Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND va AUS: സിഡ്‌നിയില്‍ കളിക്കാന്‍ പൂര്‍ണ്ണ ആരോഗ്യവാനാണോ? സംശയമാണെന്ന് വാര്‍ണര്‍

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ തിരിച്ചെത്തിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയ. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയോട് പരാജയപ്പെട്ടതിനാല്‍ത്തന്നെ സിഡ്‌നിയിലെ മൂന്നാം മത്സരത്തില്‍ ഓസീസിന് തിരിച്ചുവരവ് അഭിമാന പ്രശ്‌നമാണ്. അതിനായാണ് പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഡേവിഡ് വാര്‍ണറെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അദ്ദേഹത്തിന് പൂര്‍ണ്ണ ഫിറ്റ്‌നസ് ഇല്ലെങ്കിലും കളിപ്പിക്കുമെന്ന നിലപാടിലാണ് ഓസീസ് ടീമുള്ളത്. ഇപ്പോഴിതാ തന്റെ ഫിറ്റ്‌നസിനെക്കുറിച്ച് വാര്‍ണര്‍ തന്നെ പ്രതികരിച്ചിരിക്കുകയാണ്.

മൂന്നാം ടെസ്റ്റില്‍ പൂര്‍ണ്ണ ഫിറ്റ്‌നസ് ഉണ്ടോയെന്ന് ചോദിച്ചാല്‍ സംശയമാണെന്ന് പറയേണ്ടി വരുമെന്നാണ് വാര്‍ണര്‍ പറഞ്ഞത്. 'കുറച്ചു ദിവസങ്ങളിലായി പരിശീലനം നടത്താന്‍ സാധിച്ചിട്ടില്ല. രണ്ട് ദിവസമേ പരിശീലനം പുനരാരംഭിച്ചിട്ട് ആയിട്ടുള്ളു. 100 ശതമാനം കായിക ക്ഷമതയോടെയാണോ എത്തുന്നതെന്ന് ചോദിച്ചാല്‍ സംശയമാണ്. എന്നാല്‍ കളിക്കാന്‍ സാധിക്കുന്നതിനായി എനിക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളൊക്കെ ചെയ്യുന്നുണ്ട്. പരിക്ക് കാരണം ചില ഷോട്ടുകള്‍ കളിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. എന്നെ സംബന്ധിച്ച് വിക്കറ്റിനിടയിലെ വേഗമാണ് പ്രശ്‌നം, ഷോട്ടുകള്‍ പ്രശ്‌നമല്ല.

warnertest

വേഗത്തില്‍ ഓടുന്നതില്‍ പ്രയാസമുണ്ട്. എതിര്‍ ഭാഗത്തുള്ള ബാറ്റ്‌സ്മാന് സ്‌ട്രൈക്ക് കൈമാറേണ്ടതുണ്ട്. അതിനായുള്ള പരിശീലനമാണ് പ്രധാനമായും ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. എനിക്ക് എന്റെ ജോലി ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നുവെങ്കില്‍ സ്ലിപ്പില്‍ ഇടത്തോട്ടും വലത്തോട്ടും വരുന്ന പന്തുകളെ തടസം ഇല്ലാതെ ക്യാച്ച് ചെയ്യാന്‍ കഴിയണം. അതാണ് ഞാന്‍ കളിക്കണോ വേണ്ടയോ എന്ന കാര്യം തീരുമാനിക്കേണ്ടത്'-വാര്‍ണര്‍ പറഞ്ഞു.

ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിലും ഓസീസ് ടീമിന്റെ ബാറ്റിങ് പ്രകടനമാണ് ഏറ്റവും പഴികേട്ടത്. ആദ്യ മത്സരത്തില്‍ ജയിച്ചെങ്കിലും ആതിഥേയരുടെ ബാറ്റിങ് പ്രകടനം നിരാശപ്പെടുത്തി. മികച്ച തുടക്കം ലഭിക്കാത്തതിനാല്‍ പിന്നീടെത്തുന്ന സ്റ്റീവ് സ്മിത്തിനും മാര്‍നസ് ലാബുഷാനെയ്ക്കും സമ്മര്‍ദ്ദം വരുന്നു. ഇതോടെ മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ ഇരുവരും മടങ്ങുന്നു. അതിനാലാണ് മികച്ച തുടക്കത്തിനായി വാര്‍ണറെ എത്തിക്കാന്‍ ഓസീസ് തീരുമാനിച്ചത്.

വാര്‍ണര്‍ എത്തുന്നതോടെ ഓസീസിന് മികച്ച തുടക്കം ലഭിക്കുമെന്നാണ് കരുതുന്നത്. സമീപകാലത്തായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് വാര്‍ണറിന് പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുമ്പോഴേറ്റ പരിക്ക് കാരണം മൂന്നാം ഏകദിനവും മൂന്ന് മത്സര ടി20 പരമ്പരയും വാര്‍ണര്‍ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. ടെസ്റ്റില്‍ വാര്‍ണറുടെ അഭാവം ഓസീസിന് കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. വാര്‍ണറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിനെ തളച്ചിടാന്‍ ഇന്ത്യ പ്രയാസപ്പെടുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, January 2, 2021, 12:15 [IST]
Other articles published on Jan 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+