Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

INDvsAUS: 'ഹര്‍ദിക്കിനെ ടെസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ ആരാധകര്‍ നിവേദനം നല്‍കണം'- ഷെയ്ന്‍ വോണ്‍

സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന,ടി20 പരമ്പരകള്‍ അവസാനിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആരാധകര്‍ ഉറ്റുനോക്കുന്നത് ടെസ്റ്റ് പരമ്പരയിലേക്കാണ്. ഈ മാസം 17നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടെസ്റ്റ് പരമ്പര ഇന്ത്യയും സ്വന്തമാക്കിയ സാഹചര്യത്തില്‍ ടെസ്റ്റ് പരമ്പര ഇരു കൂട്ടര്‍ക്കും അഭിമാന പ്രശ്‌നമാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നതിനാല്‍ ഇത്തവണ പരമ്പര തിരിച്ചുപിടിക്കേണ്ടത് ഓസ്‌ട്രേലിയക്ക് അത്യാവശ്യമാണ്. ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ നിരയില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഹര്‍ദിക്കിനെ ടെസ്റ്റ് പരമ്പരയില്‍ ഉള്‍പ്പെടുത്താന്‍ ആരാധകര്‍ നിവേദനം നല്‍കണമെന്ന് ആവിശ്യപ്പെട്ടിരിക്കുകയാണ് ഓസീസ് ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണ്‍.

'ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തണം. സഹതാരങ്ങള്‍ക്കെല്ലാം ഉന്മേഷം നല്‍കി ടീമില്‍ നല്ല അന്തരീക്ഷം സൃഷ്ടിക്കാന്‍ സവിശേഷമായ കഴിവുള്ളയാളാണവന്‍. അവനെപ്പോലെ സ്വഭാവമുള്ള സൂപ്പര്‍ താരങ്ങളെ ക്രിക്കറ്റിന് ആവിശ്യമാണ്, സത്യം'-ഷെയ്ന്‍ വോണ്‍ ട്വിറ്ററില്‍ കുറിച്ചു. ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കുമ്പോഴാണ് ഹര്‍ദിക്കിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാനായി ഇന്ത്യന്‍ ആരാധകര്‍ നിവേദനം നല്‍കണമെന്ന് ഷെയ്ന്‍ വോണ്‍ ആവിശ്യപ്പെട്ടത്. ഓസീസിനെതിരേ ഏകദിന ടി20 പരമ്പരകളില്‍ ഗംഭീര പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെച്ചത്. ഏകദിനത്തില്‍ രണ്ട് അര്‍ധ സെഞ്ച്വറികളാണ് ഹര്‍ദിക് നേടിയത്.

shanewarne-hardikpandya

ടി20 പരമ്പരയിലെ താരമായതും ഹര്‍ദിക്കായിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചത് ഹര്‍ദിക്കിന്റെ ബാറ്റിങ് മികവിലായിരുന്നു. തകര്‍പ്പന്‍ പ്രകടനമാണ് അന്ന് അദ്ദേഹം പുറത്തെടുത്തത്. 22 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് ഹര്‍ദിക് നേടിയത്. മൂന്നാം മത്സരത്തില്‍ ടീമിനെ വിജയത്തിലേക്കെത്തിക്കാന്‍ ഹര്‍ദിക്കിനായില്ല.

ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ പേസ് ഓള്‍റൗണ്ടറായി ഹര്‍ദിക് നേരത്തെ തന്നെ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞിടെ പരിക്കേറ്റപ്പോള്‍ ശസ്ത്രക്രിയ നടത്തിയതിനെത്തുടര്‍ന്ന് തല്‍ക്കാലത്തേക്ക് അദ്ദേഹം പന്തെറിയുന്നില്ല. ഏകദിന പരമ്പരയില്‍ നാല് ഓവറില്‍ പന്തെറിഞ്ഞിരുന്നെങ്കിലും പൂര്‍ണ്ണമായും പന്തെറിയാനുള്ള കായിക ക്ഷമതയിലേക്ക് ഹര്‍ദിക് എത്തിയിട്ടില്ല. അതിനാല്‍ത്തന്നെ ടെസ്റ്റ് പരമ്പരയിലേക്ക് സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ഹര്‍ദിക്കിനെ ഉള്‍പ്പെടുത്താന്‍ സാധ്യത കുറവാണ്. അടുത്ത വര്‍ഷം ആദ്യ ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്ക് നാട്ടില്‍ പരമ്പരയുണ്ട്. ശേഷം ഐപിഎല്ലും. ഒക്ടോബറില്‍ ഇന്ത്യയില്‍ ടി20 ലോകകപ്പും നടക്കാനുണ്ട്. അതിനാല്‍ ഹര്‍ദിക്കിന് പരിക്കേല്‍ക്കാതെ നോക്കേണ്ടത് അത്യാവശ്യമാണ്.

Story first published: Wednesday, December 9, 2020, 10:58 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+