For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'അവനെ ഏങ്ങനെ പുറത്താക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു'- സച്ചിനെക്കുറിച്ച് സ്റ്റീവ് വോ

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ടീമിനെതിരേ മികച്ച ബാറ്റിങ് റെക്കോഡുള്ള താരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യയിലും ഓസീസിലും ഒരുപോലെ ഓസീസ് ബൗളര്‍മാര്‍ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സച്ചിന് സാധിച്ചിരുന്നു. ഓസ്‌ട്രേലിയക്കെതിരായ സച്ചിന്റെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നത് 1998ല്‍ ഷാര്‍ജയില്‍ നടന്ന കൊക്കോ കോള കപ്പിലെ സെഞ്ച്വറി പ്രകടനമാണ്. ഓസ്‌ട്രേലിയയുടെ സര്‍വ കണക്കുകൂട്ടലും തെറ്റിച്ച സച്ചിന്റെ ആ മാസ്മരിക പ്രകടനത്തിന്റെ ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ.

'ഷാര്‍ജയില്‍ സച്ചിന്‍ 142 റണ്‍സ് നേടിയ മത്സരം. ഞാനായിരുന്നു നായകന്‍.പരിശീലകന്‍ അലന്‍ ബോര്‍ഡറും. മത്സര ശേഷം ഞങ്ങളൊരു ടീം മീറ്റിങ് ചേര്‍ന്നു. അന്ന് അലന്‍ ബോര്‍ഡര്‍ പറഞ്ഞു ഈ പ്രകടനം കണ്ട് നിരാശപ്പെടേണ്ട അവന് ഇനിയത് ആവര്‍ത്തിക്കാന്‍ കഴിയില്ല എന്നത്. അടുത്ത മത്സരത്തില്‍ സച്ചിന്‍ പുറത്താവാതെ 143. വ്യത്യസ്ത രീതിയിലുള്ള പദ്ധതികളായിരുന്നു സച്ചിന്റേത്. എങ്ങനെയാണ് അവനെ പുറത്താക്കേണ്ടതെന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു'-സ്റ്റീവ് വോ പറഞ്ഞു.

sachinandstevewaugh

276 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്ന മത്സരത്തിലാണ് സച്ചിന്‍ ഷാര്‍ജയില്‍ ബാറ്റുകൊണ്ട് വിസ്മയിപ്പിച്ചത്. 131 പന്തിലായിരുന്നു സച്ചിന്റെ 143 റണ്‍സ് നേട്ടം. ഇതില്‍ 9 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെട്ടു. മത്സരത്തില്‍ 26 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടെങ്കിലും സച്ചിന്റെ ഇന്നിങ്‌സ് ഏറെ പ്രശംസ നേടി. ഫൈനലിലും ഇന്ത്യ ഓസ്‌ട്രേലിയ മത്സരം. 273 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്കുവേണ്ടി സച്ചിന്‍ 131 പന്തില്‍ 134 റണ്‍സ് നേടിയതോടെ ആറ് വിക്കറ്റിന്റെ ജയം ഇന്ത്യക്ക്.

'സച്ചിന്‍ ബാറ്റിങ്ങിനെ വളരെയധികം സ്‌നേഹിച്ചിരുന്നു. വളരെയധികം ശ്രദ്ധയോടെ കളിച്ചിരുന്ന സച്ചിന്‍ പന്തിനെ കൃത്യമായി പ്ലെയ്‌സ് ചെയ്യാനും മിടുക്കുകാട്ടി. വിക്കറ്റിനിടയില്‍ അതിവേഗം ഓടുന്ന താരമായിരുന്നു അവന്‍. ഫീല്‍ഡര്‍മാരെ ഇത് സമ്മര്‍ദ്ദത്തിലാക്കുന്നു. ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും സച്ചിന് അസാമാന്യ കഴിവാണ്'-സ്റ്റീവ് വോ പറഞ്ഞു.

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ റണ്‍സ്,സെഞ്ച്വറിയെന്ന നേട്ടങ്ങള്‍ സച്ചിന്റെ പേരില്‍ത്തന്നെയാണുള്ളത്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി സച്ചിന്റെ ഏകദിന സെഞ്ച്വറി റെക്കോഡിന് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും ടെസ്റ്റില്‍ സച്ചിനെ മറികടക്കുക നിലവിലെ താരങ്ങളില്‍ ആര്‍ക്കും തന്നെ സാധിക്കാനിടയില്ല.

Story first published: Wednesday, January 6, 2021, 12:08 [IST]
Other articles published on Jan 6, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+