Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ബാറ്റിനും പാഡിനും ഇടയിലൂടെ ട്രക്കിന് കടന്ന് പോകാം'- ഇന്ത്യന്‍ ഓപ്പണര്‍മാരെ വിമര്‍ശിച്ച് ഗവാസ്‌കര്‍

അഡ്‌ലെയ്ഡ്: ഇന്ത്യ-ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റ് പുരോഗമിക്കുകയാണ്. അഡ്‌ലെയ്ഡില്‍ നടക്കുന്ന ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡേ നൈറ്റ് ടെസ്റ്റില്‍ പ്രതീക്ഷിച്ച തുടക്കം ഇന്ത്യക്ക് ലഭിച്ചില്ല. നേരിട്ട രണ്ടാം പന്തില്‍ത്തന്നെ പൃത്ഥ്വി ഷാ (0) ക്ലീന്‍ ബൗള്‍ഡായപ്പോള്‍ മറ്റൊരു ഓപ്പണറായ മായങ്ക് അഗര്‍വാളും (17) നിരാശപ്പെടുത്തി. ഇപ്പോഴിതാ ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ടെക്‌നിക്കുകളെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ സുനില്‍ ഗവാസ്‌കര്‍.

'ഇന്ന് ഇന്ത്യന്‍ ഓപ്പണര്‍മാരുടെ ബാറ്റിങ് നോക്കുക. എവിടെയായിരുന്നു അവരുടെ ബാറ്റ് ഉണ്ടായിരുന്നത്. ബാറ്റിനും പാഡിനുമിടയില്‍ വലിയ വിടവുണ്ടായിരുന്നു. ഇത് ബാറ്റ്‌സ്മാന്‍മാര്‍ ഉറപ്പുവരുത്തേണ്ടതാണ്. ബാറ്റിനും പാഡിനും ഇടയില്‍ വിടവ് അധികമായാല്‍ ടൈമിങ് നഷ്ടപ്പെട്ടാല്‍ വിക്കറ്റ് പോവും'-ഗവാസ്‌കര്‍ പറഞ്ഞു. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓവറില്‍ സൈഡ് എഡ്ജില്‍ തട്ടി പൃത്ഥ്വി പ്ലേ ഡൗണ്‍ ആവുകയായിരുന്നു. ശുബ്മാന്‍ ഗില്‍,കെ എല്‍ രാഹുല്‍ തുടങ്ങിയവരെ മറികടന്ന് ടീമിലെത്തിയ ശേഷമാണ് പൃത്ഥ്വിയുടെ മോശം പ്രകടനം.

മായങ്ക് അഗര്‍വാളും ക്ലീന്‍ ബൗള്‍ഡായാണ് മടങ്ങിയത്. 40 പന്തുകള്‍ നേരിട്ട് രണ്ട് ബൗണ്ടറി ഉള്‍പ്പെടെ നിലയുറപ്പിച്ച് വരികെയാണ് പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ മായങ്ക് ക്ലീന്‍ബൗള്‍ഡായത്. 'മായങ്ക് പുറത്തായ ഷോട്ടില്‍ ബാറ്റ് പാഡിനോട് അടുത്തായിരുന്നില്ല. ഈ വലിയ വിടവിലൂടെയാണ് പന്ത് ഉള്ളിലേക്ക് പോയത്. ഒരു ട്രക്കിന് കടന്ന് പോകാവുന്ന വിടവായിരുന്നു ഉണ്ടായിരുന്നത്. അതാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പറ്റിയ പിഴവ്'-ഗവാസ്‌കര്‍ പറഞ്ഞു.

sunilgavaskar-

ഇന്ത്യയുടെ പ്ലേയിങ് ഇലവന്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ പലരും അഭിപ്രായ വ്യത്യാസം പറഞ്ഞിരുന്നു. കെ എല്‍ രാഹുല്‍ ടീമില്‍ ഇല്ലാത്തതാണ് പ്രധാനമായും അത്ഭുതപ്പെടുത്തിയത്. മധ്യനിരയില്‍ ശുബ്മാന്‍ ഗില്ലിനെ പ്രതീക്ഷിച്ചെങ്കിലും ഹനുമ വിഹാരിക്കാണ് അവസരം ലഭിച്ചത്. പന്തെറിയുന്ന ബാറ്റ്‌സ്മാനാണ് വിഹാരി. വിക്കറ്റ് കീപ്പറായി റിഷഭ് പന്തിനെ പ്രതീക്ഷിച്ചെങ്കിലും സാഹക്കാണ് അവസരം ലഭിച്ചത്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ രണ്ടാമത്തെ ടോപ് സ്‌കോറര്‍ റിഷഭായിരുന്നു.

ആദ്യ ടെസ്റ്റില്‍ മാത്രമാണ് വിരാട് കോലി കളിക്കുന്നത് എന്നതിനാല്‍ അഡ്‌ലെയ്ഡില്‍ ജയിക്കേണ്ടത് ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. കോലി മടങ്ങിയാല്‍ രഹാനെ ഇന്ത്യയെ നയിക്കും. കോലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ ഇന്ത്യന്‍ ടീമിലേക്ക് എത്തും. നാലാം നമ്പറില്‍ രഹാനെ എത്താനാണ് സാധ്യത. അഞ്ചാം നമ്പറില്‍ രാഹുലും കളിച്ചേക്കും.

Story first published: Thursday, December 17, 2020, 16:33 [IST]
Other articles published on Dec 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+