Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS: രഹാനെ ക്യാപ്റ്റന്‍സി എന്ന കല പഠിച്ചത് ആരില്‍ നിന്നുമല്ല- പ്രവീണ്‍ ആംറ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ നായകന്‍ അജിന്‍ക്യ രഹാനെക്ക് ആശംസാ പ്രവാഹവമായിരുന്നു. മുന്‍ മുതിര്‍ന്ന താരങ്ങളടക്കം നിരവധി പേര്‍ രഹാനെയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ ഏറെയുണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ച് ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ രഹാനെക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ രഹാനെയുടെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പ്രവീണ്‍ ആംറ.

'ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രമാണ് ഞാന്‍ രഹാനെയോടൊപ്പം പ്രവര്‍ത്തിച്ചത്. നായകമികവ് അവരുടെ തന്നെയാണ്. വിരാടിന്റെ അഭാവത്തിലാണ് രഹാനെക്ക് നായക പദവി ലഭിച്ചത്. വിജയത്തിന്റെ എല്ലാ ക്രഡിറ്റും രഹാനെക്കാണ് ഞാന്‍ നല്‍കുന്നത്. ബാറ്റ് ചെയ്യുമ്പോഴും നയിക്കുമ്പോഴും അദ്ദേഹം വളരെ ശാന്തനാണ്. അതാണ് അവന്റെ ശൈലി. ചിലര്‍ ആക്രമണോത്സുകരാണ്.എന്നാല്‍ രഹാനെ ഇവരില്‍ നിന്നെല്ലാം തീര്‍ത്തും ശാന്തനാണ്. പദ്ധതികളോട് പെട്ടെന്ന് പൊരുത്തപ്പെടുന്നവനാണവന്‍. ഒന്നാം നമ്പറിലും ആറാം നമ്പറിലും ബാറ്റ് ചെയ്യും. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ അവന്‍ തയ്യാറാണ്. ടീമാണ് അവന് എല്ലാം. ഏല്‍പ്പിക്കുന്ന ഏത് ജോലി ചെയ്യാനും അവന്‍ തയ്യാറാണ്''-പ്രവീണ്‍ ആംറ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

rahane

യുവതാരങ്ങളോടും അരങ്ങേറ്റ താരങ്ങളോടുമുള്ള രഹാനെയുടെ സമീപനത്തെയും ആംറ പ്രശംസിച്ചു. 'രഹാനെയുടെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അരങ്ങേറ്റ താരങ്ങള്‍ക്ക് നല്‍കിയ പിന്തുണയാണ്. മെല്‍ബണിലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇരുവര്‍ക്കും അരങ്ങേറ്റത്തിന് അവസരമൊരുക്കിയത് തന്നെ വലിയ കാര്യമാണ്. നീണ്ട കാത്തിരിപ്പിന് ശേഷമാണ് രണ്ട് പേര്‍ക്കും അരങ്ങേറാന്‍ അവസരം ലഭിച്ചത്. ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 36 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. അതിനാല്‍ത്തന്നെ ആരെങ്കിലും ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണം. രഹാനെ ആ ഉത്തരവാദിത്തം ഏറ്റെടുത്തതില്‍ ഞാന്‍ സന്തോഷവാനാണ്. ഇന്ത്യ കോലിയെ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്. കാരണം ഇന്ത്യയുടെ റണ്‍ മിഷ്യനാണ് കോലി'-ആംറ പറഞ്ഞു.

കോലിയുടെ അഭാവത്തിലാണ് അജിന്‍ക്യ രഹാനെക്ക് നായകസ്ഥാനം ലഭിച്ചത്. കോലിയും ഷമിയും ഇല്ലാത്തതിന്റെ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിക്കുമെന്ന് കരുതിയിരുന്നെങ്കിലും സെഞ്ച്വറിയോടെ രഹാനെ മുന്നില്‍ നിന്ന് നയിച്ചതോടെ ഇന്ത്യ കരകയറി. അരങ്ങേറ്റ താരം ശുബ്മാന്‍ ഗില്ലും മുഹമ്മദ് സിറാജും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നതും ഇന്ത്യക്ക് കരുത്തായി.

Story first published: Thursday, December 31, 2020, 11:20 [IST]
Other articles published on Dec 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+