For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രഹാനെ ശാന്തനാണ്, അതിനര്‍ത്ഥം അവന്‍ അഗ്രസീവല്ല എന്നല്ല; സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മെല്‍ബണ്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടെസ്റ്റിനായി മെല്‍ബണ്‍ ക്രിക്കറ്റ് സ്‌റ്റേഡിയം തയ്യാറെടുത്ത് കഴിഞ്ഞു. 26ന് ആരംഭിക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനെ വളരെ പ്രതീക്ഷയോടെയാണ് ഇരു ടീമും കാണുന്നത്. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് തിരിച്ചുവരവ് അത്യാവശ്യമാണെങ്കിലും നിലവിലെ സാഹചര്യം അനുകൂലമല്ല. നായകന്‍ വിരാട് കോലി നാട്ടിലേക്ക് മടങ്ങിയത് ഇന്ത്യയെ വളരെയധികം ബാധിക്കാനിടയുണ്ട്. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാവും ടീമിനെ നയിക്കുക. പൊതുവേ ശാന്ത സ്വഭാവക്കരനായ രഹാനെ നിലവില്‍ മോശം ഫോമിലായതിനാല്‍ സമ്മര്‍ദ്ദം ഇരട്ടിക്കും. ഇപ്പോഴിതാ രഹാനെയുടെ ശാന്ത സ്വഭാവത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

'അജിന്‍ക്യ രഹാനെ നേരത്തെയും ഇന്ത്യയെ നയിട്ടുള്ളവനാണ്. അവന്റെ ശാന്ത സ്വഭാവം അവന്‍ ആഗ്രസീവല്ല എന്നല്ല അര്‍ത്ഥമാക്കുന്നത്. എല്ലാ താരങ്ങളും അവരുടേതായ വഴിയിലൂടെ ആക്രമണോത്സുകത കാട്ടും. കളത്തില്‍ ശാന്തനായി പെരുമാറിയവന്‍ തീരെ ആക്രമണോത്സുകത ഇല്ലാത്തവനാണെന്ന് പറയാന്‍ സാധിക്കില്ല. പുജാരയെ നോക്കുക. വളരെ ക്ഷമയും ശാന്തനുമാണ്. അവന്റെ ശരീര ഭാഷയും ശാന്തസ്വഭാവക്കാരനെപ്പോലെയാണ്. അത് ഉദ്ദേശിക്കുന്നത് അവന് ആക്രമണോത്സുകയെ ഇല്ലെന്നല്ല'-സച്ചിന്‍ പറഞ്ഞു.

sachinandajinkyarahane

ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിനാല്‍ത്തന്നെ രണ്ടാം ടെസ്റ്റില്‍ പോരാട്ടം മുറുകും. ഇരു ടീം താരങ്ങളുടെ സ്ലെഡ്ജിങ്ങിലേക്ക് നീങ്ങാനുള്ള സാധ്യത കൂടുതലാണ്. എതിരാളികളെ മാനസികമായി തളര്‍ത്തുന്ന സ്ലെഡ്ജിങ് ശൈലി ഇപ്പോഴത്തെ ഓസീസ് ടീമില്‍ കാര്യമായി കാണാന്‍ സാധിക്കില്ലെങ്കിലും ഓസീസ് നായകന്‍ ടിം പെയ്‌നടക്കം സ്ലെഡ്ജിങ്ങില്‍ നേരത്തെ തന്നെ കഴിവ് തെളിയിച്ചിട്ടുള്ളവരാണ്.

'സാഹചര്യങ്ങളോട് എല്ലാവരും പ്രതികരിക്കുന്നത് ഒരുപോലെയല്ല.എല്ലാ ആളുകള്‍ക്കും അവരുടേതായ ഒരു വഴിയുണ്ട്. എന്നാല്‍ ഇവരുടെയെല്ലാം ലക്ഷ്യം ഒന്നാണ്. എന്നാല്‍ അവര്‍ക്ക് ഇതിലേക്ക് എത്താനുള്ള വഴികള്‍ വ്യത്യസ്തമാണ്. രഹാനെ വ്യത്യസ്തമായ പദ്ധതികളും ശൈലിയുമുള്ള നായകനാണ്. എന്താണ് പിച്ചിന്റെ അവസ്ഥയെന്നും ബാറ്റിങ്ങിലെയും ബൗളിങ്ങിലും പദ്ധതികളെന്നും ടീം മാനേജ്‌മെന്റുമായി സംസാരിച്ച് തീരുമാനിച്ചാല്‍ വിജയത്തിനായി എന്തും ചെയ്യുക. സീനിയര്‍ താരങ്ങളുടെ അഭാവം ടീമിന്റെ സംതുലിതാവസ്ഥയെ ബാധിക്കില്ല. അത് മറ്റ് ചിലര്‍ക്കുള്ള അവസരമായി മാറുകയാണ് ചെയ്യുന്നത്. ഇത് ഇന്ത്യക്ക് വേണ്ടിയുള്ളതാണ് വ്യക്തികള്‍ക്ക് വേണ്ടിയുള്ളതല്ല'-സച്ചിന്‍ പറഞ്ഞു.

ആദ്യ ടെസ്റ്റില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. നാല് മത്സര പരമ്പരയില്‍ 1-0ന് അവര്‍ മുന്നിലാണ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ നാല് മാറ്റങ്ങള്‍ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ കോലിയുടെയും മുഹമ്മദ് ഷമിയുടെയും അഭാവം എങ്ങനെ നികത്തുമെന്ന് കണ്ടറിയണം.

Story first published: Thursday, December 24, 2020, 16:53 [IST]
Other articles published on Dec 24, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+