Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രോഹിത് ശര്‍മ സിഡ്‌നിയില്‍ കളിക്കുമോ? നിര്‍ണ്ണായക വെളിപ്പെടുത്തലുമായി രവി ശാസ്ത്രി

സിഡ്‌നി: ബോക്‌സിങ് ഡേ ടെസ്റ്റില്‍ എട്ട് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയക്കെതിരേ സിഡ്‌നിയില്‍ ഇറങ്ങാനൊരുങ്ങുന്നത്. മൂന്നാം മത്സരത്തില്‍ രോഹിത് ശര്‍മ ടീമിലേക്കെത്തുമോ ഇല്ലയോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോള്‍ ആരാധകരുള്ളത്. ക്വാറന്റെയ്ന്‍ പൂര്‍ത്തിയാക്കിയ രോഹിത് മെല്‍ബണില്‍ നിന്ന് സിഡ്‌നിയിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരും. എന്നാല്‍ സിഡ്‌നിയില്‍ ടീമില്‍ മാറ്റം വരുത്താന്‍ മാനേജ്‌മെന്റ് തയ്യാറാവുമോയെന്ന് കണ്ടറിയണം. ഇപ്പോഴിതാ രോഹിത് ശര്‍മ കളിക്കുന്നത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി.

'രോഹിത് ശര്‍മ ബുധനാഴ്ച ടീമിനൊപ്പം ചേരും. ശാരീരികമായി എന്താണ് അവന്റെ അവസ്ഥയെന്ന് പരിശോധിക്കും. നീണ്ടകാല ക്വാറന്റെയ്‌ന് ശേഷമാണ് അവന്‍ വരുന്നത്. ടീമിലേക്ക് ഉള്‍പ്പെടുത്തുന്നതിന് മുമ്പ് വിശദമായ പരിശോധന നടത്തും'-രവി ശാസ്ത്രി പറഞ്ഞു. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിതിനെ ഇന്ത്യ ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ വിരാട് കോലി ആദ്യ ടെസ്റ്റിന് ശേഷം നാട്ടിലേക്ക് മടങ്ങിയതോടെയാണ് രോഹിതിനെ ടീമിലേക്ക് എത്തിച്ചത്.

rohitsharmaandravishasthri

നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിരീക്ഷണത്തിലായിരുന്ന രോഹിത് അവിടെ ഫിറ്റ്‌നസ് തെളിയിച്ചതോടെയാണ് ഓസ്‌ട്രേലിയയിലേക്ക് പറന്നത്. 14 ദിവസത്തെ ക്വാറന്റെയ്‌ന് ശേഷമാണ് രോഹിത് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. അതിനാല്‍ത്തന്നെ ഇനി നെറ്റ്‌സിലെ പ്രകടനം രോഹിതിന് നിര്‍ണ്ണായകമാവും. ലോക്ഡൗണിനിടെ ശരീര ഭാരം രോഹിതിന് കൂടിയിരുന്നു. പരിശീലനത്തിലൂടെ ശരീരഭാരം കുറച്ച രോഹിതിന്റെ ചിത്രം അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.

രോഹിതിന്റെ മടങ്ങിവരവിനെക്കുറിച്ച് നായകന്‍ അജിന്‍ക്യ രഹാനെയും പ്രതികരിച്ചിരുന്നു. 'രോഹിതിന്റെ തിരിച്ചുവരവില്‍ ടീമിലെ എല്ലാവരും സന്തോഷത്തിലാണ്. അവനോട് സംസാരിച്ചിരുന്നു. ടീമിലേക്ക് തിരിച്ചെത്താന്‍ കാത്തിരിക്കുകയാണവന്‍'-രഹാനെ പറഞ്ഞു. മെല്‍ബണില്‍ വിജയിച്ച ടീമില്‍ മാറ്റങ്ങള്‍ വരുത്തി സിഡ്‌നിയില്‍ ഇറങ്ങാനാണ് സാധ്യത. മോശം ഫോമിലുള്ള മായങ്ക് അഗര്‍വാളിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റിയാവും രോഹിത് ശര്‍മയെ പരിഗണിക്കുക. ശുബ്മാന്‍ ഗില്‍ ആദ്യ മത്സരത്തില്‍ത്തന്നെ തിളങ്ങിയതിനാല്‍ യുവതാരത്തിന് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കുറവാണ്.

ഹനുമ വിഹാരിക്ക് പകരം മധ്യനിരയില്‍ കെ എല്‍ രാഹുലും എത്താന്‍ സാധ്യതയുണ്ട്. പരിക്കേറ്റ ഉമേഷ് യാദവ് മൂന്നാം മത്സരത്തില്‍ കളിക്കില്ല. പകരം നവദീപ് സൈനി പ്ലേയിങ് ഇലവനിലെത്തിയേക്കും. ഇഷാന്ത് ശര്‍മ,മുഹമ്മദ് ഷമി,ഉമേഷ് യാദവ് എന്നീ മൂന്ന് സൂപ്പര്‍ പേസര്‍മാരാണ് ഇപ്പോള്‍ പരിക്കിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത്. ഉമേഷിന് പകരം ടി നടരാജന്‍ ടെസ്റ്റ് ടീമിലേക്കെത്താനും സാധ്യതയുണ്ട്.

Story first published: Wednesday, December 30, 2020, 10:45 [IST]
Other articles published on Dec 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+