Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: സ്റ്റീവ് സ്മിത്തിന്റെ ഫോം ഔട്ട്, പ്രതികരിച്ച് മുന്‍ നായകന്‍ റിക്കി പോണ്ടിങ്

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ ഞെട്ടിച്ച് ബോക്‌സിങ് ഡേ ടെസ്റ്റില്‍ ചരിത്ര വിജയം നേടിയിരിക്കുകയാണ് ഇന്ത്യ. ഓസ്‌ട്രേലിയക്ക് മികച്ച റെക്കോഡുള്ള മെല്‍ബണില്‍ എട്ട് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ നാല് മത്സര പരമ്പര 1-1 സമനിലയിലെത്തിക്കാനും ഇന്ത്യക്കായി. ഇന്ത്യയെ സംബന്ധിച്ച് വളരെ അഭിമാനകരമായ നേട്ടമാണിത്. ഇന്ത്യന്‍ ബൗളര്‍മാരുടെ മികവിനെയാണ് എടുത്തുപറയേണ്ടത്. ഓസീസ് ബാറ്റിങ് നിര സമീപകാലത്തിലെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യക്കെതിരേ കാഴ്ചവെക്കുന്നത്. പ്രധാനമായും സ്റ്റീവ് സ്മിത്തിന്റെ ഫോം ഔട്ടാണ് ഓസ്‌ട്രേലിയക്ക് തിരിച്ചടി നല്‍കുന്നത്. ഇപ്പോഴിതാ സ്മിത്തിന്റെ ഫോം ഔട്ടിനെക്കുറിച്ച് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ് ഇപ്പോള്‍ പ്രതികരിച്ചിരിക്കുകയാണ്.

പോണ്ടിങ്

'ഇത്തരത്തിലൊരു സാഹചര്യത്തില്‍ ഈ പ്രകടനവുമായി അധിക ദൂരം മുന്നോട്ട് പോകാനാവില്ല. ആദ്യ ഇന്നിങ്‌സിലെ പുറത്താകലിലൂടെത്തന്നെ അവന് താളം നഷ്ടമായി. വളരെ വ്യത്യസ്തമായാണ് കളിച്ചത്. എന്നാല്‍ ടെസ്റ്റിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണവന്‍. എല്ലാ താരങ്ങള്‍ക്കും ചില മോശം ഇന്നിങ്‌സുകള്‍ ഉണ്ടാവും. ഒരു കാര്യം എനിക്കറിയാം,ഓസ്‌ട്രേലിയയുടെ ഉയര്‍ച്ചക്ക് സ്റ്റീവ് സ്മിത്തിന്റെ തിരിച്ചുവരവ് അത്യാവശ്യമാണ്. പ്രധാനമായും ഇന്ത്യക്ക് മികച്ച ബൗളിങ് കരുത്തുള്ള സാഹചര്യത്തില്‍'-പോണ്ടിങ് പറഞ്ഞു.

ഇന്ത്യ

ഇൗ പരമ്പരയ്ക്ക് മുമ്പുവരെ ഇന്ത്യക്കെതിരേ 80ന് മുകളിലായിരുന്നു സ്മിത്തിന്റെ ശരാശരി. 10 സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ 100 ന് മുകളില്‍ ശരാശരിയുള്ള ബാറ്റ്‌സ്മാനാണ് സ്മിത്ത്. എന്നാല്‍ ഇന്ത്യക്കെതിരേ എല്ലാം കണക്കുകള്‍ മാത്രമായി ഒതുങ്ങി. 1,1*,0,8 എന്നിങ്ങനെയാണ് നാല് ഇന്നിങ്‌സിലെ സ്മിത്തിന്റെ സ്‌കോര്‍. നാല് ഇന്നിങ്‌സില്‍ നിന്ന് വെറും 10 റണ്‍സിലേക്ക് സ്മിത്ത് ഒതുങ്ങിയതോടെ ഓസീസ് സ്‌കോര്‍ബോര്‍ഡിനെയും അത് കാര്യമായി ബാധിച്ചു. മധ്യനിരക്ക് സമ്മര്‍ദ്ദമേറിയത് അവരുടെ പ്രകടനത്തെയും കാര്യമായി ബാധിച്ചു.

ഇന്ത്യ

അശ്വിന്റെ സ്പിന്‍ ബൗളിങ്ങാണ് രണ്ട് തവണയും സ്മിത്തിനെ കുരുക്കിയത്. അശ്വിന്റെ ബൗളിങ് മെച്ചപ്പെട്ടിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയ സ്മിത്ത് അദ്ദേഹത്തെ നേരിടാനുള്ള ഉപാധികൂടി കണ്ടെത്തേണ്ടിയിരുന്നു. ലാബുഷാനെയും പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ മികവ് കൂടി എടുത്തു പറയേണ്ടതാണ്. ഓസീസ് ബൗളര്‍മാരേക്കാള്‍ ഒരുപടി മുന്നില്‍ത്തന്നെയാണ് ഇന്ത്യന്‍ പേസര്‍മാരുള്ളത്.

ഇന്ത്യ

അഡ്‌ലെയ്ഡില്‍ 8 വിക്കറ്റിന് ജയിച്ച ഓസീസിന് മെല്‍ബണില്‍ 8ന് വിക്കറ്റിന് വിജയിച്ചാണ് ഇന്ത്യ മറുപടി പറഞ്ഞത്. ഇനി ജനുവരി 7ന് സിഡ്‌നിയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. ഇരു ടീമിനും പരമ്പര നഷ്ടപ്പെടാതിരിക്കാനുള്ള നിര്‍ണ്ണായക മത്സരമാണിത്. സ്മിത്തിന് സിഡ്‌നിയില്‍ മികച്ച റെക്കോഡുണ്ട്. ഇന്ത്യയുടെ ചേതേശ്വര്‍ പുജാരക്കും സിഡ്‌നിയില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും പുജാര വിശ്വാസം കാത്തില്ല.

Story first published: Tuesday, December 29, 2020, 12:09 [IST]
Other articles published on Dec 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+