Ind vs Aus Test: നായകനെന്ന നിലയില്‍ രഹാനെക്ക് സമ്മര്‍ദ്ദമുണ്ടാകില്ല; സുനില്‍ ഗവാസ്‌കര്‍
മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര ആരംഭിക്കാനുള്ള ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി രണ്ട് ദിനം മാത്രം ബാക്കി. 17ന് അഡ്‌ലെയ്ഡില്‍ നടക്കുന്ന ഡേ നൈറ്റ് ടെസ്റ്റിലൂടെയാണ് പരമ്പര ആരംഭിക്കുന്നത്. നാല് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യക്കും ഓസ്‌ട്രേലിയക്കും ഒരുപോലെ നിര്‍ണ്ണായകമാണ്. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടി20 പരമ്പര ഇന്ത്യയും സ്വന്തമാക്കിയിരുന്നു. അതിനാല്‍ത്തന്നെ ടെസ്റ്റ് പരമ്പരയ്ക്ക് വാശിയേറും.
ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. പകരം അജിന്‍ക്യ രഹാനെയാവും നായകനാവുക. പലരും കോലിയുടെ അഭാവം രഹാനെക്ക് സമ്മര്‍ദ്ദം നല്‍കുമെന്ന് പറയുമ്പോഴും അത്തരത്തില്‍ രഹാനെക്ക് സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍.

'കോലിയുടെ അഭാവം അജിന്‍ക്യ രഹാനെയ്ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കാന്‍ സാധ്യതയില്ല. കാരണം നേരത്തെ തന്നെ അവന്‍ ടീമിനെ നയിച്ച് വിജയത്തിലെത്തിച്ചിട്ടുള്ളതാണ്. ധര്‍മശാലയില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യയെ നയിച്ച് വിജയത്തിലെത്തിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. അഫ്ഗാനിസ്താനെതിരേയും ഇന്ത്യയെ നയിച്ച് വിജയത്തിലെത്തിച്ചു. അതിനാല്‍ത്തന്നെ നായകസ്ഥാനം രഹാനെക്ക് ഒരിക്കലും സമ്മര്‍ദ്ദം നല്‍കില്ല. അവന്‍ അവന്റെ ജോലി മനോഹരമായും സത്യസന്ധമായും ചെയ്യും'-ഗവാസ്‌കര്‍ പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ കോലിയുടെ അഭാവത്തില്‍ ആര് ബാറ്റ് ചെയ്യുമെന്നത് വലിയ ചോദ്യമാണ്. നാലാം നമ്പറില്‍ അജിന്‍ക്യ രഹാനെ ബാറ്റ് ചെയ്യണമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. നിലവില്‍ അഞ്ചാം നമ്പര്‍ ബാറ്റ്‌സ്മാനാണ് രഹാനെ. കോലി മടങ്ങുമ്പോള്‍ രഹാനെ ക്യാപ്റ്റനാവുന്നതിനാല്‍ സ്വാഭാവികമായും നാലാം നമ്പറിലും പകരക്കാരനാവണമെന്നാണ് വിലയിരുത്തപ്പെടുന്നത്.
രണ്ടാം ടെസ്റ്റ് മുതല്‍ രോഹിത് ശര്‍മയും ടീമിലുണ്ടാവും. പരിക്ക് ഭേദമായ അദ്ദേഹം നിലവില്‍ ഓസ്‌ട്രേലിയയിലുണ്ട്. ക്വാറന്റയിന് ശേഷം അദ്ദേഹം പ്ലേയിങ് ഇലവനില്‍ ഉണ്ടായേക്കും. കോലിയുടെ അഭാവത്തില്‍ രോഹിതിനെപ്പോലൊരു താരത്തിന്റെ ആവിശ്യം ടീമിലുണ്ട്. രോഹിത് എത്തിയാലും ഓപ്പണറാവായും ഇറങ്ങുക. കെ എല്‍ രാഹുല്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യണമെന്നതാണ് വലിയ ചോദ്യം. രാഹുലിനെ മധ്യനിരയിലാണ് നിലവില്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മധ്യനിരയിലെ അദ്ദേഹത്തിന്റെ പ്രകടനം അത്ര മികച്ചതല്ല.
2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ചരിത്രത്തിലാദ്യമായി ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്ന് ചേതേശ്വര്‍ പുജാര,രഹാനെ,കോലി തുടങ്ങിയവരുടെ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തേകിയത്. ഇന്ത്യന്‍ പേസ് ബൗളര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമായിരുന്നു. നിലവിലെ ഇന്ത്യന്‍ നിരയിലും മികച്ച പേസ് കരുത്തുണ്ട്. പരിക്കേറ്റ ഇഷാന്ത് ശര്‍മയുടെ അഭാവം മാറ്റി നിര്‍ത്തിയാല്‍ ഇത്തവണയും ഇന്ത്യയുടെ ബൗളിങ് നിരയില്‍ പ്രതീക്ഷകളേറെ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications