വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: 'ആ നില്‍പ്പാണ് പ്രശ്‌നം'- മായങ്കിന്റെ പിഴവ് ചൂണ്ടിക്കാട്ടി സുനില്‍ ഗവാസ്‌കര്‍

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് ഏഴിന് സിഡ്‌നിയില്‍ ആരംഭിക്കുകയാണ്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ മടങ്ങിയെത്തുന്നതോടെ മായങ്ക് അഗര്‍വാളിന് സ്ഥാനം നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍. 2018-19 സീരീസില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ അഗര്‍വാളിന് സാധിച്ചെങ്കിലും ഇത്തവണ മികവിനൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. ആദ്യ രണ്ട് ടെസ്റ്റിലും അദ്ദേഹം നിരാശപ്പെടുത്തി. ഇപ്പോഴിതാ അഗര്‍വാളിന്റെ മോശം പ്രകടനത്തിന് കാരണമെന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് സുനില്‍ ഗവാസ്‌കര്‍.

മായങ്കിന്റെ ബാറ്റ് ചെയ്യാനുള്ള നില്‍പ്പാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. 'മായങ്ക് ക്രീസില്‍ നില്‍ക്കുന്നതില്‍ വരുത്തിയ മാറ്റമാണ് പ്രശ്‌നം. നിലവില്‍ അവന്‍ നിക്കുന്നത് പ്രകാരം ബാക്ക് ഫൂട്ടില്‍ കളിക്കാന്‍ അവസരം കുറവാണ് ലഭിക്കുന്നത്. ഇതാണ് ഓസ്‌ട്രേലിയന്‍ മൈതാനത്തില്‍ അവന് പ്രശ്‌നമാകുന്നത്'-ഗവാസ്‌കര്‍ പറഞ്ഞു. നേരത്തെ മായങ്കിന്റെ ബാറ്റിനും പാഡിനുമിടയില്‍ വലിയ വിടവ് ഉണ്ടെന്നും അത് ബൗളര്‍മാര്‍ നന്നായി മുതലാക്കുന്നുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞിരുന്നു.

mayankagarwalandsunilgavaskar

അവസാന ഐപിഎല്ലില്‍ 424 റണ്‍സാണ് മായങ്ക് അടിച്ചെടുത്തത്. അവസാന സീസണില്‍ ഓസ്‌ട്രേലിയയില്‍ കളിച്ച് അനുഭവസമ്പത്തും ഉള്ളതിനാല്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും നിരാശപ്പെടുത്തി. ഫുട് വര്‍ക്കിലെ പിഴവും ടൈമിങ്ങിലെ അപാകതയും ഷോട്ട് തിരഞ്ഞെടുപ്പിലെ പാളിച്ചയുമെല്ലാം മായങ്കിന് വലിയ തിരിച്ചടിയാണ് നല്‍കുന്നത്. മെല്‍ബണില്‍ അരങ്ങേറ്റം നടത്തിയ യുവതാരം ശുബ്മാന്‍ ഗില്‍ തിളങ്ങിയതോടെ മായങ്കിന്റെ ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ്. രോഹിത് ശര്‍മ മൂന്നാം ടെസ്റ്റ് കളിക്കുമെന്ന കാര്യം ഉറപ്പാണ്. കാരണം പുജാരയെ മാറ്റി ടീമിന്റെ ഉപനായകനായി രോഹിത് ശര്‍മയെ നിയമിച്ചത് അദ്ദേഹം സിഡ്‌നിയില്‍ കളിക്കുമെന്നാണ് വ്യക്തമാക്കുന്നത്.

മായങ്ക് ക്രീസില്‍ നില്‍ക്കുന്ന രീതി മാറ്റണമെന്ന് ദീപ് ദശഗുപ്തയും അഭിപ്രായപ്പെട്ടു. 'എനിക്കും ഇതുപോലെ സംഭവിച്ചിട്ടുണ്ട്. കൈത്തണ്ടയെ കൂടുതല്‍ അടുപ്പിക്കാന്‍ സാധിച്ചാല്‍ മായങ്കിന് കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ഷോട്ട് കളിക്കാന്‍ സാധിക്കും'-മുന്‍ ഇന്ത്യന്‍ താരം ദശഗുപ്ത പറഞ്ഞു. മായങ്ക് അഗര്‍വാള്‍ ക്രീസില്‍ നില്‍ക്കുമ്പോള്‍ മുന്‍കാലും പിന്‍കാലും തമ്മിലുള്ള അകലം വളരെ കൂടുതലാണ്. ഇത് ഫാസ്റ്റ് ബൗളര്‍മാരെ നേരിടുമ്പോള്‍ എളുപ്പത്തില്‍ ഫുട് വര്‍ക്ക് ചെയ്യുന്നതിന് തടസമാവുന്നു. മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്ങും മായങ്കിന്റെ കാലുകള്‍ തമ്മിലുള്ള അമിത അകലമാണ് പ്രശ്‌നമാകുന്നതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Saturday, January 2, 2021, 15:41 [IST]
Other articles published on Jan 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X