വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: സ്മിത്തിന് മതിയായില്ല, പിച്ചില്‍ കൃത്രിമം കാട്ടാന്‍ ശ്രമം, ക്യാമറയില്‍ കുടുങ്ങി- വീഡിയോ

സിഡ്‌നി: ഇന്ത്യക്കെതിരേ സിഡ്‌നിയില്‍ പുരോഗമിക്കുന്ന മൂന്നാം ടെസ്റ്റിനിടെ പിച്ചില്‍ കേടുവരുത്താന്‍ ശ്രമിച്ച് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. റിഷഭ് പന്ത് ക്രീസില്‍ നില്‍ക്കുമ്പോള്‍ വരച്ച ബാറ്റ്‌സ്മാന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ക്കാന്‍ സ്മിത്ത് ശ്രമിക്കുന്നതിന്റെ വീഡിയോ സ്റ്റംപ് ക്യാമയാണ് പിടിച്ചെടുത്തത്. അഞ്ചാം ദിനത്തിന്റെ വെള്ളം കുടിക്കാനുള്ള ഇടവേളയ്ക്കിടെയാണ് ഇത്തരമൊരു നീക്കം സ്മിത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. റിഷഭ് പന്തും ചേതേശ്വര്‍ പുജാരയും മികച്ച രീതിയില്‍ ബാറ്റ് ചെയ്യവെ സ്മിത്ത് ഇത്തരത്തില്‍ ചെയ്തത് മനപ്പൂര്‍വമാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തം.

Steve Smith Caught Scruffing Out Batsman's Mark | Oneindia Malayalam

പിച്ചിന് മനപ്പൂര്‍വം കേടുപാട് വരുത്തുന്ന നടപടിയാണ് സ്മിത്തിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് വ്യക്തം. വെള്ളം കുടി ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ പന്ത് വീണ്ടും ഗാര്‍ഡ് മാര്‍ക്ക് ചെയ്യുകയായിരുന്നു. ബാറ്റ്‌സ്മാന്റെ ക്രീസിലെ നില്‍പ്പിന് വളരെ പ്രധാനമുള്ള കാര്യമാണ് ഗാര്‍ഡ് മാര്‍ക്ക്. ഇത് മായ്ക്കാന്‍ സ്മിത്ത് ശ്രമിച്ച് മനപ്പൂര്‍വം ബാറ്റ്‌സ്മാനെ ചതിക്കാന്‍ ശ്രമിക്കുന്നതിന് തുല്യമാണ്. സ്മിത്ത് ഗാര്‍ഡ് മാര്‍ക്ക് ഷൂകൊണ്ട് മായ്ക്കുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.

stevesmith

സംഭവം ഇന്ത്യ പരാതിപ്പെട്ടാല്‍ അന്വേഷണം നടത്താന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ വീണ്ടും നിയമനടപടി സ്മിത്ത് നേരിടേണ്ടി വരും. നേരത്തെ 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരില്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിട്ട താരമാണ് സ്മിത്ത്. 2019ലെ ഇംഗ്ലണ്ട് ലോകകപ്പിലൂടെയാണ് സ്മിത്ത് സജീവമായി ടീമിലേക്ക് മടങ്ങിയെത്തിയത്. ഇപ്പോള്‍ സ്മിത്തിന്റെ ഭാഗത്ത് നിന്നും വീണ്ടും ഇത്തരത്തില്‍ സംഭവമുണ്ടായത് വലിയ ചര്‍ച്ചയായിട്ടുണ്ട്.

സ്മിത്തിന്റെ ഭാഗത്ത് നിന്നുണ്ടായ സംഭവം പിച്ചില്‍ മനപ്പൂര്‍വം കൃത്രിമം കാട്ടുന്നതിന് തുല്യമാണ്. വീഡിയോയില്‍ സ്മിത്തിന്റെ മുഖം വ്യക്തമായില്ലെങ്കിലും 49ാം നമ്പര്‍ ജഴ്‌സിയാണെന്ന് വ്യക്തമായി കാണാം. സ്മിത്തിന്റെ ജഴ്‌സി നമ്പറാണ് 49. ഐസിസിയുടെ കോഡ് ഓഫ് കണ്ടക്റ്റ് പ്രകാരം സെക്ഷന്‍ 41.12.1,41.12.2.41.13.1 എന്നീ വകുപ്പുകള്‍ പ്രകാരമുള്ള ശിക്ഷ സ്മിത്തിനെതിരേ വിധിക്കാനാവും. അന്തിമ തീരുമാനം അംപയര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. എന്തായാലും സ്മിത്തിന് നടപടി നേരിടേണ്ടി വരുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്.

സിഡ്‌നിയില്‍ ഓസ്‌ട്രേലിയയുടെ 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ വിജയത്തിനായി പൊരുതുകയാണ്. നിലവില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയിലാണ് ഇന്ത്യയുള്ളത്. 20.4 ഓവറുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്ക് ജയിക്കാന്‍ 108 റണ്‍സ്‌കൂടി വേണം. ഹനുമ വിഹാരിക്കൊപ്പം (6),ആര്‍ അശ്വിനാണ് (24) ക്രീസില്‍. റിഷഭ് പന്ത് (97),ചേതേശ്വര്‍ പുജാര (77),രോഹിത് ശര്‍മ (52) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയുടെ ചെറുത്തുനില്‍പ്പിന് കരുത്തായത്.

Story first published: Monday, January 11, 2021, 13:30 [IST]
Other articles published on Jan 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X