Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: 'കൂട്ടിലടക്കപ്പെട്ട സിംഹമാണവന്‍', സ്റ്റീവ് സ്മിത്ത് ഫോമിലേക്കെത്തുമെന്ന് ടോം മൂഡി

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സ്റ്റീവ് സ്മിത്ത് കാഴ്ചവെച്ചത്. ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ച്വറി നേടിയ സ്മിത്ത് ടി20 പരമ്പരയിലും ആദ്യ രണ്ട് ടെസ്റ്റിലും വളരെ നിരാശപ്പെടുത്തി. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വെറും 10 റണ്‍സാണ് സ്മിത്തിന് നേടാനായത്. സമീപകാലത്തെ സ്മിത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. സ്മിത്തിന്റെ മോശം ബാറ്റിങ് ഓസീസ് ടീമിനെയും ബാധിക്കുന്നുണ്ട്. ഇപ്പോഴിതാ സ്മിത്ത് കൂട്ടിലടച്ച സിംഹത്തെപ്പോലെയാണെന്നാണ് മുന്‍ ഓസീസ് താരം ടോം മൂഡി അഭിപ്രായപ്പെട്ടിരിക്കുന്നത്.

'സ്റ്റീവ് സ്മിത്തിന്റെ റെക്കോഡുകള്‍ നോക്കുക. അത് കാലഹരണപ്പെട്ടുവെന്ന് തോന്നിയാല്‍ മറക്കരുത് അവന്‍ കൂട്ടിലടക്കപ്പെട്ട സിംഹത്തെപ്പോലെ പുറത്തു ചാടാന്‍ തയ്യാറായി ഇരിക്കുകയാണവന്‍. പുതുവര്‍ഷത്തില്‍ അവന്‍ റണ്‍സ് നേടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ മറ്റാരെക്കാളും അവന്‍ തീരുമാനിച്ചിട്ടുണ്ടാവും. എല്ലായ്‌പ്പോലും കോലി,സ്മിത്ത്,വില്യംസന്‍ എന്നിവരെക്കുറിച്ചാണ് എപ്പോഴും എല്ലാവരും സംസാരിക്കുന്നത്. ഇതില്‍ പേര് നിലനിര്‍ത്തുന്നുണ്ടെന്ന് അവന്‍ എപ്പോഴും ഉറപ്പാക്കും'-മൂഡി പറഞ്ഞു.

tommoodyandstevesmith

ആദ്യ രണ്ട് ടെസ്റ്റില്‍ 1,1*,0,8 എന്നിങ്ങനെയാണ് സ്മിത്തിന്റെ സ്‌കോര്‍. ആര്‍ അശ്വിന്റെ സ്പിന്‍ ബൗളിങ്ങാണ് സ്മിത്തിന് പ്രധാന തലവേദനയായത്. പുറത്തായ മൂന്ന് തവണയില്‍ രണ്ട് തവണയും അശ്വിനാണ് അദ്ദേഹത്തെ പുറത്താക്കിയത്. അതിനാല്‍ത്തന്നെ അശ്വിനെ കരുതിത്തന്നെയാവും പുതു വര്‍ഷത്തില്‍ സ്മിത്ത് ഇറങ്ങുക. ഒരു തവണ ജസ്പ്രീത് ബൂംറ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്തു.

ഓസ്‌ട്രേലിയയെ സംബന്ധിച്ച് സ്മിത്തിന്റെ ഫോം ഔട്ട് വലിയ തലവേദനയാണ്. സ്മിത്ത് പെട്ടെന്ന് പുറത്താകുന്നത് ടീമിന്റെ മധ്യനിരയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. മികച്ച തുടക്കം ലഭിക്കാത്ത പക്ഷം സ്മിത്തും പെട്ടെന്ന് മടങ്ങുന്നത് വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്ന് ടീമിനെ ചെറുക്കുന്നു.പ്രതിഭാശാലിയായ താരമായതിനാല്‍ത്തന്നെ ഈ ചെറിയ ഫോം ഔട്ടൊന്നും സ്മിത്തിനെ ബാധിക്കാനിടയില്ല. സിഡ്‌നിയില്‍ തകര്‍പ്പന്‍ പ്രകടനവുമായി സ്മിത്ത് തിരിച്ചെത്തുമെന്ന് തന്നെയാണ് ആരാധക പ്രതീക്ഷ.

സിഡ്‌നിയിലെ മത്സരത്തിന് മുമ്പ് റൂമില്‍ ബാറ്റിങ് പരിശീലനം നടത്തുന്ന സ്മിത്തിന്റെ വീഡിയോ പുറത്തായിരുന്നു. ഫോമിലേക്ക് തിരിച്ചെത്താന്‍ അത്രമാത്രം അദ്ദേഹം കഠിനാധ്വാനം ചെയ്യുന്നുണ്ട്. ഏറെ നാളായി ടെസ്റ്റ് ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ സ്മിത്ത് കൈയടക്കിവെച്ചിരുന്ന ഒന്നാം സ്ഥാനം ഇപ്പോള്‍ നഷ്ടമായിരിക്കുകയാണ്. കെയ്ന്‍ വില്യംസനാണ് നിലവില്‍ തലപ്പത്ത്. അതിനാല്‍ ഇനിയുള്ള ഇന്ത്യക്കെതിരായ രണ്ട് മത്സരത്തിലും തിളങ്ങിയാല്‍ മാത്രമെ സ്മിത്തിന് ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനാവു.

Story first published: Thursday, January 7, 2021, 13:36 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+