Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് മടങ്ങിവരുന്നു, നാളെ ടീമിനൊപ്പം ചേരും, സിഡ്‌നിയില്‍ അവസരം ലഭിക്കുമോ?

സിഡ്‌നി: ഇന്ത്യന്‍ ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി രോഹിത് ശര്‍മ നാളെ മെല്‍ബണില്‍ ടീമിനൊപ്പം ചേരും. ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമയില്‍ നിന്ന് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി ഓസ്‌ട്രേലിയയിലേക്കെത്തിയ രോഹിത് ക്വാറന്റെയ്‌നില്‍ കഴിയുകയായിരുന്നു. 14 ദിവസത്തെ ക്വാറന്റെയ്ന്‍ പൂര്‍ത്തിയായതോടെയാണ് താരം നാളെ ടീമിനൊപ്പം ചേരുന്നത്. ജനുവരി ഏഴിന് സിഡ്‌നിയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിനായി നാളെയാണ് ഇന്ത്യന്‍ ടീം മെല്‍ബണില്‍ നിന്ന് പുറപ്പെടുക. അതിന് മുന്നോടിയായി അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം.

എന്നാല്‍ സിഡ്‌നി ടെസ്റ്റില്‍ പ്ലേയിങ് ഇലവനില്‍ രോഹിതിന് അവസരം ലഭിക്കുമോയെന്ന് കണ്ടറിയണം. 14 ദിവസം പരിശീലനം പോലും നടത്താന്‍ കഴിയാതിരുന്ന രോഹിതിന് നെറ്റ്‌സില്‍ മികവ് കാട്ടാന്‍ കഴിഞ്ഞാലും പ്ലേയിങ് ഇലവനിലേക്കെത്തുക പ്രയാസമാവും. എന്നാല്‍ സിഡ്‌നിയില്‍ ഓസീസിന് മികച്ച ബാറ്റിങ് റെക്കോഡുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യക്കും ഏറ്റവും മികച്ച ബാറ്റിങ് കരുത്ത് ആവിശ്യമാണ്. ഈ സാഹചര്യത്തില്‍ രോഹിത് ഓപ്പണറായി എത്താനുള്ള സാധ്യതയും കൂടുതലാണ്. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിന് ചിലപ്പോള്‍ പുറത്തിരിക്കേണ്ടി വന്നേക്കും.

rohitsharmatest

പരിക്കേറ്റതിനാല്‍ ഏകദിന,ടി20 ടീമകളിലേക്ക് രോഹിതിന് പരിഗണിച്ചിരുന്നില്ല. എന്നാല്‍ നാല് മത്സര ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങുന്നത് പരിഗണിച്ചാണ് രോഹിതിനെ ടെസ്റ്റ് ടീമിലേക്ക് ഉള്‍പ്പെടുത്തിയത്. പരിമിത ഓവറില്‍ ഇന്ത്യയുടെ വിലമതിക്കാനാവാത്ത താരമാണ് രോഹിതെങ്കിലും വേണ്ടത്ര അവസരം ലഭിച്ചിട്ടില്ല. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ മികവ് തെളിയിച്ച് വരവെയാണ് പരിക്ക് വീണ്ടും വില്ലനായെത്തിയത്.

നവംബര്‍ 10ന് നടന്ന ഐപിഎല്‍ ഫൈനലിലാണ് രോഹിത് അവസാനമായി കളിച്ചത്. ഫൈനലില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി മുംബൈയെ കിരീടത്തിലെത്തിക്കാനും രോഹിതിനായിരുന്നു. ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കും ബംഗ്ലാദേശിനുമെതിരെയാണ് ഓപ്പണറെന്ന നിലയില്‍ രോഹിതിന് നല്ലൊരു അവസരം ലഭിച്ചത്. അത് കൃത്യമായി മുതലാക്കാനായും രോഹിതിനായി. ഇന്ത്യക്കുവേണ്ടി 32 ടെസ്റ്റില്‍ നിന്ന് 46.54 ശരാശരിയില്‍ 2141 റണ്‍സ് രോഹിതിന്റെ പേരിലുണ്ട്. ഇതില്‍ 6 സെഞ്ച്വറിയും 1 ഇരട്ട സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. പേസര്‍മാര്‍ കരുത്ത് കാട്ടുന്ന സിഡ്‌നിയില്‍ രോഹിത് പ്ലേയിങ് ഇലവനിലേക്ക് എത്തുമോയെന്ന് കാത്തിരുന്ന് കാണാം.

നിലവില്‍ നാല് മത്സര പരമ്പരയിലെ രണ്ട് മത്സരം പൂര്‍ത്തിയായിട്ടുണ്ട്. അഡ്‌ലെയ്ഡില്‍ ഓസ്‌ട്രേലിയ 8 വിക്കറ്റിന് വിജയിച്ചപ്പോള്‍ മെല്‍ബണില്‍ ഇന്ത്യ 8 വിക്കറ്റിന് ജയിച്ച് മറുപടി നല്‍കി. ഇരു ടീമും 1-1 എന്ന നിലയിലായതിനാല്‍ മൂന്നാം മത്സരം വളരെ നിര്‍ണ്ണായകമാണ്. 2018-19 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടാന്‍ ഇന്ത്യക്ക് സാധിച്ചിരുന്നു.

Story first published: Tuesday, December 29, 2020, 12:15 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+