Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഏറ്റവും മോശവും അലസവുമായ ക്രിക്കറ്റാണ് കളിച്ചത്, നിരാശ പങ്കുവെച്ച് ടിം പെയ്ന്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടീം സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യന്‍ ടീം നല്‍കിയത്. വിരാട് കോലിയും മുഹമ്മദ് ഷമിയും ഇല്ലാത്ത ഇന്ത്യന്‍ ടീമിന് പരിമിതികള്‍ ഏറെയായിരുന്നെങ്കിലും അജിന്‍ക്യ രഹാനെയെന്ന ശാന്തനായ കപ്പിത്താന്റെ നേതൃത്വത്തില്‍ ഇന്ത്യ വിജയകരമായി ഓസീസ് മണ്ണില്‍ നങ്കൂരമിട്ടു. എട്ട് വിക്കറ്റിനാണ് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചത്. ഓസീസ് ബാറ്റിങ് നിര തീര്‍ത്തും നിരാശപ്പെടുത്തിയ മത്സരത്തെക്കുറിച്ച് നായകന്‍ ടിം പെയ്ന്‍ തന്നെ ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

ഏറ്റവും മോശവും അലസവുമായി കളിച്ച മത്സരമെന്നാണ് മെല്‍ബണിലെ തോല്‍വിയെക്കുറിച്ച് പെയ്ന്‍ പറഞ്ഞത്. 'തീര്‍ച്ചയായും ഞങ്ങള്‍ വളരെ നിരാശരാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മോശവും അലസവുമായി കളിച്ച മത്സരമാണിത്. ഞങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനും പിഴവുകളിലേക്ക് എത്തിക്കാനും ഇന്ത്യക്ക് സാധിച്ചു. പ്രധാനമായും ബാറ്റിങ്ങിലെയും ഫീല്‍ഡിങ്ങിലെയും പിഴവുകള്‍. മികച്ച ടീമിനെതിരെ ഇത്തരം പിഴവുകള്‍ വരുത്താന്‍ ജയിക്കുക വളരെ പ്രയാസം തന്നെയാണ്'-പെയ്ന്‍ പറഞ്ഞു.

timpaine

ബാറ്റിങ് പ്രകടനത്തേക്കാളുപരിയായി ഓസീസ് താരങ്ങളുടെ ഫീല്‍ഡിങ് പിഴവാണ് ചൂണ്ടിക്കാട്ടേണ്ടത്. ഇന്ത്യന്‍ ഇന്നിങ്‌സിന് അടിത്തറ പാകിയ രഹാനെയെ മൂന്നിലധികം തവണയാണ് ഓസീസ് താരങ്ങള്‍ വിട്ടുകളഞ്ഞത്. 70 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ ബാറ്റ് ചെയ്തപ്പോഴും രഹാനെയ്ക്ക് ഒരു തവണ ലൈഫ് കിട്ടി. പേരുകേട്ട ഫീല്‍ഡര്‍മാര്‍ പിറന്നിട്ടുള്ള ഓസീസ് ക്രിക്കറ്റിന് നാണക്കേടുണ്ടാക്കുന്ന ഫീല്‍ഡിങ് പ്രകടനമാണ് ഓസീസ് താരങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്.

'ഇന്ത്യയുടെ വിജയത്തിന്റെ ക്രഡിറ്റ് ബൗളര്‍മാര്‍ക്ക് നല്‍കാമെന്നാണ് കരുതുന്നത്. മനോഹരമായാണ് അവര്‍ പന്തെറിഞ്ഞത്. അതില്‍ ഒരു സംശയവും വേണ്ടി. ബാറ്റിങ് നിരയുടെ ഭാഗമെന്ന നിലയില്‍ വളരെ നിരാശപ്പെടുത്തി. ആദ്യ രണ്ട് മത്സരത്തിലും മികച്ച ബാറ്റിങ് കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഇനിയും രണ്ട് മത്സരം ബാക്കിയുണ്ട്. തെറ്റുകള്‍ തിരുത്താന്‍ കഠിനമായി പരിശ്രമിക്കും'-പെയ്ന്‍ പറഞ്ഞു.

ബാറ്റിങ് നിരയില്‍ സ്റ്റീവ് സ്മിത്തിന്റെ ഫോം ഔട്ടാണ് ഓസീസ് ടീമിന്റെ പ്രധാന പ്രശ്‌നം. സ്മിത്തിന്റെ കരിയറിലെത്തന്നെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യക്കെതിരേ പുറത്തെടുക്കുന്നത്. ആദ്യ രണ്ട് മത്സരം പൂര്‍ത്തിയാവുമ്പോള്‍ വെറും 10 റണ്‍സാണ് സ്മിത്ത് നേടിയത്. 1,1*,0,8 എന്നിങ്ങനെയാണ് നിലവിലെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്റെ സ്‌കോര്‍. അശ്വിനാണ് രണ്ട് തവണ സ്മിത്തിനെ കുടുക്കിയത്. മറ്റൊരു പ്രധാന ബാറ്റ്‌സ്മാനായ ലാബുഷാനെയ്ക്കും മികവിനൊത്ത് ഉയരാനാവുന്നില്ല. മികച്ച തുടക്കം ലഭിക്കാത്തതും ആതിഥേയര്‍ക്ക് തിരിച്ചടി നല്‍കുന്നു. ഡേവിഡ് വാര്‍ണര്‍ ടീമിലേക്ക് മടങ്ങിയെത്തിയാല്‍ ഓസീസ് ടീം കൂടുതല്‍ സംതുലിതമാവും.

Story first published: Tuesday, December 29, 2020, 13:01 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+