IND vs AUS: 'ഞാന്‍ സന്തോഷവാനല്ല', ആദ്യ ഇന്നിങ്‌സിലെ പിഴവിനെക്കുറിച്ച് ശുബ്മാന്‍ ഗില്‍
മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഇന്ത്യയുടെ ശുബ്മാന്‍ ഗില്‍. മോശം ഫോമിലുള്ള പൃത്ഥ്വി ഷായ്ക്ക് പകരക്കാരനായി ഓപ്പണിങ്ങിലേക്കെത്തിയ ഗില്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ താരങ്ങള്‍ നേടുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌കോറും സ്വന്തമാക്കിയാണ് പുറത്തായത്. 65 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്ത ഗില്ലിനെ പാറ്റ് കമ്മിന്‍സാണ് പുറത്താക്കിയത്. ഓസ്‌ട്രേലിയയിലെ ബുദ്ധിമുട്ടേറിയ സാഹചര്യത്തില്‍ മികച്ച അരങ്ങേറ്റം തന്നെ ഗില്ലിന് നടത്താന്‍ സാധിച്ചെങ്കിലും താന്‍ സന്തോഷവാനല്ലെന്നാണ് 21കാരനായ താരം പറയുന്നത്.

താന്‍ ഔട്ടായ രീതിയാണ് ഗില്ലിന്റെ സന്തോഷം നഷ്ടപ്പെടുത്തിയത്. 'ഞാന്‍ പുറത്തായ രീതിയില്‍ ഒട്ടും സന്തോഷവാനല്ല. കുമ്മിന്‍സിന്റെ സ്‌പെല്ലിലെ അവസാന പന്തായിരുന്നു അത്. ആ സമയത്ത് അത്തരമൊരു ഷോട്ടായിരുന്നില്ല കളിക്കേണ്ടിയിരുന്നത്. എന്നാല്‍ എന്റെ ലക്ഷ്യം മികച്ച കൂട്ടുകെട്ട് ഉണ്ടാക്കുക എന്നതായിരുന്നു. ഞാന്‍ ക്രീസിലേക്കെത്തിയപ്പോള്‍ പിച്ചില്‍ എന്തൊക്കെയോ ഉണ്ടായിരുന്നു. എന്നാല്‍ ഞാന്‍ എന്നോട് തന്നെ പറഞ്ഞത് പിച്ചിനെക്കുറിച്ച് ചിന്തിക്കരുതെന്നായിരുന്നു. ചുറ്റുമുള്ള കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ ഞാന്‍ താല്‍പ്പര്യപ്പെട്ടില്ല. എന്റെ കളി കാഴ്ചവെച്ച് എന്നെത്തന്നെ തുറന്നുകാട്ടാനാണ് ശ്രമിച്ചത്. അതാണ് ഇന്നിങ്‌സിലുടെനീളം എന്റെ മനസില്‍ ഉണ്ടായിരുന്നത്'-ഗില്‍ പറഞ്ഞു.

പാറ്റ് കമ്മിന്‍സിന്റെ പന്തിനെ ജഡ്ജ് ചെയ്ത ഗില്ലിന് പിഴച്ചു. എഡ്ജില്‍ തട്ടി ഉയര്‍ന്ന പന്തിനെ വിക്കറ്റ് കീപ്പര്‍ ടിം പെയ്ന്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. മായങ്ക് അഗര്‍വാള്‍ പൂജ്യത്തിന് പുറത്തായപ്പോഴും നിലയുറപ്പിച്ച് കളിച്ച ഗില്ലിന്റെ ബാറ്റിങ്ങാണ് ഭേദപ്പെട്ട തുടക്കം ഇന്ത്യക്ക് സമ്മാനിച്ചത്. ഓസ്‌ട്രേലിയക്കെതിരായ ഗില്ലിന്റെ ഈ പ്രകടനം താരത്തിന് ടീമില്‍ സ്ഥാനം ഉറപ്പിച്ച് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയുള്ള രണ്ട് മത്സരങ്ങളിലും ഗില്ലിന്റെ പ്രകടനം നിര്‍ണ്ണായകമാവും.

നേരത്തെ തന്നെ ഗില്ലിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയിരുന്നെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. 2019 സെപ്തംബറിലാണ് ആദ്യമായി ഗില്‍ ഇന്ത്യന്‍ ടീമിലെത്തിയത്. 'അവസാന നാല് അഞ്ച് ടെസ്റ്റ് പരമ്പരകളിലായി ഞാന്‍ ഈ ടീമിനൊപ്പം സഞ്ചരിക്കുന്നുണ്ട്. ടീമിനൊപ്പമുള്ള സമയം എന്നെ ഒരുപാട് വളരാന്‍ സഹായിച്ചു. എന്റെ നെറ്റ് സെക്ഷനിലും പരിശീലന സെക്ഷനിലും ബൂംറ,ഇഷാന്ത്,ഉമേഷ്,ഷമി തുടങ്ങിയ ലോകോത്തര ബൗളര്‍മാരെയാണ് നേരിട്ടത്. അത് ഒരു യുവതാരമെന്ന നിലയില്‍ എന്റെ ആത്മവിശ്വാസം കൂട്ടി'-ഗില്‍ പറഞ്ഞു.

അജിന്‍ക്യ രഹാനെ വളരെ ശാന്തനായ വ്യക്തിയാണ്. ഓസീസിന്റെ ശക്തമായ ബൗളിങ് നിരയ്‌ക്കെതിരേ സെഞ്ച്വറി നേടണമെങ്കില്‍ അത്രയധികം ക്ഷമ വേണം. ഈ ക്ഷമ നഷ്ടപ്പെടുമ്പോഴാണ് പെട്ടെന്ന് പുറത്താകുന്നത്. പുറത്തുനിന്നു നോക്കുമ്പോള്‍ മനോഹര ഇന്നിങ്‌സായിരുന്നു രഹാനെയുടേത്. എന്നാല്‍ അതിനുവേണ്ടി അദ്ദേഹം കഠിന ക്ഷമയോടെ ക്രീസില്‍ നിന്നുവെന്നും ഗില്‍ കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications