For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: ഗബ്ബയിലെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റ്, ഗംഭീര തുടക്കവുമായി ശര്‍ദുല്‍ ഠാക്കൂര്‍

ഗബ്ബ: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റ് ഗബ്ബയില്‍ പുരോഗമിക്കുകയാണ്. പരിക്കില്‍ വലഞ്ഞ ഇന്ത്യന്‍ ടീം സര്‍പ്രൈസ് മാറ്റങ്ങളോടെയാണ് ഗബ്ബയിലെ നിര്‍ണ്ണായക പോരാട്ടത്തിനിറങ്ങിയത്. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ ഉള്‍പ്പെടുത്തിയപ്പോള്‍ ശര്‍ദുല്‍ ഠാക്കൂറിനും അവസരം ലഭിച്ചു. നേരത്തെ ടെസ്റ്റില്‍ അവസരം ലഭിച്ചപ്പോള്‍ ഏതാനും പന്തുകള്‍ മാത്രമാണ് അദ്ദേഹത്തിന് എറിയാനായത്. പരിക്കാണ് അന്ന് ശര്‍ദുലിന് വില്ലനായത്.

ഇപ്പോഴിതാ ഗബ്ബയില്‍ സ്വപ്‌ന തുല്യ തുടക്കം ലഭിച്ചിരിക്കുകയാണ് ശര്‍ദുലിന്. എറിഞ്ഞ ആദ്യ പന്തില്‍ത്തന്നെ ശര്‍ദുല്‍ ഠാക്കൂര്‍ വിക്കറ്റ് നേടിയിരിക്കുകയാണ്. ശര്‍ദുലിനെ ബൗണ്ടറി കടത്താനുള്ള ഓസീസ് ഓപ്പണര്‍ മാര്‍ക്കസ് ഹാരിസിന്റെ ശ്രമം വാഷിങ്ടണ്‍ സുന്ദറിന്റെ കൈയില്‍ അവസാനിക്കുകയായിരുന്നു. സീനിയര്‍ പേസര്‍മാരുടെ അഭാവത്തിലും ഗബ്ബയില്‍ മികച്ച തുടക്കം ഇന്ത്യക്ക് നല്‍കാന്‍ യുവതാരങ്ങള്‍ക്കായി.

ഡേവിഡ് വാര്‍ണറെ (1) മുഹമ്മദ് സിറാജ് പുറത്താക്കിയപ്പോള്‍ സ്റ്റീവ് സ്മിത്തിനെ അരങ്ങേറ്റ താരം വാഷിങ്ടണ്‍ സുന്ദറും മടക്കി. നാല് പന്ത് മാത്രം നേരിട്ട വാര്‍ണറെ സ്ലിപ്പില്‍ മനോഹര ക്യാച്ചിലൂടെ രോഹിത് മടക്കുകയായിരുന്നു. പരിക്കേറ്റ് വിശ്രമത്തിലായിരുന്ന വാര്‍ണര്‍ സിഡ്‌നിയില്‍ നടന്ന മൂന്നാം ടെസ്റ്റിലൂടെയാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍ മടങ്ങിവരവില്‍ മികവിനൊത്ത് ഉയരാന്‍ വാര്‍ണറിന് സാധിച്ചിട്ടില്ല.

shardulthakur

പരിക്കേറ്റ രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി വാഷിങ്ടണ്‍ സുന്ദര്‍ എത്തിയത് അപ്രതീക്ഷിത നീക്കമായിരുന്നു. രഞ്ജി ട്രോഫിയിലടക്കം കളിച്ച് വലിയ പരിചയസമ്പത്തില്ലാത്ത വാഷിങ്ടണ്‍ ഇന്ത്യയുടെ ടി20 ടീമിലെ നിറ സാന്നിധ്യമാണ്. ഓസീസിനെതിരേ ടി20 പരമ്പരയുടെ ഭാഗമായിരുന്ന വാഷിങ്ടണ്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയില്‍ത്തന്നെ ഉണ്ടായിരുന്നു. അതിനാലാണ് ജഡേജയ്ക്ക് പരിക്കേറ്റപ്പോള്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനും വലം കൈയന്‍ സ്പിന്നറുമായ വാഷിങ്ടണ്‍ സുന്ദറെ പകരക്കാരനായി ടീമില്‍ ഉള്‍പ്പെടുത്തിയത്.

സ്റ്റീവ് സ്മിത്തിനെ മടക്കിയാണ് വാഷിങ്ടണ്‍ സുന്ദര്‍ വരവറിയിച്ചതെന്നതാണ് ശ്രദ്ധേയം. 77 പന്തില്‍ 36 റണ്‍സുമായി നിലയുറപ്പിച്ച് വരികയായിരുന്ന സ്മിത്തിനെ വാഷിങ്ടണ്‍ സുന്ദര്‍ രോഹിത് ശര്‍മയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. സിഡ്‌നിയിലെ കളിയിലെ താരമായിരുന്നു സ്മിത്ത്. ഒരു സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമായി മിന്നും ഫോമിലായിരുന്നു സ്മിത്ത്. എന്നാല്‍ വാഷിങ്ടണിന്റെ സ്പിന്‍ കെണിയില്‍ സ്മിത്ത് വീണു.

മാര്‍നസ് ലാബുഷാനെ 37 റണ്‍സില്‍ നില്‍ക്കെ നവദീപ് സൈനിയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് ലഭിച്ചെങ്കിലും നായകന്‍ അജിന്‍ക്യ രഹാനെ അവസരം പാഴാക്കി. ഈ അവസരം മുതലാക്കാനായിരുന്നെങ്കില്‍ ഒന്നാം ഇന്നിങ്‌സില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്ക് സാധിക്കുമായിരുന്നു. ഗബ്ബ ഓസ്‌ട്രേലിയയുടെ ഭാഗ്യ മൈതാനമാണ്. ഇവിടെ 1988ന് ശേഷം കംഗാരുക്കള്‍ തോറ്റിട്ടില്ല എന്നതിനാല്‍ വലിയ വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Story first published: Friday, January 15, 2021, 12:23 [IST]
Other articles published on Jan 15, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+