Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: മായങ്കിന് പകരം രോഹിത്, താരങ്ങളെ ഒഴിവാക്കുന്ന രീതിയെ വിമര്‍ശിച്ച് മഞ്ജരേക്കര്‍

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിനെ മാറ്റി പകരം രോഹിത് ശര്‍മക്കാണ് ഇന്ത്യ അവസരം നല്‍കിയത്. പരിക്കേറ്റ ഉമേഷ് യാദവിന് പകരം നവദീപ് സൈനിക്കും അവസരം ലഭിച്ചു. ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനാവാതെ വന്നതോടെയാണ് മായങ്കിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇപ്പോഴിതാ മായങ്കിനെ ഒഴിവാക്കി രോഹിതിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

'ആറാം നമ്പറില്‍ ഒരു മോശം താരമല്ല രോഹിത് ശര്‍മ. 25 ഇന്നിങ്‌സുകള്‍ ആറാം നമ്പറില്‍ അവന്‍ കളിച്ചിട്ടുണ്ട്. അടുത്തിടെയാണ് സ്ഥിരം ഓപ്പണറായി രോഹിത് മാറിയത്. മികച്ച ശരാശരിയും അവനുണ്ട്. എന്നാല്‍ ഇതുവരെ വിദേശത്ത് അവന്‍ ഓപ്പണറായിട്ടില്ല. ന്യൂസീലന്‍ഡ് പര്യടനത്തിലും അവസാന ഓസീസ് പര്യടനത്തിലും രോഹിത് ഭാഗമായിരുന്നില്ല. മധ്യനിരയില്‍ കളിച്ചിരുന്ന രോഹിത് ന്യൂബോളിലെ സ്വിങ്ങ് ചെയ്യുന്ന പന്തുകളെ എങ്ങനെ നേരിടുമെന്ന് കണ്ടറിയാം'-മഞ്ജരേക്കര്‍ പറഞ്ഞു.

sanjaymanjrekarrohitmayanak

എന്നാല്‍ മായങ്കിനെ ഒഴിവാക്കിയ രീതി ശരിയല്ല. താരങ്ങളെ ടീമിലെടുക്കാതിരിക്കാനും ഒഴിവാക്കാനുമുള്ള തന്ത്രമാണത്. എന്നെ സംബന്ധിച്ച് പറയുമ്പോള്‍ മായങ്കിന് അവസരം നല്‍കണമായിരുന്നു. യുവതാരമാണവന്‍. മികച്ച ഫോമും അവനുണ്ട്. രോഹിത് ശര്‍മ എത്തുമ്പോള്‍ ഗില്ലിനെ മധ്യനിരയില്‍ കളിപ്പിച്ച് രോഹിതിനെയും മായങ്കിനെയും ഓപ്പണ്‍ ചെയ്യിക്കണമായിരുന്നുവെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

മെല്‍ബണില്‍ അരങ്ങേറ്റം കുറിച്ച ഗില്‍ അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ മികവ് തെളിയിച്ചു. ഓസീസ് പേസാക്രമണത്തെ വളരെ ആത്മവിശ്വാസത്തോടെ നേരിട്ടതാണ് രണ്ടാം ടെസ്റ്റിലും ഗില്ലിന് ടീമില്‍ സ്ഥാനം നല്‍കിയത്. മഞ്ജരേക്കറുടെ അഭിപ്രായത്തില്‍ ടീമില്‍ നിന്ന് ഒഴിവാക്കേണ്ടത് ഹനുമ വിഹാരിയെയാണ്. നേരത്തെ മോശം ഫോമിലുള്ള വിഹാരിക്ക് പകരം രാഹുല്‍ എത്തുമെന്ന് കരുതിയെങ്കിലും രാഹുല്‍ പരിക്കേറ്റ് പുറത്താവുകയായിരുന്നു.

'മായങ്ക് അഗര്‍വാളിന്റെ റെക്കോഡ് നോക്കുക. അവസാന സീസണില്‍ 1000ത്തിലധികം റണ്‍സ് നേടിയ താരത്തെ ആറ് മോശം ഇന്നിങ്‌സിന്റെ പേരില്‍ എങ്ങനെയാണ് ടീമില്‍ നിന്ന് ഒഴിവാക്കുക. യുവതാരമായ മായങ്ക് വളര്‍ച്ചയുടെ പാതയിലായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള തീരുമാനം ആണെങ്കിലും ഞാനായിരുന്നെങ്കില്‍ ഹനുമ വിഹാരിയെ ഒഴിവാക്കുമായിരുന്നു'-മഞ്ജരേക്കര്‍ പറഞ്ഞു. ബോള്‍ ചെയ്യാന്‍ കഴിയുന്ന താരമെന്ന നിലയിലാണ് വിഹാരിയെ ഇന്ത്യ നിലനിര്‍ത്തിയിരിക്കുന്നത്. സന്നാഹ മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയെങ്കിലും ആദ്യ രണ്ട് ടെസ്റ്റിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.

Story first published: Thursday, January 7, 2021, 13:30 [IST]
Other articles published on Jan 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+