Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: ഇന്ത്യയുടെ ബൗളര്‍മാര്‍ക്കെതിരേ ഏത് സ്‌കോറും ചേസ് ചെയ്യുന്നത് വെല്ലുവിളി; ടിം പെയ്ന്‍

അഡ്‌ലെയ്ഡ്: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ ബാറ്റിങ് പ്രകടനം ഏവരെയും ഞെട്ടിക്കുന്നതായിരുന്നു. അഡ്‌ലെയ്ഡില്‍ മികച്ച ബാറ്റിങ് റെക്കോഡുള്ള ഓസീസ് ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് ഒന്നാം ടെസ്റ്റില്‍ കണ്ടത്. നായകന്‍ ടിം പെയ്‌ന്റെയും ലാബുഷാനെയുടെയും ബാറ്റിങ് മാറ്റി നിര്‍ത്തിയാല്‍ ഓസീസ് നിര തീര്‍ത്തും നിരാശപ്പെടുത്തി. ഇപ്പോഴിതാ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനത്തെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ ടിം പെയ്ന്‍.

'ഇന്ത്യയെ ഇത്ര സ്‌കോറിനുള്ളില്‍ ഒതുക്കിയാല്‍ പിന്തുടര്‍ന്ന് ജയിക്കാമെന്ന് പറയാനാവില്ല. അത് ചെറിയ സ്‌കോറായാലും വലിയ സ്‌കോറായാലും ബുദ്ധിമുട്ടാണ്. ഇന്ത്യയുടെ ബൗളര്‍മാര്‍ക്കെതിരേ ചേസിങ് വെല്ലുവിളിയാണെന്ന് ഞങ്ങള്‍ക്കറിയാം. ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടം അതിശക്തമാണ്'-ടിം പെയ്ന്‍ പറഞ്ഞു.

timpaine

ഓസീസിന്റെ പേസര്‍മാരെയും ടിം പെയ്ന്‍ പ്രശംസിച്ചു. ഞങ്ങളുടെ പേസര്‍മാരും നഥാന്‍ ലയണും ഒപ്പമുള്ളതിനാല്‍ എന്തും സംഭവിക്കാം. ഇരു ടീമിന്റെയും ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവരാണ്. മൂന്നാം ദിനം സമ്മര്‍ദ്ദം ഉണ്ടാക്കി സ്‌കോര്‍ബോര്‍ഡ് നിയന്ത്രിച്ച് നിര്‍ത്തുകയാണ് ലക്ഷ്യം. എത്രത്തോളം റണ്‍സ് കുറയ്ക്കാന്‍ സാധിക്കുമോ അത് ചെയ്യാന്‍ ബൗളര്‍മാര്‍ ശ്രമിക്കും'-'ടിം പെയ്ന്‍ പറഞ്ഞു.

ജോഷ് ഹെയ്‌സല്‍വുഡ്,പാറ്റ് കമ്മിന്‍സ്,മിച്ചല്‍ സ്റ്റാര്‍ക്ക് എന്നീ പേസര്‍മാര്‍ മികച്ച ഫോമിലാണ് പന്തെറിയുന്നത്. സ്റ്റാര്‍ക്കിന്റെ പന്തുകള്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരെ ശരിക്കും വെള്ളം കുടിപ്പിക്കുന്നുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാല് വിക്കറ്റാണ് പിഴുതത്. കമ്മിന്‍സ് മൂന്ന് വിക്കറ്റും ഹെയ്‌സല്‍വുഡ്,നഥാന്‍ ലയണ്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി. ലയണ് കാര്യമായ നേട്ടം ഉണ്ടാക്കാനാവാത്തത് ഓസീസിന് തിരിച്ചടിയായി. എങ്കിലും ഇന്ത്യയുടെ വന്മതില്‍ ചേതേശ്വര്‍ പുജാരയെ പുറത്താക്കാന്‍ ലയണ് സാധിച്ചു.

ഇന്ത്യന്‍ ബൗളര്‍മാരാണ് ഓസീസ് ബൗളര്‍മാരെക്കാള്‍ മികച്ചുനിന്നതെന്ന് പറയാതിരിക്കാനാവില്ല. അതില്‍ പ്രധാനം അശ്വിന്റെ ബൗളിങ്ങാണ്. നാല് വിക്കറ്റാണ് ഇന്ത്യന്‍ സ്പിന്നര്‍ വീഴ്ത്തിയത്. സ്റ്റീവ് സ്മിത്തിനെ (1) നിലയുറപ്പിക്കും മുമ്പെ മടക്കാനും അശ്വിനായി. അവസാന 50 ഇന്നിങ്‌സിലെ സ്മിത്തിന്റെ ഏറ്റവും മോശം സ്‌കോറാണിത്. ഉമേഷ് യാദവ് മൂന്നും ജസ്പ്രീത് ബൂംറ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്ക് റണ്ണൗട്ടായി.

ഒന്നാം ഇന്നിങ്‌സില്‍ 53 റണ്‍സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയത് ഇന്ത്യ 244 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് 191 റണ്‍സില്‍ കൂടാരം കയറി. അഡ്‌ലെയ്ഡില്‍ ഇതുവരെ ഡേ നൈറ്റ് ടെസ്റ്റ് ഓസീസ് തോറ്റിട്ടില്ല. ഈ ചരിത്രം ഇന്ത്യ തിരുത്തുമോയെന്ന് കാത്തിരുന്ന് കാണാം.

Story first published: Saturday, December 19, 2020, 12:01 [IST]
Other articles published on Dec 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+