Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രഹാനെയെ കോലിയുമായി താരതമ്യപ്പെടുത്തരുത്- സച്ചിന്‍ ടെണ്ടുല്‍ക്കര്‍

മുംബൈ: മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ പരാജയപ്പെടുത്തിയത് ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ മികച്ച വിജയങ്ങളിലൊന്നാണ്. വിരാട് കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ഇതോടെ കോലിയുടെ ക്യാപ്റ്റന്‍സിയും രഹാനെയുടെ ക്യാപ്റ്റന്‍സിയും വളരെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും ക്യാപ്റ്റന്‍സി തമ്മില്‍ താരതമ്യപ്പെടുത്തേണ്ട ആവിശ്യമില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

'നമ്മുടെ ടീമിന്റെ മികച്ച പ്രകടനമായാണ് മെല്‍ബണിലെ ജയത്തെ കാണുന്നത്. അജിന്‍ക്യാ രഹാനെയുടെ ക്യാപ്റ്റന്‍സിക്കൊപ്പം സീനിയര്‍ താരങ്ങളുടെ പ്രകടനവും നിര്‍ണ്ണായക സംഭാവന ചെയ്തു. രഹാനെ മനോഹരമായി ബാറ്റ് ചെയ്തു. ശാന്തതയോടെയുള്ള ക്ലാസ് ഇന്നിങ്‌സായിരുന്നു അത്. അവന്‍ നിയന്ത്രണം ലംഘിക്കാത്ത രീതിയില്‍ അഗ്രസീവാണ്. ഒരു ബൗണ്ടറി അടിക്കാവുന്ന പന്ത് ലഭിച്ചാല്‍ അവസരം അവന്‍ പാഴാക്കില്ല. ക്ഷമയോടെ ബാറ്റു ചെയ്യുന്നുവെന്നത് തന്നെ മനോഹരമായ കാര്യമാണ്'-സച്ചിന്‍ പറഞ്ഞു.

sachinrahanekohli

രഹാനെയുടെ ക്യാപ്റ്റന്‍സിയെ ആളുകള്‍ കോലിയുമായി താരതമ്യപ്പെടുത്തേണ്ട. വ്യത്യസ്തമായ വ്യക്തിത്വം ഉള്ളയാളാണ് രഹാനെ. എല്ലാവരോടും കൂടി ഒരുകാര്യം ബോധിപ്പിക്കാനുണ്ട്. അവര്‍ രണ്ടുപേരും കളിക്കുന്നത് ഇന്ത്യക്കുവേണ്ടിയാണ്. ഇന്ത്യയേക്കാള്‍ വലുതല്ല ഒരു വ്യക്തിയും. മറ്റെന്തിനേക്കാളും വലുതാണ് രാജ്യവും ടീമും'-സച്ചിന്‍ പറഞ്ഞു.

മെല്‍ബണില്‍ ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കുന്ന നിരവധി കാര്യങ്ങളുണ്ടായിട്ടും അതിനെ അതിജീവിക്കാന്‍ ഇന്ത്യക്കായി. കോലി,മുഹമ്മദ് ഷമി എന്നിവരുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാവുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും അങ്ങനെയുണ്ടായില്ല. അജിന്‍ക്യ രഹാനെയാണ് കോലിയുടെ പകരക്കാരനായി നാലാം നമ്പറില്‍ ഇറങ്ങിയത്. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെച്ച അദ്ദേഹം ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സ് നേടിയപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 27 റണ്‍സുമായി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

യുവതാരങ്ങള്‍ക്ക് രഹാനെ നല്‍കിയ പിന്തുണയും ഫീല്‍ഡിങ് സെറ്റ് ചെയ്യുന്നതിലും ബൗളിങ് ചെയ്ഞ്ച് വരുത്തുന്നതിലും കാണിച്ച മികവ് വളരെ പ്രശംസ നേടിയിരുന്നു. മുഹമ്മദ് സിറാജ് ലാബുഷാനെയ്‌ക്കെതിരേ പന്തെറിഞ്ഞപ്പോള്‍ ലെഗ് സൈഡില്‍ ഫീല്‍ഡ് സെറ്റ് ചെയ്തത് രഹാനെയുടെ ക്യാപ്റ്റന്‍സി മികവ് തന്നെയാണ്. സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റ് രഹാനെയ്ക്ക് കഴിവ് തെളിയിക്കാനുള്ള മറ്റൊരു അവസരമാണ്. ഇന്ത്യയെ വിജയിപ്പിക്കാനായാല്‍ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്ക് സാധിക്കും. രോഹിത് ശര്‍മയും കെ എല്‍ രാഹുലും മൂന്നാം ടെസ്റ്റില്‍ കളിച്ചേക്കും. അങ്ങനെയായാല്‍ ബാറ്റിങ്ങില്‍ ഇന്ത്യക്ക് കൂടുതല്‍ ആത്മവിശ്വാസം ലഭിക്കും.

Story first published: Thursday, December 31, 2020, 14:22 [IST]
Other articles published on Dec 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+