For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രോഹിതിന് അര്‍ധ സെഞ്ച്വറി, വിദേശ മൈതാനത്തും ഓപ്പണിങ്ങില്‍ പുലി തന്നെ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി രോഹിത് ശര്‍മ. ഓപ്പണറായി ക്രീസിലെത്തിയ രോഹിത് 95 പന്തുകള്‍ നേരിട്ടാണ് അര്‍ധ സെഞ്ച്വറി നേടിയത്. അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ മനോഹര ഇന്നിങ്‌സാണ് രോഹിത് കളിച്ചത്. 98 പന്തില്‍ 52 റണ്‍സെടുത്ത രോഹിത് പുറത്തായെങ്കിലും വിമര്‍ശകരുടെ വായടപ്പിക്കാന്‍ രോഹിതിനായി. വിദേശ മൈതാനത്ത് ഓപ്പണറെന്ന നിലയിലെ രോഹിതിന്റെ ആദ്യ അര്‍ധ സെഞ്ച്വറിയാണിത്.

ഇന്ത്യയില്‍ ഓപ്പണറെന്ന നിലയില്‍ രോഹിത് പുലിയാണെങ്കിലും വിദേശ മൈതാനെത്തെ കണക്ക് അങ്ങനെയല്ല. ഇത് ആദ്യമായാണ് രോഹിത് വിദേശ മൈതാനത്ത് ഓപ്പണറാവുന്നത്. മായങ്ക് അഗര്‍വാളിനെ ഒഴിവാക്കി രോഹിത് ശര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അവരുടെയെല്ലാം വായടപ്പിക്കാന്‍ രോഹിതിനായി. മികച്ച സ്‌കോറിലേക്ക് മുന്നേറവെ പാറ്റ് കമ്മിന്‍സിന്റെ ഷോര്‍ട്ട് ബോളില്‍ രോഹിത് പുറത്തായി. പുള്‍ ഷോട്ടിന് ശ്രമിച്ച് ബൗണ്ടറി ലൈനില്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ക്യാച്ചിലാണ് രോഹിത് പുറത്തായത്.

rohitsharmatest

ഓപ്പണര്‍ ശുബ്മാന്‍ ഗില്ലിനൊപ്പം (31) ഒന്നാം വിക്കറ്റില്‍ 71 റണ്‍സാണ് രോഹിത് കൂട്ടിച്ചേര്‍ത്തത്. ഒന്നാം ഇന്നിങ്‌സില്‍ 26 റണ്‍സെടുത്ത രോഹിത് ഗില്ലിനൊപ്പം 70 റണ്‍സ് കൂട്ടുകെട്ടും ഉണ്ടാക്കിയിരുന്നു. ഓസ്‌ട്രേലിയയിലെ കഴിഞ്ഞ 10 വര്‍ഷത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് രോഹിത് ശര്‍മയും ശുബ്മാന്‍ ഗില്ലും ചേര്‍ന്ന് നേടിയിരിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരേ ഓസ്‌ട്രേലിയയില്‍ മികച്ച ബാറ്റിങ് റെക്കോഡ് രോഹിതിനില്ല. ഈ പരമ്പര കൂടാതെ അഞ്ച് മത്സരമാണ് അദ്ദേഹം കളിച്ചിരുന്നത്. 31 മാത്രമായിരുന്നു ശരാശരി. ടെസ്റ്റില്‍ സെഞ്ച്വറി പ്രകടനം നടത്താന്‍ ഓസ്‌ട്രേലിയയില്‍ രോഹിതിനായിട്ടില്ല. നേരത്തെ മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയില്‍ കളിച്ചിരുന്ന രോഹിത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയോടെയാണ് ടെസ്റ്റിലെ സ്ഥിരം ഓപ്പണറായി മാറിയത്.

സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യ പൊരുതുകയാണ്. 407 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നാലാം ദിനം കളി പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെന്ന നിലയിലാണ്. എട്ട് വിക്കറ്റും ഒരു ദിവസവും ശേഷിക്കെ ഇന്ത്യക്ക് ജയിക്കാന്‍ 309 റണ്‍സ് കൂടി വേണം. ചേതേശ്വര്‍ പുജാര (9) നായകന്‍ അജിന്‍ക്യ രഹാനെ (4) എന്നിവരാണ് ക്രീസില്‍. അഞ്ചാം ദിനം 309 റണ്‍സെന്ന വലിയ കടമ്പ കടക്കുക ഇന്ത്യക്ക് വലിയ പ്രയാസമാണ്.

Story first published: Sunday, January 10, 2021, 13:45 [IST]
Other articles published on Jan 10, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+