Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ലോകം എഴുന്നേറ്റ് നിന്ന് നിങ്ങളെ സല്യൂട്ട് ചെയ്യും'- ഡ്രസിങ് റൂമില്‍ താരങ്ങളെ പ്രശംസിച്ച് രവി ശാസ്ത്രി

ബ്രിസ്ബണ്‍: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ അടയാളപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്. പ്രതീക്ഷകളെയെല്ലാം പരിക്ക് വില്ലനായെത്തി തട്ടിത്തകര്‍ത്തപ്പോഴും പോരാട്ടവീര്യം കൈവിടാത്ത യുവതാരങ്ങളുമായി പൊരുതിയ ഇന്ത്യ ഓസ്‌ട്രേലിയയില്‍ നേടിയത് കേവലം പരമ്പര നേട്ടത്തിനപ്പുറം ഒട്ടേറെപ്പേര്‍ക്ക് പ്രചോദനം നല്‍കുന്ന വലിയൊരു സന്ദേശം കൂടിയാണ്.

പ്രതികൂല സാഹചര്യങ്ങളെ മറികടന്ന് ഇന്ത്യ നേടിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് തിളക്കമേറെ. ഇപ്പോഴിതാ പരമ്പര നേട്ടത്തിന് ശേഷം ഡ്രസിങ് റൂമില്‍ താരങ്ങളെ പ്രശംസിക്കുന്ന ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. ലോകം എഴുന്നേറ്റ് നിന്ന് നിങ്ങളെ സല്യൂട്ട് ചെയ്യുമെന്നാണ് രവി ശാസ്ത്രി താരങ്ങളോട് പറഞ്ഞത്.

ravishastri

'നിങ്ങള്‍ കാട്ടിയ ധൈര്യവും ആത്മവിശ്വാസവും ടീം സ്പിരിറ്റും കാണുമ്പോള്‍ എന്റെ കണ്ണുകള്‍ നിറയുകയാണ്. പരിക്കുകള്‍ വേട്ടയാടിയപ്പോഴും 36 റണ്‍സിന് പുറത്തായപ്പോഴും നിങ്ങളിലൊരാള്‍ പോലും തളര്‍ന്നില്ല. നിങ്ങളുടെ ഉള്ളില്‍ നിറയെ ആത്മവിശ്വാസം ഉണ്ടായിരുന്നു. അത് ഒരു രാത്രികൊണ്ട് വന്നതല്ല. ഇന്ന് ഇന്ത്യയെ മറക്കുക ഈ ലോകം തന്നെ നിങ്ങളെ എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യും. നിങ്ങള്‍ എന്താണ് നേടിയെടുത്തതെന്ന് ഓര്‍ക്കുക. ഈ നിമിഷം നിങ്ങള്‍ക്ക് കഴിയുന്നതുപോലെ ആസ്വദിക്കുക. അരങ്ങേറ്റക്കാരും സപ്പോര്‍ട്ടിങ് സ്റ്റാഫും ടീമിന്റെ ഭാഗമായിരുന്ന എല്ലാവരും മികച്ച പിന്തുണയാണ് നല്‍കിയത്'-രവി പ്രശംസിച്ചു.

പലപ്പോവും രവി ശാസ്ത്രിയുടെ പരിശീലന റോളിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകകപ്പിലേക്ക് ഇന്ത്യയെ എത്തിക്കാനാവാത്തതിലാണ് പ്രധാനമായും അദ്ദേഹം വിമര്‍ശനം നേരിട്ടത്. ഇപ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഒരിക്കല്‍ക്കൂടി നിലനിര്‍ത്തി വിമര്‍ശകരുടെ വായടപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ രവി ശാസ്ത്രിക്ക് സാധിച്ചു.

താരങ്ങളെ വ്യക്തിപരമായി അഭിനന്ദിക്കാനും രവി ശാസ്ത്രി മറന്നില്ല. അരങ്ങേറ്റ താരം ശുബ്മാന്‍ ഗില്ലിന്റെ ബാറ്റിങ്ങിനെ അഭിനന്ദിച്ച രവി ചേതേശ്വര്‍ പുജാരയെ പ്രധാന പോരാളിയെന്നാണ് വിശേഷിപ്പിച്ചത്. റിഷഭ് പന്തിന്റെ ബാറ്റിങ്ങിനെ വളരെ മനോഹരം എന്ന് പറഞ്ഞ രവി പന്ത് ബാറ്റ് ചെയ്യുമ്പോള്‍ ആരാധകര്‍ക്ക് ഹൃദയാഘാതം ഉണ്ടാവാനുള്ള സാധ്യതയുണ്ടായിരുന്നെന്നും പറഞ്ഞു. നായകന്‍ അജിന്‍ക്യ രഹാനെയേയും രവി ശാസ്ത്രി പ്രശംസിച്ചു.

Story first published: Wednesday, January 20, 2021, 12:25 [IST]
Other articles published on Jan 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+