Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS Test: മത്സര വിധിയെ മാറ്റി മറിക്കുക ആര്? ഈ ആറ് പേരുടെ പോരാട്ടം നിര്‍ണ്ണായകം

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കുകയാണ്. അഡ്‌ലെയ്ഡില്‍ ഡേ-നൈറ്റ് ആയാണ് മത്സരം. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി20 പരമ്പര ഇന്ത്യയും വിജയിച്ചതിനാല്‍ ടെസ്റ്റ് പരമ്പര ഇരു കൂട്ടര്‍ക്കും നിര്‍ണ്ണായകമാണ്. 2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. ഇതിന് പകരം വീട്ടാനുള്ള തയ്യാറെടുപ്പിലാണ് ആതിഥേയര്‍. ഇത്തവണ മത്സര ഗതിയെ തീരുമാനിക്കുക ചില താരങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമാണ്. അത് ആരൊക്കെ തമ്മിലുള്ളതാണെന്ന് പരിശോധിക്കാം.

സ്റ്റീവ് സ്മിത്ത്- മുഹമ്മദ് ഷമി

സ്റ്റീവ് സ്മിത്ത്- മുഹമ്മദ് ഷമി

ടെസ്റ്റിലെ ഓസ്‌ട്രേലിയയുടെ നട്ടെല്ലാണ് സ്റ്റീവ് സ്മിത്ത്. ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ച്വറിയടക്കം തിളങ്ങിയ സ്മിത്ത് ടി20 അത്ര ഫോമിലല്ലായിരുന്നു. എന്നാല്‍ ടെസ്റ്റില്‍ സ്മിത്ത് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരമാണ്. ഇന്ത്യക്കെതിരേ മികച്ച റെക്കോഡും സ്മിത്തിനുണ്ട്. 10 ടെസ്റ്റില്‍ നിന്ന് 84.05 ശരാശരിയില്‍ 1429 റണ്‍സാണ് സ്മിത്ത് നേടിയിട്ടുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും ഉള്‍പ്പെടും. എന്നാല്‍ സമീപകാലത്തായി ഷോര്‍ട്ട് ബോളില്‍ സ്മിത്ത് കുടുങ്ങുന്നതാണ് നിരവധി തവണ കണ്ടത്. അതിനാല്‍ സ്മിത്തിനായി ഇന്ത്യ കരുതുന്ന ആയുധം മുഹമ്മദ് ഷമിയാണ്. ഷമിയുടെ വേഗ ബൗണ്‍സറുകള്‍ സ്മിത്തിനെ കുടുക്കുമോയെന്ന് കാത്തിരുന്ന് കാണാം.

ചേതേശ്വര്‍ പുജാര- ജോഷ് ഹെയ്‌സല്‍വുഡ്

ചേതേശ്വര്‍ പുജാര- ജോഷ് ഹെയ്‌സല്‍വുഡ്

ഇന്ത്യയുടെ ബാറ്റിങ്ങിലെ വലിയ പ്രതീക്ഷയാണ് ചേതേശ്വര്‍ പുജാര. മൂന്നാം നമ്പറില്‍ രാഹുല്‍ ദ്രാവിഡിന്റെ ഉത്തമ പകരക്കാരന്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ബാറ്റ്‌സ്മാനാണ് പുജാര. 2019ലെ ഓസീസ് പര്യടനത്തില്‍ ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങില്‍ കൂടുതല്‍ തിളങ്ങിയത് പുജാര ആയിരുന്നു. 74.42 ശരാശരിയില്‍ 521 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഉള്‍പ്പെടും. ഇത്തവണയും പുജാരയില്‍ ഇന്ത്യ വലിയ പ്രതീക്ഷ വെക്കുമ്പോള്‍ ഓസീസ് പുജാരയ്‌ക്കെതിരേ കരുതുന്ന ആയുധം ജോഷ് ഹെയ്‌സല്‍വുഡാവും. ഹെയ്‌സല്‍വുഡിന്റെ കൃത്യമായ ലെങ്തിലുള്ള പന്തുകള്‍ പുജാരക്ക് വലിയ ഭീഷണി ഉയര്‍ത്തുമെന്നാണ് കരുതുന്നത്.

അജിന്‍ക്യ രഹാനെ- നഥാന്‍ ലയണ്‍

അജിന്‍ക്യ രഹാനെ- നഥാന്‍ ലയണ്‍

ഇന്ത്യന്‍ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്ക് ഇത്തവണ വലിയ ഉത്തരവാദിത്തമാണുള്ളത്. കോലി മടങ്ങിയാല്‍ ടീമിനെ നയിക്കേണ്ടത് രഹാനെയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ എട്ട് മത്സരങ്ങള്‍ കളിച്ച രഹാനെ 44 ശരാശരിയില്‍ 616 റണ്‍സ് നേടിയിട്ടുണ്ട്. അവസാന ഓസീസ് പര്യടനത്തില്‍ 217 റണ്‍സാണ് രഹാനെയുടെ സമ്പാദ്യം. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടിയ രഹാനെ മധ്യനിരയില്‍ വലിയ പ്രതീക്ഷ നല്‍കുന്നു. എന്നാല്‍ രഹാനെക്കെതിരേ സ്പിന്‍ ബൗളര്‍ നഥാന്‍ ലയണാണ് ഓസീസിന്റെ ആയുധം. 11 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ നിന്നായി 51 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ലയണ്‍ രഹാനെക്ക് വലിയ വെല്ലുവിളിയാവുമെന്നുറപ്പ്.

Story first published: Thursday, December 17, 2020, 9:48 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+