വിക്കറ്റ് നേടിയിട്ടുണ്ട്. ജസ്പ്രീത് ബൂംറ ഗബ്ബയില്‍ ഇതുവരെ കളിച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications